Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "V M Sudheeran"

അച്ചടക്കമില്ലാത്ത ആദർശം ആത്മാവില്ലാത്ത ശരീരം പോലെയെന്ന് ഹസൻ; ഒന്നും മിണ്ടാതെ ബൽറാം

തൃശൂർ ∙ അച്ചടക്കമില്ലാത്ത ആദർശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ; നേതൃത്വത്തോട് കലഹിക്കുന്ന സംഭവങ്ങൾ പണ്ടുമുണ്ടെന്ന് വി.എം.സുധീരൻ. കെ.പി.വിശ്വനാഥന് തൃശൂരിന്റെ ആദരം പരിപാടിയിൽ സംസാരിക്കവെയാണ് ഇരുവരും അഭിപ്രായങ്ങളാൽ...

സുധീരനു മറുപടി ഇല്ലാഞ്ഞിട്ടല്ല: ചെന്നിത്തല

തിരുവനന്തപുരം∙ വി.എം.സുധീരൻ നടത്തിയ വിമർശനങ്ങൾക്കു മറുപടി പറയാൻ ഇപ്പോൾ കഴിയില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അതിനർഥം മറുപടി പറയാനില്ലെന്നല്ല. പരസ്യവിവാദങ്ങളിലേർപ്പെടരുതെന്നു കെപിസിസി തീരുമാനമെടുത്തിട്ടുണ്ട്. താനും കൂടി ചേർന്നെടുത്ത...

വിവാദ പ്രസ്താവനയ്ക്കില്ല; സുധീരനെതിരെ 'മിണ്ടാതെ' ഉമ്മൻ ചാണ്ടി

തിരുവനന്തപുരം∙ പരസ്യ പ്രസ്താവന നടത്തിയ കോൺഗ്രസ് നേതാവ് വി.എം. സുധീരനെതിരെ ഒന്നുംമിണ്ടാതെ ഉമ്മൻ ചാണ്ടി. വിവാദ പ്രസ്താവനയ്ക്കു താൻ ഇല്ലെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. വി.എം. സുധീരന്റെ ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഉമ്മൻ ചാണ്ടിയുടെ...

പ്രതികരിക്കുന്നില്ല; അഭിപ്രായം പറയേണ്ടെന്ന് ആന്ധ്ര നേതാക്കളോടും നിർദേശിച്ചിട്ടുണ്ട്: ഉമ്മൻചാണ്ടി

തിരുവനന്തപുരം∙ പരസ്യ പ്രസ്താവന പാടില്ലെന്നു കെപിസിസി യോഗം തീരുമാനിച്ച സാഹചര്യത്തിൽ വിവാദങ്ങളോടു പ്രതികരിക്കുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. ആന്ധ്രപ്രദേശിൽ നിന്നു മടങ്ങിയെത്തിയ അദ്ദേഹം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോടു...

സുധീരനെ അവഗണിക്കാൻ എയും ഐയും; പോരിന് ഇന്ധനം പകരുകയാണെന്നു നിഗമനം

തിരുവനന്തപുരം∙ വി.എം. സുധീരന്റെ പൊട്ടിത്തെറി അവഗണിക്കാൻ എ, ഐ ഗ്രൂപ്പുകൾ ധാരണയിലെത്തി. പ്രതികരിപ്പിച്ച് അന്തരീക്ഷം കൂടുതൽ വഷളാക്കുകയാണു സുധീരന്റെ ലക്ഷ്യമെന്നാണ് അവരുടെ വിലയിരുത്തൽ. പരസ്യ പ്രസ്താവനകൾ അവസാനിപ്പിക്കാൻ രാഷ്ട്രീയകാര്യ സമിതിയും കെപിസിസി...

സുധീരൻ വെറും നഴ്സറിക്കുട്ടിയെപ്പോലെ: കെ.സി.ജോസഫ്; കൈയടി വാങ്ങാനുള്ള തന്ത്രമെന്നു ജോയ് ഏബ്രഹാം

കോട്ടയം∙ വി.എം. സുധീരന്റെ വിമർശനങ്ങൾ പാർട്ടിയോടുള്ള ഓപ്പൺ ചലഞ്ചാണെന്നു കെ.സി.ജോസഫ് എംഎൽഎ. സുധീരൻ പാർട്ടിയെ പ്രതിക്കൂട്ടിലാക്കി. സാധാരണ പ്രവർത്തകന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിച്ചു. സുധീരന്റെ നിലപാടുകൾ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും...

രാജ്യസഭാ സീറ്റ് വിവാദം അടഞ്ഞ അധ്യായം; സുധീരനു മറുപടിയില്ല: ഹസൻ

ന്യൂഡൽഹി∙ സംഘടനാ കാര്യങ്ങൾ സംബന്ധിച്ച വി.എം.സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. പരസ്യപ്രസ്താവന അവസാനിപ്പിക്കണമെന്ന നിർദേശം താൻ ലംഘിക്കില്ല. പരസ്യ പ്രസ്താവനകൾ പാടില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. രാജ്യസഭാ...

ബാറുകൾ പൂട്ടിയത് എന്നോടുള്ള അസൂയകൊണ്ട്; ഉമ്മൻ ചാണ്ടിയുടെ പകയുടെ കാരണം അറിയില്ല: സുധീരൻ

തിരുവനന്തപുരം∙ പരസ്യ പ്രസ്താവന പാടില്ലെന്ന കെപിസിസി വിലക്കു ലംഘിച്ചു മുതിർന്ന നേതാവ് വി.എം.സുധീരൻ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയെ പരസ്യമായി കടന്നാക്രമിച്ചു. പ്രതിപക്ഷം പരാജയമാണെന്ന് ആരോപിച്ചു രമേശ് ചെന്നിത്തലയെയും വെറുതെ വിട്ടില്ല....

പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിക്കാനുള്ള തീരുമാനം തിരുത്തണം: സുധീരൻ

തിരുവനന്തപുരം∙ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ പാലക്കാട് കോച്ച് ഫാക്ടറി പ്രോജക്ട് ഉപേക്ഷിക്കുന്നതായിട്ടുള്ള കേന്ദ്ര റെയില്‍വേ മന്ത്രിയുടെ അറിയിപ്പ് അക്ഷരാര്‍ത്ഥത്തില്‍ കേരളജനതയെ ഞെട്ടിച്ചതായി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കേരളത്തോടുള്ള ഈ കടുത്ത...

സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ല; മുൻനിലപാടിൽ മാറ്റമില്ല: ഹസൻ

ന്യൂഡൽഹി∙ വി.എം.സുധീരന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്നു കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ. പരസ്യ പ്രസ്താവന പാടില്ലെന്നനിലപാടിൽ ഉറച്ചു നിൽക്കുന്നു. രാജ്യസഭാ സീറ്റ് വിവാദം സംബന്ധിച്ച ചർച്ച അവസാനിച്ചെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. കോൺഗ്രസ്...

ബാറുകൾ പൂട്ടിയത് തന്റെ ജനപ്രീതിയിൽ അസൂയമൂത്ത്: ഉമ്മൻ ചാണ്ടിക്കെതിരെ സുധീരൻ

തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് വി.എം.സുധീരൻ. തന്നെ കെപിസിസി അധ്യക്ഷനായി നിയമിച്ചതിൽ ഉമ്മൻ ചാണ്ടിക്കു നീരസമായിരുന്നുവെന്നു വി.എം.സുധീരൻ. പലതവണ ഫോണിൽ വിളിച്ചിട്ടും താൽപര്യമില്ലാത്ത...

ഗ്രൂപ്പുകാരുടെ ഇംഗിതത്തിനു വർത്തമാനം പറയാനില്ല; വക്താവ് സ്ഥാനം ഒഴിയും: രാജ്മോഹൻ

തിരുവനന്തപുരം∙ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നതിനിടെ വക്താവ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചു രാജ്മോഹന്‍ ഉണ്ണിത്താന്‍. കെപിസിസി വക്താവ് സ്ഥാനത്തുനിന്നു തന്നെ മാറ്റാന്‍ ആവശ്യപ്പെടും. ഇക്കാര്യം ആവശ്യപ്പെട്ടു ഹൈക്കമാന്‍ഡിനെ സമീപിക്കും....

സുധീരന്റെ പ്രതികരണം നഴ്സറികുട്ടികൾ നുള്ളി, പിച്ചി എന്നുപറയുന്നപോലെ: കെ.സി.ജോസഫ്

കോട്ടയം∙ മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരന്റേത് പാർട്ടിയോടുള്ള വെല്ലുവിളിയാണെന്ന് കെ.സി.ജോസഫ് എംഎൽഎ. പാർട്ടിയെ പ്രതിക്കൂട്ടിൽ ആക്കാനാണു ശ്രമിച്ചത്. സുധീരന്റെ വാദങ്ങൾ ബാലിശമാണ്. പരസ്യ പ്രതികരണം പാടില്ലെന്ന പാർട്ടി നിലപാട് കാരണം കൂടുതൽ പ്രസ്താവനകൾ...

സുധീരനെ നിലയ്ക്കു നിർത്തണമെന്ന് എ ഗ്രൂപ്പ്; ഹൈക്കമാൻഡിനു പരാതി

തിരുവനന്തപുരം∙ രാജ്യസഭാ സീറ്റിനെച്ചൊല്ലി ഉടലെടുത്ത പടലപിണക്കങ്ങൾ കോൺഗ്രസിനെ നയിക്കുന്നത് തുറന്ന വാക്പോരിലേക്ക്. പാർട്ടിയിലെ വിമതശബ്ദമായി മാറുന്ന മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെതിരെ ഹൈക്കമാൻഡിനു പരാതി നൽകുന്നതിനാണു നീക്കം. പാര്‍ട്ടിയെ ലംഘിച്ച്...

മാണിയെ വിശ്വസിക്കാൻ കൊള്ളില്ല: വി.എം. സുധീരൻ

തൃക്കരിപ്പൂർ∙ കെ.എം.മാണിയെ വിശ്വസിക്കാൻ കൊള്ളില്ലെന്നു വി.എം.സുധീരൻ. മാണി ബിജെപിയുമായി സഖ്യത്തിലേർപ്പെടില്ലെന്നു വിശ്വസിക്കാൻ പ്രയാസമാണെന്നും യുഡിഎഫിൽ എത്തിയ ശേഷവും സമദൂര നിലപാട് ആവർത്തിക്കുന്നവരെ എങ്ങനെ വിശ്വസിക്കുമെന്നും സുധീരൻ ചോദിച്ചു....

ബിജെപിയുമായി ബന്ധം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുമോ?; മാണിയോട് സുധീരൻ

തിരുവനന്തപുരം∙ കേരള കോൺഗ്രസ് (എം) നേതാവ് കെ.എം. മാണിയുടെ വിശ്വാസ്യതയെ ചോദ്യംചെയ്ത് മുൻ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. ബിജെപി ഉള്‍പ്പെടെ മൂന്നു പാര്‍ട്ടികളുമായി ഒരേസമയം വിലപേശിയ കെ.എം.മാണി വിശ്വാസ്യത ഉറപ്പുവരുത്താന്‍ ചില ഉറപ്പുകള്‍ നല്‍കാന്‍...

രാജ്യസഭാ സീറ്റ് ആരുടെയും ഔദാര്യമല്ല: സുധീരനെതിരെ ആഞ്ഞടിച്ച് മാണി

പാലാ∙ കേരള കോണ്‍ഗ്രസിനു രാജ്യസഭാസീറ്റ് നല്‍കിയതില്‍ വി.എം.സുധീരനുള്ള എതിര്‍പ്പ് വ്യക്തിപരം മാത്രമാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ‍കെ.എം.മാണി. രാജ്യസഭാസീറ്റുമായി ബന്ധപ്പെട്ട പ്രശ്നം കോണ്‍ഗ്രസിനെ തളര്‍ത്തില്ല. സഖ്യകക്ഷികള്‍ ശക്തിപ്പെടുമ്പോള്‍ യുഡിഎഫ്...

യുപിഎയ്ക്ക് ഒരു സീറ്റ് നഷ്ടപ്പെട്ടു; ഇങ്ങനെയാണോ ശക്തിപ്പെടുത്തൽ?: സുധീരൻ

തിരുവനന്തപുരം ∙ കേരള കോണ്‍ഗ്രസിനു രാജ്യസഭാ സീറ്റു നല്‍കിയതില്‍ ദുരൂഹതയും അട്ടിമറിയുമുണ്ടെന്ന ഗുരുതര ആരോപണവുമായി കെപിസിസി മുൻ പ്രസിഡന്റ് വി.എം.സുധീരന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു....

രോഷമറിയിച്ച് സുധീരന്‍റെ ഇറങ്ങിപ്പോക്ക്; കോണ്‍ഗ്രസ് നാശത്തിലേക്കെന്ന് തുറന്നടി

തിരുവനന്തപുരം∙ പൊട്ടിത്തെറികള്‍ക്കും ബഹിഷ്കരണങ്ങള്‍ക്കുമിടെ കെ.എം. മാണി യുഡിഎഫ് യോഗത്തില്‍. എന്നാല്‍ ശക്തമായ വിയോജിപ്പറിയിച്ചു മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ യുഡിഎഫ് യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ഇറങ്ങിപ്പോക്കല്ലെന്നും...

പരാജയകാരണം സംഘടനാ ദൗർബല്യമെന്നു സുധീരൻ

കൊച്ചി ∙ യുഡിഎഫിന്റെയും കോൺഗ്രസിന്റെയും സംഘടനാപരമായ ദൗർബല്യമാണ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു ഫലത്തിലൂടെ പ്രകടമായതെന്നു കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. ഗ്രൂപ്പിന്റെ അതിപ്രസരം അവസാനിപ്പിച്ചേ തീരു. പാർട്ടിയുടെ പരാജയത്തിൽ വേദനിക്കുന്നതു സാധാരണ...