Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Shatrughan Sinha"

സിദ്ദുവിന് ശത്രുഘ്നൻ സിൻഹയുടെ പിന്തുണ

കൊൽക്കത്ത ∙ പാക്കിസ്ഥാൻ കരസേനാമേധാവിയെ ആലിംഗനം ചെയ്തതിന്റെ പേരിൽ വിമർശനത്തിനു വിധേയനായ പഞ്ചാബ് മന്ത്രി നവജോത് സിങ് സിദ്ദുവിന് ബിജെപി എംപിയായ ശത്രുഘ്നൻ സിൻഹയുടെ പിന്തുണ. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര...

റഫാൽ ഇടപാട് സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണം: ശത്രുഘ്നൻ സിൻഹ

ന്യൂഡൽഹി ∙ റഫാല്‍ ഇടപാട് വിവാദത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി മുതിര്‍ന്ന ബിെജപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ എംപി. റഫാല്‍ യുദ്ധവിമാന ഇടപാട് സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷിക്കണമെന്നു ശത്രുഘ്നന്‍ സിന്‍ഹ ആവശ്യപ്പെട്ടു....

ശത്രുഘ്നൻ സിൻഹയുടെ വീട്ടിൽ അബദ്ധ വെടിവയ്പ്

മുംബൈ ∙ നടനും ബിജെപി എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ വസതിയിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിളിന്റെ തോക്കിൽ നിന്ന് അബദ്ധവെടി പൊട്ടിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ആർക്കും പരുക്കില്ല. ജൂഹുവിലെ രാമായൺ എന്ന കെട്ടിടത്തിലെ വസതിയിൽ ശനിയാഴ്ച...

സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് വെടിയുതിർന്നു; സംഭവം ശത്രുഘ്നൻ സിൻഹയുടെ വീട്ടിൽ

മുംബൈ∙ ബോളിവുഡ് നടനും ബിജെപി എംപിയുമായ ശത്രുഘ്നൻ സിൻഹയുടെ വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്നതു പരിഭ്രാന്തി പരത്തി. ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മുംബൈയിലെ ജുഹുവിലുള്ള ശത്രുഘ്നൻ സിൻഹയുടെ വസതിയിൽ നിയോഗിച്ചിരുന്ന...

ശത്രുഘ്നൻ സിൻഹ ആർജെഡിയുടെ ഇഫ്താർ വിരുന്നിൽ

പട്ന ∙ ബിഹാറിലെ ഭരണകക്ഷിയായ ജനതാദൾ (യു) സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുക്കാതെ ബിജെപി വിമതനേതാവ് ശത്രുഘ്നൻ സിൻഹ എംപി, ആർജെഡി നേതാവ് തേജസ്വി യാദവ് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. താൻ ബിജെപിയിലാണെങ്കിലും ലാലുപ്രസാദും മക്കളും തനിക്കു...

രാഹുലിന്റെ ജനപ്രീതി കൂടുന്നു: ശത്രുഘ്നൻ സിൻഹ

പട്ന ∙ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർധിക്കുകയാണെന്നും രാജ്യത്തെ ഏറ്റവും പഴക്കമുള്ള പാർട്ടിയുടെ നേതാവ് പ്രധാനമന്ത്രിപദത്തിനു സാധ്യത കാണുന്നതിൽ തെറ്റില്ലെന്നും ബിജെപി എംപി ശത്രുഘ്നൻ സിൻഹ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രിപദം ഏറ്റെടുക്കാൻ...

സിനിമയിലെ ലൈംഗിക ചൂഷണം ശരിവച്ച് ശത്രുഘ്നൻ സിൻഹ

മുംബൈ ∙ സിനിമാരംഗത്തു നടക്കുന്ന ലൈംഗികചൂഷണം ശരിവച്ച് ബോളിവുഡ് മുൻ‌താരം ശത്രുഘ്നൻ സിൻഹ. ‘ഇതു പണ്ടേ നടന്നുവരുന്ന ഏർപ്പാടാണ്. ലൈംഗിക സന്തോഷം ചോദിച്ചുവാങ്ങാറുണ്ട്. കൊടുക്കാറുമുണ്ട്. ‘എന്നെ സന്തോഷിപ്പിക്കൂ, ഞാനും സന്തോഷിപ്പിക്കാം’ എന്നത്...

യശ്വന്തിനു പിന്നാലെ ബിജെപിക്ക് പുതിയ ‘ശത്രു’; ധൈര്യമുണ്ടെങ്കിൽ പുറത്താക്കാൻ വെല്ലുവിളി

പട്ന∙ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ പാർട്ടി വിട്ടതിനു തൊട്ടുപിന്നാലെ ബിജെപിക്കു പുതിയ ‘വെല്ലുവിളി’. ഇപ്പോഴും വിമതശബ്ദമുയർത്തി തുടരുന്ന പാർട്ടി എംപി ശത്രുഘ്നൻ സിൻഹയാണ് ‘ധൈര്യമുണ്ടെങ്കിൽ തനിക്കെതിരെ നടപടിയെടുക്കാന്‍’...

മോദിയും ബിജെപിയും അവഗണിക്കുന്നു; പാർട്ടി വിടുമെന്ന് സൂചിപ്പിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡൽഹി∙ ദേശീയ ജനാധിപത്യ മുന്നണിയിൽനിന്നു പാർട്ടികൾ കൊഴിയുന്നതിനിടെ, ബിജെപിയെ കൈവിടാനൊരുങ്ങി മുതിർന്ന നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയും. പാർട്ടിയിലെ താരസാന്നിധ്യമായ ശത്രുഘ്‌നന്‍ സിന്‍ഹ വിമതസ്വരം കടുപ്പിച്ചതോടെയാണു പാർട്ടി ഉപേക്ഷിക്കുന്നുവെന്ന...

രാഹുലിനും കോൺഗ്രസിനും ‘ശത്രു’വിന്റെ അഭിനന്ദനം

ന്യൂഡൽഹി ∙ കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധിക്ക് ബിജെപി എംപി ശത്രുഘ്നൻ സിൻഹയുടെ അഭിനന്ദനം. ജനാധിപത്യത്തിന്റെ വിശാല താൽപര്യത്തിൽ കോൺഗ്രസിനും സിൻഹ ദീർഘായുസ്സു നേർന്നു. രാജ്യത്തെ ഏറ്റവും പഴയതും ആദരവ് അർഹിക്കുന്നതുമായ പാർട്ടിയായ കോൺഗ്രസിന്റെ...

ബഹുമാനപ്പെട്ട സാര്‍, ജയിക്കാൻ ഇങ്ങനെ വേണോ? മോദിയോട് ശത്രുഘ്നൻ സിൻഹ

ന്യൂഡൽഹി∙ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാക്കിസ്ഥാന്‍ ഇടപെടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണങ്ങള്‍ക്കെതിരെ ബിജെപിയില്‍ തന്നെ മറുസ്വരം. ജയിക്കാന്‍ വേണ്ടി മാത്രം അവിശ്വസനീയമായ കഥകള്‍ പറയരുതെന്നാണ് മുതിര്‍ന്ന ബിജെപി നേതാവായ ശത്രുഘ്നന്‍...

ആഞ്ഞടിച്ച് ശത്രുഘ്നൻ: കേന്ദ്ര സർക്കാർ ‘ഏകാംഗ സൈന്യം’; ബിജെപി ‘രണ്ടാൾ പ്രകടനം’

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംപി ശത്രുഘ്നൻ സിൻഹ രംഗത്തെത്തി. കേന്ദ്ര സർക്കാർ ‘ഏകാംഗ സൈന്യ’മാണെന്നും ബിജെപി ‘രണ്ടാൾ പ്രകടനം’ ആണെന്നും ചലച്ചിത്രതാരം പരിഹസിച്ചു. ചലച്ചിത്രതാരമായ താൻ ചരക്ക്, സേവന നികുതിയെയും...

‘വൺമാൻ ഷോ’, ‘ടു മെൻ ആർമി’ ബിജെപി ഒഴിവാക്കണം: ശത്രുഘ്നൻ സിൻഹ

പട്ന ∙ പാർട്ടിയിൽ പിടിമുറുക്കിയിരിക്കുന്ന ‘വൺമാൻ ഷോ’, ‘ടു മെൻ ആർമി’ സംവിധാനങ്ങൾക്ക് മാറ്റമുണ്ടാകാതെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ബിജെപിക്ക് സാധിക്കില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും നടനും ബിജെപി നേതാവുമായ ശത്രുഘ്നൻ സിൻഹ എംപി. ബിജെപി സർക്കാരിന്റെ...

യശ്വന്തിന്റെ പരാമർശം രാജ്യ താൽപര്യം മുൻനിർത്തി: ശത്രുഘ്നൻ സിൻഹ

ന്യൂ‍ഡൽഹി∙ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന സർക്കാർ നടപടികളെ വിമർശിച്ച യശ്വന്ത് സിൻഹയെ പിന്തുണച്ച് ബിജെപി എംപിയും ബോളിവുഡ് നടനുമായ ശത്രുഘ്നന്‍ സിൻഹ. യശ്വന്തിന്റെ പരാമർശത്തെ തള്ളിക്കളയേണ്ട കാര്യമില്ല. ഇന്ത്യ കണ്ട ഏറ്റവും മികച്ച...

സുശീൽ മോദിയെ വിമർശിച്ച് ശത്രുഘ്നൻ സിൻഹ; ബിജെപിയിൽ കലാപം

പട്ന∙ ബിഹാർ ബിജെപിയിലെ പ്രമുഖ നേതാക്കളായ സുശീൽ കുമാർ മോദിയും സിനിമാതാരവും എംപിയുമായ ശത്രുഘ്നൻ സിൻഹയും ട്വിറ്റർ യുദ്ധത്തിൽ. അഴിമതി ആരോപണങ്ങളിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവരോടുള്ള ബിജെപി...

അഡ്വാനി രാഷ്ട്രപതിയാകാൻ പ്രാർഥന: ശത്രുഘ്നൻ സിൻഹ

ദുബായ് ∙ എൽ.കെ.അഡ്വാനി രാഷ്ട്രപതിയാകാനാണു പ്രാർഥിക്കുന്നതും ആഗ്രഹിക്കുന്നതുമെന്നു ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ശത്രുഘ്നൻ സിൻഹ. മികച്ച രാഷ്ട്രീയ നേതാവും നയതന്ത്രജ്ഞനുമെന്നതിനു പുറമേ, രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും...

അഡ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണം: ശത്രുഘ്നന്‍ സിന്‍ഹ

ദുബായ് ∙ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ശത്രുഘ്നന്‍ സിന്‍ഹ. പ്രതിപക്ഷത്തിനും സ്വീകാര്യനായ നേതാവാണ് അഡ്വാനിയെന്നും ശത്രുഘ്നന്‍ സിന്‍ഹ ദുബായില്‍...