Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Palakkad"

പാലക്കാട് കിണറ്റിൽ വീണ കുഞ്ഞും രക്ഷിക്കാൻ ചാടിയ മുത്തച്ഛനും മരിച്ചു

പാലക്കാട്∙ കളിക്കുന്നതിനിടെ കിണറിലേക്കു വീണ കുഞ്ഞും രക്ഷിക്കാൻ ചാടിയ മുത്തച്ഛനും മരിച്ചു. ചെർപ്പുളശ്ശേരി മോളൂർ വാഴക്കാപറമ്പിൽ ഖാലിദ് (60), പേരക്കുട്ടി ജാബിർ (രണ്ട്) എന്നിവരാണു മരിച്ചത്.

ചെർപ്പുളശ്ശേരിയിൽ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ ജഡം

പാലക്കാട്∙ ചെർപ്പുളശ്ശേരിയിൽ വീട്ടുവളപ്പിൽ കത്തിക്കരിഞ്ഞ നിലയിൽ സ്ത്രീയുടെ ജഡം കണ്ടെത്തി. കാറൽമണ്ണ ചെന്ത്രത്ത്പറമ്പിൽ കരിക്കാൻ തോട്ടത്തിൽ രാധ(54)യുടെ ജഡമാണ് കണ്ടെത്തിയത്.

പരാതിയെക്കുറിച്ച് അറിയില്ല; നീക്കങ്ങൾ ഗൂഢാലോചനയുടെ ഭാഗം: പി.കെ. ശശി

പാലക്കാട് ∙ തനിക്കെതിരെ യുവതി പാർട്ടി നേതൃത്വത്തിനു പരാതി നൽകിയതിനെക്കുറിച്ച് അറിയില്ലെന്നു പി.കെ. ശശി എംഎൽഎ. സിപിഎം ഇക്കാര്യത്തിൽ എന്നോട് ഒന്നും പറഞ്ഞിട്ടില്ല. നല്ല ജനപ്രതിനിധിയായാണു ഞാൻ മുന്നോട്ടുപോകുന്നത്. അതു നാട്ടിലെ ജനങ്ങൾക്കു നന്നായി അറിയാം....

ജോലി കഴിഞ്ഞു പോകുന്നതിനിടെ കാണാതായ സിവിൽ പൊലീസ് ഓഫിസറുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്∙ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെ കാണാതായ സിവിൽ പൊലീസ് ഓഫിസറുടെ മൃതദേഹം യാക്കരപ്പുഴയിൽനിന്നു കണ്ടെടുത്തു. കസബ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സി.ആർ. റെനിലിന്റെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. 26നു രാവിലെയാണ് ഇദ്ദേഹത്തെ...

ഒറ്റപ്പാലത്ത് ബസും കാറും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർഥി മരിച്ചു; 15 പേർക്ക് പരുക്ക്

പാലക്കാട് ∙ ഒറ്റപ്പാലം പത്തൊൻപതാം മൈലിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു കാർയാത്രക്കാരനായ എംബിബിഎസ് വിദ്യാർഥി മരിച്ചു. കൊഴിഞ്ഞാമ്പാറ കോഴിപ്പതി നീലംകാച്ചി വീട്ടിൽ പ്രിൻസ് വില്യംസ് (22) ആണ് മരിച്ചത്. ബസ് യാത്രക്കാരായ 15 പേർക്ക് അപകടത്തിൽ...

പാലക്കാട്ട് തകർന്ന കെട്ടിടത്തിന്റെ ഒരു ഭാഗം അനധികൃതം; തിരച്ചില്‍ പുനരാരംഭിച്ചു

പാലക്കാട്∙ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം തകർന്നുവീണ കെട്ടിടത്തിൽ തിരച്ചിൽ പുനരാരംഭിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും അഗ്നിശമനസേനയും പൊലീസും സംയുക്തമായാണു തിരച്ചിൽ നടത്തുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് ഇതുവരെയുള്ള...

പാലക്കാട് കെട്ടിടം തകർന്നു; 11 പേരെ പുറത്തെടുത്തു, രക്ഷാപ്രവർത്തനം തുടരുന്നു

പാലക്കാട്∙ മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം മൂന്നുനില കെട്ടിടം തകർന്നു. കെട്ടിടത്തിന്റെ ഒരു ഭാഗം മുഴുവനും തകര്‍ന്നിട്ടുണ്ട്. ഒട്ടേറെ ആളുകൾ അകത്തു കുടങ്ങിക്കിടക്കുന്നുണ്ടെന്നാണു വിവരം. ഒന്‍പതു മുതൽ 20 വരെ ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ...

പാലക്കാട് ട്രക്കിങ്ങിനു പോയ യുവാവ് മലയിൽ നിന്നു വീണു മരിച്ചു

പാലക്കാട് ∙ സുഹൃത്തുകളുമൊത്ത് വനത്തിൽ ട്രക്കിങിനു പോയ യുവാവ് തിരിച്ചിറങ്ങുന്നതിനിടെ മലയിൽ നിന്നു വീണു മരിച്ചു. എലപ്പുള്ളി എടുപ്പുകുളത്ത് പരേതനായ അപ്പുക്കുട്ടന്റെ മകൻ കൃഷ്ണദാസ് (29) ആണ് മരിച്ചത്. ഇന്നു വൈകിട്ട് നാലിനു കഞ്ചിക്കോട് കൊട്ടാമുട്ടി...

തൃത്താല ആലൂരിൽ അമ്മയും മകനും തൂങ്ങിമരിച്ച നിലയിൽ

പാലക്കാട് ∙ തൃത്താല ആലൂരിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഷൊർണൂർ കുളപ്പുള്ളി ആനപ്പാറക്കുണ്ട് നായാടി കോളനിയിലെ ഉണ്ണിയുടെ ഭാര്യ ഹേമാംബിക (42), മകൻ അജിത് (18) എന്നിവരാണു മരിച്ചത്. അജിത് പ്രണയിച്ചിരുന്ന പെൺകുട്ടി കുറച്ചുനാൾ ഇവർക്കൊപ്പം...

അനധികൃതമായി കടത്തിയ 700 ഗ്രാം സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും പിടികൂടി

പാലക്കാട്∙ ബെംഗളൂരുവില്‍നിന്ന് അനധികൃതമായി കടത്തിയ 700 ഗ്രാം സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും പാലക്കാട് കസബ പൊലീസ് പിടികൂടി. തൃശൂര്‍ കിഴക്കേക്കോട്ട സ്വദേശി ജയിംസ് ജോയിയെ അറസ്റ്റ് ചെയ്തു.

കാറിൽ കടത്താൻ ശ്രമിച്ച 1.34 കോടിയുടെ കുഴൽപണം പിടിച്ചെടുത്തു

പാലക്കാട് ∙ കാറിൽ കടത്താൻ ശ്രമിച്ച 1.34 കോടി രൂപയുടെ കുഴൽപണം മലമ്പുഴ പൊലീസ് പിടികൂടി. മണ്ണാർക്കാട് സ്വദേശി റഫീക്ക് (28) അറസ്റ്റിൽ. സേലത്തുനിന്നു മലപ്പുറത്തേക്കു പണവുമായി പോകുകയായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു.

പറളിയില്‍ കാട്ടാനകളെ തുരത്താൻ ശ്രമം തുടങ്ങി; സ്കൂളുകൾക്ക് അവധി– വിഡിയോ

പാലക്കാട്∙ പറളിയില്‍ ജനവാസമേഖലയില്‍ രണ്ട് കാട്ടാനകളിറങ്ങി. സംസ്ഥാന പാതയോരത്തോടു ചേര്‍ന്ന പുഴയിലാണ് ആനകളുള്ളത്. പറളി പഞ്ചായത്തിലെ എല്ലാ സ്കൂളുകള്‍ക്കും അവധി നല്‍കി.

കൊല്ലങ്കോട് റോഡരികിൽ യുവാവ് മരിച്ച നിലയിൽ; പിന്നിൽ ലഹരിമാഫിയയെന്നു സൂചന

പാലക്കാട് ∙ കഴിഞ്ഞ ദിവസം പുതുനഗരം കൊല്ലങ്കോട് റോഡരികിൽ വിരിഞ്ഞപ്പാടത്തു മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ലഹരി മാഫിയ കൊലപ്പെടുത്തിയതാണെന്നു സൂചന. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകൻ ജിബിൻ (18) ആണു മരിച്ചത്. ഒരാഴ്ച മുമ്പ് കഞ്ചാവുമായി ബന്ധപ്പെട്ട...

പാലക്കാട് റോഡരികിൽ യുവാവിന്റെ മൃതദേഹം; സമീപം സുഹൃത്ത് അവശനിലയിൽ

പാലക്കാട്∙ പുതുനഗരം കൊല്ലങ്കോട് റോഡരികിൽ വിരിഞ്ഞിപ്പാടത്തു യുവാവിന്റെ മൃതദേഹം കണ്ടെത്തി. സമീപത്ത് അവശനിലയിൽ മറ്റൊരാളെയും നാട്ടുകാർ കണ്ടെത്തി. റെയിൽവേ ട്രാക്കിനു സമീപമാണു മൃതദേഹം കണ്ടെത്തിയത്. തത്തമംഗലം കുറ്റിക്കാട് ബേബിയുടെ മകൻ ജിബിൻ (18) ആണു...

കുളത്തിൽ മീൻ പിടിക്കുന്നതിനിടെ തെന്നിവീണ് യുവാവ് മരിച്ചു

വാളയാർ ∙ സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ മീൻ പിടിക്കുന്നതിനിടെ കാൽതെന്നി വീണ് യുവാവ് മരിച്ചു. പുതുശ്ശേരി വേനോലി നെല്ലിക്കൽ‍ പറമ്പിൽ കണ്ടൻക്കുട്ടിയുടെ മകൻ സതീഷ്കുമാറാണ് (36) മരിച്ചത്. ഉച്ചയ്ക്കു രണ്ടരയോടെയാണു സംഭവം. ലോറിഡ്രൈവറായ സതീഷ്കുമാർ...

പാലക്കാട് ബൈക്കുകൾ കൂട്ടിയിച്ച് യുവാവ് മരിച്ചു

പാലക്കാട് ∙ ഗവ.പോളിടെക്നിക് കോളജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു. കൊടുമ്പ് ഊറപ്പാടം രാമലത്ത് വീട്ടിൽ വിശ്വനാഥന്റെ മകൻ ഷിജു (36) ആണ് മരിച്ചത്. സുഹൃത്ത് പെരുവെമ്പ് സ്വദേശി ഗണേഷ് (34), മറ്റു ബൈക്കിലെ...

പാലക്കാട് കനത്ത മഴയിൽ വീടുകൾ തകർന്നു; അക്രമവുമായി കാട്ടാനയും

പാലക്കാട്∙ മലയേ‍ാരത്ത് തുടരുന്ന മഴയിൽ കല്ലടിക്കേ‍ാട് പാലക്കയം, വട്ടപ്പാറ, പായപ്പുൽ പ്രദേശങ്ങളിൽ നാലുസ്ഥലത്തായി അഞ്ചുവീടുകൾ തകർന്നു. ചില സ്ഥലങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. വാഴയുൾപ്പെടെ വ്യാപകമായി കൃഷി നശിച്ചു. കുറച്ചുപേരെ മാറ്റിതാമസിപ്പിച്ചിട്ടുണ്ട്....

ആദിവാസി ബാലികയെ പീഡിപ്പിച്ച സംഭവം: കാവലിനു പൊലീസ്, എന്നിട്ടും പ്രതി ചാടി

പാലക്കാട്∙ അട്ടപ്പാടി പീഡനക്കേസിൽ പെ‍ാലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ടത് അഗളി കാറയിലെ വീനസ് രാജ് എന്ന പ്രതി. ഇടനിലക്കാരിയായ യുവതി ഉൾപ്പെടെ 12 പ്രതികളിൽ നാലുപേ‍രെ മണ്ണാർക്കാട് മജിസ്ട്രേട്ട് കേ‍ാടതിയിലും ബാക്കിയുള്ളവരെ പാലക്കാട് സെഷൻസ്...

ആട്ടിൻക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വയോധികൻ കിണറ്റിൽ മുങ്ങിമരിച്ചു

പാലക്കാട്∙ പാടത്ത് കൃഷി ആവശ്യത്തിനെടുത്ത കിണറ്റിൽ വീണ ആട്ടിൻക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വാളയാറിനുസമീപം വടകരപ്പതി കോഴിപ്പാറ എരിമക്കാരനൂരിൽ ഗുരുസാമി (79) മുങ്ങിമരിച്ചു. വീട്ടിനു സമീപത്തെ പാടത്ത് ആടുകളെ മേയ്ക്കുന്നതിനിടെ...

പാലക്കാട് റെയിൽപാളത്തിൽ മരം വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

പാലക്കാട്∙ കനത്തമഴയിലും കാറ്റിലും പാലക്കാട് ഡിവിഷനിലെ മങ്കരയ്ക്കും തേനൂരിനും ഇടയിൽ റെയിൽപാളത്തിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. അഞ്ചരയോടെയാണു സംഭവം. മരം മുറിച്ചു നീക്കികെ‍ാണ്ടിരിക്കുന്നു.