Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Editorial"

തുറക്കാത്ത ജാലകങ്ങൾ

അനുകൂല ഘടകങ്ങൾ പലതും ഉണ്ടായിട്ടും കേരളം എന്തുകൊണ്ട് വ്യവസായ - വാണിജ്യ പുരോഗതിയിലും നിക്ഷേപത്തിലും പിന്നാക്കമായി? ഇതിന്റെ ഉത്തരം തേടി നാം അധികം തലപുകയ്ക്കേണ്ട കാര്യമില്ല. കാര്യങ്ങൾ എളുപ്പം നടത്തിക്കൊണ്ടുപോകാൻ കഴിയുമോ എന്നതാണു നിക്ഷേപകരെ...

കരുണ തേടുന്ന ധർമസമരം

വിഷമഴ പൊള്ളിച്ച ജീവിതങ്ങൾ നീതി തേടി വീണ്ടും തെരുവിലേക്കിറങ്ങുന്നതു പശ്ചാത്താപത്തോടെയും െഎക്യദാർഢ്യത്തോടെയും വേണം നാം കാണാൻ. 30 മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ പട്ടിണിസമരത്തിനിറങ്ങുമ്പോൾ സമൂഹമനസ്സാക്ഷിയുടെ...

മനുഷ്യക്കടത്തിന്റെ ചുരുളഴിയണം

കൊച്ചിയിലെ മുനമ്പം ഫിഷിങ് ഹാർബർ വഴി വിദേശരാജ്യങ്ങളിലേക്കു കുടുംബങ്ങളെ അനധികൃതമായി കടത്തിയതായി പറയുന്ന സംഭവത്തിലെ അവ്യക്തതകൾ കടൽപോലെ അന്വേഷകർക്കു മുന്നിലുണ്ട്. ഇതു യാഥാർഥ്യമാണെങ്കിൽ കേരളത്തെ മാത്രമല്ല, രാജ്യത്തെതന്നെ ഞെട്ടിക്കുന്ന മനുഷ്യക്കടത്തിന്റെ...

വികസനത്തിലേക്ക് കൊല്ലം വഴി

നാലര പതിറ്റാണ്ടിലേറെ നീണ്ട ഒരു സ്വപ്നം യാഥാർഥ്യമാവുകയാണ്. കൊല്ലം നഗരത്തിന്റെയും സമീപ പട്ടണങ്ങളുടെയും വികസനത്തിന് ആക്കംകൂട്ടാനുതകുന്ന കൊല്ലം ബൈപാസ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിക്കുമ്പോൾ, അതു സംസ്ഥാനത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുന്ന...

പിൻവാതിൽ തുറക്കുമ്പോൾ

ശിക്ഷാ കാലാവധി പൂർത്തിയാക്കാത്ത 209 തടവുകാരെ ഇളവു നൽകി വിട്ടയച്ച ഉത്തരവ് റദ്ദാക്കിയതിലൂടെ അധികാരരാഷ്ട്രീയത്തിന്റെ വഴിവിട്ട താൽപര്യങ്ങളോടു മാത്രമല്ല, സാമൂഹികമായ ആശങ്കകൾക്കുകൂടി മറുപടി നൽകിയിരിക്കുകയാണു ഹൈക്കോടതി. വി.എസ്. അച്യുതാനന്ദൻ സർക്കാരിന്റെ...

വോളി കോർട്ടിൽ പെൺകരുത്ത്

നേട്ടങ്ങളുടെ ഇടിമുഴക്കങ്ങൾ ഒട്ടേറെ സമ്മാനിച്ച വോളിബോൾ കോർട്ടിൽ കേരളത്തിനു സന്തോഷിക്കാൻ മറ്റൊരു ദേശീയ വിജയംകൂടി. പതിറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം കിരീടം വീണ്ടെടുത്തതോടെ ദേശീയതലത്തിൽ സ്വന്തം കരുത്തു തിരിച്ചുപിടിക്കുകയാണ് കേരളത്തിന്റെ വനിതാ വോളിബോൾ ടീം....

വിവേചനത്തിന് ഒരുങ്ങരുത്

ഇന്ത്യയുടെ ബഹുസ്വരതയെക്കുറിച്ചും നാം പുലർത്തിപ്പോരുന്ന നാനാത്വത്തിലെ ഏകത്വത്തെക്കുറിച്ചുമൊക്കെ പറഞ്ഞ്, വിദേശ രാജ്യങ്ങൾക്കുമുന്നിൽപോലും പെരുമ കൊള്ളുന്നവരാണു നാം. പക്ഷേ, മതത്തിന്റെ പേരു പറയാതെപറഞ്ഞ് രാജ്യംതന്നെ ചിലർക്കുനേരെ മതിലുകെട്ടുമ്പോൾ...

പണിമുടക്കിയ വാക്കുകൾ

അങ്ങനെ രണ്ടു ദിവസത്തെ പണിമുടക്ക് അത്യധികം ‘വിജയകരമാക്കി’ എന്നതിൽ നേതാക്കൾക്കും അണികൾക്കും അഭിമാനിക്കാം. അഖിലേന്ത്യാ പണിമുടക്കെന്നു പറയാമെങ്കിലും മറ്റൊരു സംസ്ഥാനത്തുമില്ലാത്തവിധം കേരളത്തെ സ്തംഭിപ്പിച്ചതിന്റെ ‘പെരുമ’ ചെറുതല്ലല്ലോ.തൊഴിലാളിസംഘടനകൾ...

കടൽ കടന്ന ചരിത്രവിജയം

ഉപഭൂഖണ്ഡത്തിനു പുറത്ത്, കടൽ കടന്നുള്ള വിജയങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന് എന്നും വലിയ ആഘോഷങ്ങളാണ് – ഒപ്പം, അപൂർവതയും. ലോക ക്രിക്കറ്റിലെ പ്രതാപശാലികളായ ഓസ്ട്രേലിയയ്ക്കെതിരെ അവരുടെ മണ്ണിലാകുമ്പോൾ വിജയത്തിനു തിളക്കം കൂടും. വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ...

കേരളം ഇങ്ങനെ അപേക്ഷിക്കുന്നു

ഹർത്താലായാലും പൊതുപണിമുടക്കായാലും വാഹനപണിമുടക്കായാലും നാടിനെ നിശ്‌ചലമാക്കിയാണു നമ്മുടെ രാഷ്‌ട്രീയകക്ഷികൾ ശക്‌തി കാണിക്കാൻ ശ്രമിക്കുക. നാളെയും ബുധനാഴ്ചയുമായി നടക്കുന്ന 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് കേരളത്തിലും സമ്പൂർണമാക്കാൻ ഭരണ – പ്രതിപക്ഷങ്ങൾ...

തീരദേശത്തിന് ആശ്വാസം

കേരളത്തിലെ തീരദേശമേഖലയ്ക്ക് ഏറെ ആശ്വാസം നൽകുന്നതാണ് തീരദേശ പരിപാലന നിയമത്തിലെ നിയന്ത്രണങ്ങളിൽ ഇളവുവരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം. നിർമാണങ്ങൾക്കുള്ള നിയന്ത്രണംമൂലം കേരളതീരത്തു താമസിക്കുന്നവർ ഏറെക്കാലമായി ദുരിതത്തിലായിരുന്നു....

മുഖപ്രസംഗം: കണ്ണാടി ഉടയ്ക്കാൻ ശ്രമം വേണ്ട

തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിനു മുന്നിലേക്കു ബുധനാഴ്ച ബിജെപി നടത്തിയ പ്രതിഷേധ മാർച്ചിനിടയിൽ മർദനമേറ്റ ടിവി ചാനൽപ്രവർത്തക വേദന കടിച്ചമർത്തി ജോലി നിർവഹിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ പ്രചാരം നേടുകയുണ്ടായി. അക്രമികളുടെ കൈക്കരുത്ത്...

സ്വന്തം നാട്ടിൽ ബന്ദികൾ

ജീവനു ഭീഷണി നിലനിൽക്കുന്നതിനാൽ കഴിഞ്ഞ 10 ദിവസമായി ഉറങ്ങാൻപോലും കഴിയാത്ത അവസ്ഥയിലാണ് കോട്ടയത്തിനടുത്തു പാത്താമുട്ടം കൂമ്പാടി സെന്റ് പോൾസ് ആംഗ്ലിക്കൻ പള്ളി അംഗങ്ങളായ ആറു കുടുംബങ്ങളിലെ 25 പേർ. പുറത്തിറങ്ങിയാൽ ജീവനെടുക്കുമെന്ന ഭീഷണി...

പ്രതീക്ഷയാൽ എഴുതാം പുതുവർഷം

പ്രതീക്ഷയിലേക്ക് ആയിരം കൈകൾനീട്ടി വിടരുന്ന ജനുവരിയിലെ ആദ്യ സൂര്യോദയമായി. ഒരു നവവൽസരംകൂടി നമ്മുടെ നാടിനെ അടയാളപ്പെടുത്താൻ എത്തിക്കഴിഞ്ഞു. പുതിയ വർഷത്തിൽ പുതിയ കേരളത്തിന്റെ നിർമിതിയാണു നമുക്കു മുന്നിലുള്ള ഏറ്റവും പ്രധാനപ്പെട്ട ദൗത്യം. സർക്കാരും...

കാടുകയറുന്ന പൊതുമുതൽ

നവകേരള നിർമിതി എന്ന വലിയ ദൗത്യം ഏറ്റെടുത്തിരിക്കുകയാണു നാം. ഇതിനായി ഇറങ്ങിത്തിരിക്കുമ്പോൾ, പുതിയ കേരളത്തിനായി ചെലവഴിക്കേണ്ട ഓരോ നാണയത്തുട്ടിനും അതിലേറെ മൂല്യമുണ്ടെന്നു നാം തിരിച്ചറിയുന്നുണ്ട്. സർക്കാരും സമൂഹവും കൈകോർത്ത് യാഥാർഥ്യമാക്കേണ്ട ഈ വലിയ...

നാം മനസ്സുവച്ചാൽ അപകടം കുറയ്ക്കാം

ആർക്കറിയാം, നിങ്ങൾ ഈ മുഖപ്രസംഗം വായിക്കുന്ന നേരത്തുപോലും കേരളത്തിലെവിടെയെങ്കിലും ഒരു വാഹനം അപകടത്തിൽപെടുന്നുണ്ടാവാം; പാതയിൽ ഒരു ജീവൻ പാതിയിൽ പിടയ്ക്കുന്നുണ്ടാകാം...അങ്ങനെയുണ്ടാവാതിരിക്കട്ടെ എന്ന പ്രാർഥനയോടൊപ്പം നമ്മുടെ കണ്ണെത്തേണ്ട പല...

കടുകുമണിയോളം ഇല്ലല്ലോ, കരുണ

നാം പുതുവർഷത്തിലേക്കു പ്രവേശിക്കുമ്പോൾ, കരുണ എന്ന വികാരത്തിന്റെ സ്പർശമില്ലാതെ ജീവൻ വെടിഞ്ഞ ഈ ഒരു വയസ്സുകാരിയുടെ ഉള്ളിലേക്കമർന്ന കരച്ചിൽകൂടി ഒപ്പമുണ്ടാകുമെന്നു തീർച്ച. റെയിൽവേയുടെ ക്രൂരതയുടെ രക്തസാക്ഷിയായി മരിച്ച മറിയം എന്ന കുഞ്ഞ്...

ആ ഖനിയിരുട്ടിൽ നമുക്കുള്ള പാഠം

നാം ഇന്നു ക്രിസ്മസിലേക്കു മിഴി തുറക്കുമ്പോൾ കണ്ണോരത്ത് പതിനേഴു സങ്കടങ്ങളുടെ നിഴൽകൂടി വീണുകിടക്കുന്നുണ്ട്. സർക്കാരിന്റെയല്ല, അനൗദ്യോഗിക കണക്കുകളെ വിശ്വസിക്കാമെങ്കിൽ അവർ പതിനേഴു പേരാണ്. മേഘാലയയിലെ ഈസ്റ്റ് ജയ്ൻതിയ ഹിൽസ് ജില്ലയിൽ അനധികൃത കൽക്കരി ഖനിയിൽ...

ആഘോഷവേളയിലെ യാത്രാദുരിതം

പൊതുഗതാഗത സംവിധാനങ്ങൾ മൽസരിച്ച് നാടിന്റെ സഞ്ചാരസ്വാതന്ത്ര്യം താറുമാറാക്കിയ ഇങ്ങനെയൊരു ആഘോഷക്കാലം കേരളം ഇതിനുമുൻപു കണ്ടിട്ടില്ലെന്നു പറയാം.റെയിൽവേയും കെഎസ്ആർടിസിയും വാശി പോലെയാണ് ഈ ക്രിസ്മസ് – പുതുവൽസര അവധിക്കാലത്തെ പെരുവഴിയിലാക്കിയിരിക്കുന്നത്....

ഹർത്താലിനു നേരെ പടിയടയ്ക്കാം

നവകേരളത്തിനു വേണ്ടിയുള്ള ശുഭകരമായ ആമുഖമായിവേണം, ഹർത്താലിനെതിരെ നാടെങ്ങും കരുത്താർജിക്കുന്ന ജനമുന്നേറ്റങ്ങളെ കാണാൻ. നമ്മുടെ സംസ്ഥാനം അനുഭവിച്ചുപോരുന്ന ഏറ്റവും നാശോന്മുഖമായ ഈ സാമൂഹികവിപത്ത് വ്യാപകമായി ചോദ്യം ചെയ്യപ്പെടുന്നത് ഏറെ പ്രത്യാശ നൽകുന്നു....