Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Kannur"

വീടിനടുത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കത്തിനശിച്ചു; സംഭവം കണ്ണൂർ ചെറുപുഴയിൽ

കണ്ണൂർ∙ വീടിനു സമീപം നിർത്തിയിട്ട ഓട്ടോറിക്ഷ ദുരൂഹ സാഹചര്യത്തിൽ കത്തി നശിച്ചു. ചെറുപുഴ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽപെട്ട ഭൂദാനത്താണു സംഭവം. Kannur Autorickshaw fire

തളിപ്പറമ്പിൽ പേയിളകിയ പശുവിന്റെ ആക്രമണത്തിൽ രണ്ടുപേർക്കു പരുക്ക്

തളിപ്പറമ്പ്∙ പേയിളകിയതെന്നു സംശയിക്കുന്ന പശുവിന്റെ ആക്രമണത്തിൽ രണ്ടുപേർക്കു പരുക്കേറ്റു. തളിപ്പറമ്പിനു സമീപം അടിക്കും പാറയിലാണ് ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി അക്രമാസക്തയായ പശു നാടിനെ വിറപ്പിച്ചത്. പശുവിന്റെ കുത്തേറ്റു... Taliparamba. Rabies...

പതിനാറുകാരിക്കു പീഡനം: കണ്ണൂരിൽ കപ്യാരും സുഹൃത്തും അറസ്റ്റിൽ

കണ്ണൂർ∙ സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ കപ്യാരും സുഹൃത്തും അറസ്റ്റിൽ. പഴയങ്ങാടിക്കു സമീപമുള്ള ദേവാലയത്തിലെ കപ്യാർ സ്റ്റാൻലി ഫെർണാണ്ടസ് (58), സുഹൃത്തായ റെജിനോൾഡ് സിഗ്നി (63) എന്നിവരാണ് പിടിയിലായത്. പഴയങ്ങാടി എസ്ഐ ബിനു മോഹന്റെ...

കണ്ണൂരിൽ 45 ലീറ്റർ വിദേശമദ്യവുമായി സ്ത്രീ അറസ്റ്റിൽ

കണ്ണൂർ∙ 45.280 ലീറ്റർ പുതുശ്ശേരി വിദേശമദ്യവുമായി സ്ത്രീ അറസ്റ്റിൽ. പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പക്ടർ എ.ഹേമന്ത് കുമാറും സംഘവും വ്യാഴാഴ്ച രാത്രി ഒന്‍പതരയോടു കൂടി കണ്ണൂർ താലൂക്കിൽ അഴീക്കോട് അംശം ദേശത്ത് കടപ്പുറം റോഡ് ബസ് സ്റ്റോപ്പിനടുത്തുള്ള ശ്രീറാം...

കണ്ണൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് വയോധികയ്ക്കു ദാരുണാന്ത്യം

കണ്ണൂർ∙ ഇരിട്ടിയിൽ ആദിവാസി വയോധിക കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടു. ആറളം ഫാം 13 ബ്ലോക്കിലെ ദേവു കാര്യാത്തൻ (80) ആണ് കൊല്ലപ്പെട്ടത്. ഷെഡിൽ കിടന്നുറങ്ങുകയായിരുന്ന ദേവുവിനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു. Kannur, Death

പത്ത് ലക്ഷം രൂപയുടെ രേഖകളില്ലാത്ത നോട്ടുകളുമായി യുവാവ് പിടിയിൽ

കണ്ണൂർ∙ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് വഴി രേഖകൾ ഇല്ലാതെ കടത്തുകയായിരുന്ന പത്ത് ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസികളുമായി കർണാടക സ്വദേശി പിടിയിൽ | Karnataka Youth Arrest On Currency Without Documents

പയ്യന്നൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം, നാലു പേർക്ക് പരുക്ക്

കണ്ണൂർ∙ പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം. നാലു പേർക്ക് പരുക്കേറ്റു. തൃശൂർ സ്വദേശികളായ ബിന്ദു ലാൽ (55), തരുൺ (16), ദിയ (10), ഐശ്വര്യ എന്നിവരാണു മരിച്ചത്. പത്മാവതി, അനിത, നിയ, ബിജിത എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ...

സെവൻസിനാണോ? സിപിഐ ജാഥയെ കളിയാക്കി പി.ജയരാജന്റെ മകൻ

കണ്ണൂര്‍‌∙ സിപിഐയുടെ കാല്‍നടയാത്രയിലെ ജനപങ്കാളിത്തത്തെ കളിയാക്കി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ജെയിന്‍ രാജ്.. Jain Raj Mocks CPI Party Programme

കണ്ണൂരിൽ നിരോധിത പുകയില ഉൽപന്നവുമായി യുവാവിനെ പിടികൂടി

കണ്ണൂർ∙ പിലാത്തറയിൽ നിരോധിത പുകയില ഉൽപന്നവുമായി യുവാവിനെ പിടികൂടി. സി.പി.നൗഫൽ എന്നയാളെയാണ് പിടികൂടിയത്. 1200 പാൻമസാല പായ്ക്കറ്റുകൾ ഇയാളിൽ നിന്നു കണ്ടെടുത്തു. പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത പുകയില ഉൽപ്പന്നം വിൽപന നടത്തുന്നതായി എസ്ഐ...

കണ്ണൂരിൽ 10 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി

കണ്ണൂർ∙ പാപ്പിനിശ്ശേരി ടൗണിൽ 10 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. അലവിൽ ചിറക്കൽ വില്ലേജിൽ വി.മഹറൂഫ് (46) എന്നയാളാണ് പിടിയിലായത്. ഇയാൾക്കെതിരെ എൻഡിപിഎസ് പ്രകാരം കേസെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്...

പൊലീസ് സ്റ്റേഷന് മുൻപിൽ കുടുംബത്തിന്റെ ആത്മഹത്യാശ്രമം; ഉദ്യോഗസ്ഥൻ തടഞ്ഞു

കണ്ണൂർ∙ പെരിങ്ങോം പൊലീസ് സ്റ്റേഷന് മുൻപിൽ കുടുംബത്തിന്റെ ആത്മഹത്യാശ്രമം. സ്വത്ത് വിൽപന സംബന്ധിച്ച തർക്കത്തെ തുടർന്നാണ് എഴിലോട് പെട്ടിക്കട നടത്തുന്ന അജേഷ്(30) കുടുംബസമേതം പൊലീസ് സ്റ്റേഷനു മുൻപിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് ഭീഷണി മുഴക്കിയത്. പൊലീസ്...

കണ്ണൂരിൽ ജാർഖണ്ഡ് സ്വദേശി ട്രെയിനിൽനിന്നു വീണു മരിച്ച നിലയിൽ

കണ്ണൂർ∙ പാപ്പിനിശ്ശേരിയിൽ ട്രെയിനിൽ നിന്നു വീണ ജാർഖണ്ഡ് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. മഹുബാനയിലെ ജവാരി ഗ്രാമത്തിലെ സൈമൺ സോറ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. പാപ്പിനിശേരി - കണ്ണപുരം റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ പാപ്പിനിശേരി ദേശ...

ഇസ്രയേൽ പൊലീസും കണ്ണൂരും തമ്മിലെന്ത്? ഇഴപിരിയാത്ത ഒരു അപൂർവ ബന്ധം

കണ്ണൂർ ∙ ഒരു രാജ്യത്തെ പൊലീസ് കടൽ കടന്ന് മറ്റൊരു രാജ്യത്തെത്തുക അപൂർവം. അന്വേഷണങ്ങളുടെ ഭാഗമായാകും, എണ്ണത്തിൽ കുറവെങ്കിലും മിക്കപ്പോഴും അത്തരം സന്ദർശനങ്ങൾ. എന്നാൽ കൂത്തുപറമ്പിൽനിന്ന് ഏകദേശം എട്ടുകിലോമീറ്റർ അകലെയുള്ള വലിയവെളിച്ചത്തേക്ക് ഇസ്രയേൽ പൊലീസ്...

കണ്ണൂരിൽ സ്കൂട്ടറിൽ നിന്നു വീണ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

കണ്ണൂർ∙ സ്കൂട്ടറിൽ നിന്നു റോഡിൽ തെറിച്ചുവീണ വീട്ടമ്മ മരിച്ചു. തന്നട കുണ്ടത്തിൽ പീടിക സമീപം സഫിയത്ത് (36) ആണ് മരിച്ചത്. ചാല - തന്നട റോഡിൽ ബുധനാഴ്ച വൈകിട്ടു നാലിനായിരുന്നു അപകടം. സഹോദരനോടൊപ്പം സ്കൂട്ടറിൽ വീട്ടിലേക്കു വരുന്നതിനിടയിൽ പർദ്ദ ചക്രത്തിൽ...

കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടിനു നേരേ കല്ലേറ്; രണ്ടു കുട്ടികൾക്ക് പരുക്ക്

കണ്ണൂർ∙ ജില്ലയിൽ കോൺഗ്രസ് പ്രവർത്തകരുടെ വീടിനു നേരേ കല്ലേറ്. പിഞ്ചു കുഞ്ഞടക്കം രണ്ടു കുട്ടികൾക്കു പരുക്കേറ്റു. ബുധനാഴ്ച രാത്രിയാണ് ആക്രമണം. പള്ളിപ്പാലത്തെ ചെറിയമഠം റെന്നി, പുത്തലത്തെ കുപ്പിൽ പുത്തൻ വീട്ടിൽ അനിയൻ കുഞ്ഞ് എന്നിവരുടെ വീടുകൾക്കു...

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനു വെട്ടേറ്റു; അന്വേഷണം ആരംഭിച്ചു

കണ്ണൂർ∙ ജില്ലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനു വെട്ടേറ്റു. പേരാവൂർ മണ്ഡലം സെക്രട്ടറി പായം കരിയാലിലെ പുള്ളിയാനിക്കാട്ടിൽ ജിജോ(37)യ്ക്കാണു വെട്ടേറ്റത്. ഇയാളെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുകാലുകൾക്കും പരുക്കേറ്റിട്ടുണ്ട്.ബുധനാഴ്ച...

കർഷകനെ കഞ്ചാവ് കേസിൽ കുടുക്കി; വൈദികൻ അറസ്റ്റിൽ

കണ്ണൂർ∙ സ്കൂട്ടറിൽ കഞ്ചാവ് വച്ച് കർഷകനെ എക്സൈസ് സംഘത്തിനെ കൊണ്ടു പിടിപ്പിച്ച സംഭവത്തിൽ വൈദികൻ അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി പട്ടാരം ദേവമാതാ സെമിനാരിയുടെ മുൻ ഡയറക്ടർ ഉളിക്കൽ കാലാങ്കി സ്വദേശി ഫാ.ജയിംസ് വർഗ്ഗീസ് തെക്കേമുറിയിലാണ് (43) എക്സൈസിന്റെ...

ബോട്ട് മറിഞ്ഞു കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ∙ മീൻപിടിത്ത ബോട്ട് മറിഞ്ഞു കാണാതായ മൽസ്യത്തൊഴിലാളി കൊയിലാണ്ടി സ്വദേശി ബഷീറിന്റെ മൃതദേഹം പുതിയങ്ങാടി കടപ്പുറത്തുനിന്നു കണ്ടുകിട്ടി. ബോട്ട് മറിഞ്ഞു കൊയിലാണ്ടി സ്വദേശി അബ്ദുല്ല ഇന്നലെ മരിച്ചിരുന്നു

ബോട്ട് മറിഞ്ഞു കാണാതായ മൽസ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ∙ മീൻപിടിത്ത ബോട്ട് മറിഞ്ഞു കാണാതായ മൽസ്യത്തൊഴിലാളി കൊയിലാണ്ടി സ്വദേശി ബഷീറിന്റെ മൃതദേഹം പുതിയങ്ങാടി കടപ്പുറത്തുനിന്നു കണ്ടുകിട്ടി. ബോട്ട് മറിഞ്ഞു കൊയിലാണ്ടി സ്വദേശി അബ്ദുല്ല ഇന്നലെ മരിച്ചിരുന്നു