Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sports"

അടിസ്ഥാന വികസനം ലക്ഷ്യമിട്ട് എറണാകുളം

കൊച്ചി∙ എറണാകുളം ജില്ലയിലെ ഗ്രാമീണ മേഖലകളിൽ കായിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള പദ്ധതികളാണ് എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷവും ഒരു കോടിയിലേറെ രൂപ വീതം കായിക പദ്ധതികൾക്കു നീക്കിവച്ചു. സർക്കാർ...

കായിക പ്രതാപം വീണ്ടെടുക്കാൻ ഏലൂർ നഗരസഭ

ഏലൂർ ∙ കായികരംഗത്തു പ്രതാപ കേന്ദ്രമായിരുന്ന എഫ്എസിടി ഉൾപ്പെടുന്ന ഏലൂർ മേഖലയിൽ കായിക വിദ്യാഭ്യാസം നിർബന്ധമാക്കുന്ന പ്രവർത്തനങ്ങളാണ് നഗരസഭ ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത്. അടിസ്ഥാന സൗകര്യവികസനത്തിനും കായികപരിശീലനത്തിനും ഒരേ പ്രാധാന്യം നൽകുന്നു. Sports

കേന്ദ്ര സിലബസിൽ പഠിക്കുന്ന താരങ്ങൾക്കും വെയ്റ്റേജ്

പാലക്കാട് ∙ സംസ്ഥാനത്ത് കേന്ദ്ര സിലബസിൽ പഠിക്കുന്ന കായിക താരങ്ങൾക്കും ഇനി മുതൽ സ്പോർട്സ് ക്വോട്ട പ്രവേശനം ഉൾപ്പെടെയുള്ള വെയ്റ്റേജ് മാർക്കിന് അർഹത. സംസ്ഥാന സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന സെൻട്രൽ സ്കൂൾ കായിക മത്സരങ്ങളിൽ വിജയിക്കുന്നവർക്കാണു...

ഒളിംപിക് അസോസിയേഷൻ പിടിക്കാൻ കടുത്ത പോരാട്ടം

കോഴിക്കോട് ∙ കേരള ഒളിംപിക് അസോസിയേഷൻ ഭരണം പിടിക്കാൻ സർക്കാർ പിന്തുണയോടെ സംസ്ഥാന സ്പോർട്സ് കൗൺസിൽ ഭാരവാഹി ഉൾപ്പെടെയുള്ളവർ രംഗത്ത്. ‘സർക്കാർ സ്പോൺസേഡ്’ പാനലിനെതിരെ ഗുസ്തി ഫെഡേറഷന്റെ ദേശീയ സെക്രട്ടറി ജനറലിന്റെ നേതൃത്വത്തിലുള്ള വിഭാഗം മൽസരത്തിന്. |...

തിളങ്ങുന്നു, യുവ ഇന്ത്യ ! ഇന്ത്യൻ കായികരംഗത്തെ നയിക്കാൻ മികവുള്ള ചില യുവതാരങ്ങളിതാ...

∙ ജെറമി ലാൽറിനുംഗ (വെയ്റ്റ് ലിഫ്റ്റിങ്) യൂത്ത് ഒളിംപിക്സിലെ ഇന്ത്യയുടെ കന്നി സ്വർണം ലാൽറിനുംഗയിലൂടെയാണ്. പുരുഷൻമാരുടെ ഭാരോദ്വഹനത്തിൽ 62 കിലോഗ്രം വിഭാഗത്തിൽ 274 കിലോഗ്രാം ഉയത്തിയാണു പതിനഞ്ചുകാരനായ ലാൽറിനുംഗയുടെ സ്വർണ നേട്ടം. ജനിച്ചതു...

പ്രശ്നങ്ങൾ, പരിഹാരങ്ങൾ

ആശയക്കൂട്ടായ്മയിൽ അത്‍ലറ്റിക്സിൽ കേരളത്തിന്റെ കിതപ്പിനു കാരണമായി ചൂണ്ടിക്കാട്ടിയ പ്രധാന പ്രശ്നങ്ങളും അവയ്ക്കു വിദഗ്ധരും മന്ത്രിയും നിർദേശിച്ച പരിഹാര മാർഗങ്ങളും: പ്രശ്നം: വളരെ ചെറുപ്പത്തിലേ കുട്ടികളെ ‘പിടികൂടാൻ’ സംവിധാനമില്ല പരിഹാരം: എൽപി സ്കൂൾ...

എല്ലാ ജില്ലകളിലും സ്പോർട്സ് സ്കൂൾ

തിരുവനന്തപുരം ∙ കേരളത്തിലെ എല്ലാ ജില്ലകളിലും സ്പോർട്സ് സ്കൂൾ തുടങ്ങുമെന്നു മന്ത്രി എ.സി.മൊയ്തീൻ. കായിക പരിശീലനത്തിനൊപ്പം കായിക വിദ്യാഭ്യാസത്തിനും പ്രാധാന്യം കൊടുക്കുന്ന രീതിയിലാകും സ്പോർട്സ് സ്കൂളുകൾ സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു....

ട്രാക്ക് മാറണം ; ഓരോ ലാപ്പിലും പ്രഫഷനലാകണം

നഴ്സറിയിൽ തുടങ്ങാം ടി.പി. ദാസൻ (സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്) നഴ്സറി മുതൽ കായികവിദ്യാഭ്യാസം അനിവാര്യമാണ്. എന്നാൽ, നാലാം ക്ലാസ് വരെ ടിടിസിക്കാരായ അധ്യാപകരാണു സ്കൂളുകളിലുള്ളത്. ടിടിസിയുടെ ഫിസിക്കൽ എജ്യൂക്കേഷൻ സിലബസ് കാലപ്പഴക്കം ചെന്നതാണ്. ഇതു...

ശ്രദ്ധ വേണ്ടത് അടിസ്ഥാന കാര്യങ്ങളിൽ– ആശയക്കൂട്ടായ്മയിൽ ജിജി തോംസൺ പറയുന്നു

അടുത്ത കാലത്തായി അത്‌‌ലറ്റിക്സിൽ കേരളം തുടർച്ചയായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ‘മലയാള മനോരമ’ സംഘടിപ്പിച്ച ഈ ആശയക്കൂട്ടം ഏറെ പ്രാധാന്യമർഹിക്കുന്നു. അത്‍ലറ്റിക്സിൽ എക്കാലത്തും മുൻപന്തിയിൽ നിൽക്കുന്നവരാണു നാം. എന്നാൽ, ആ...

കായിക മികവിന് അംഗീകാരവുമായി റെയിൽവേ

കൊച്ചി ∙ റെയിൽവേയിലെ കായികതാരങ്ങൾക്കുള്ള പുതിയ പ്രമോഷൻ നയത്തിന് കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ പീയുഷ് ഗോയൽ അംഗീകാരം നൽകി. ഇത് പ്രകാരം ഒളിംപിക്‌സിൽ മെഡലോ സ്ഥാനമോ നേടുന്ന കായികതാരങ്ങൾക്ക് പുറമേ പത്മശ്രീ ലഭിക്കുന്ന കായികതാരങ്ങൾക്കും പരിശീലകർക്കും...

കേരളത്തിന്റെ നാല് താരങ്ങൾക്ക് ഖേലോ ഇന്ത്യ സ്കോളർഷിപ്

ന്യൂഡൽഹി ∙ രാജ്യത്തെ 734 താരങ്ങൾക്കു വർഷം തോറും 1.20 ലക്ഷം രൂപ നൽകുന്ന ഖേലോ ഇന്ത്യ സ്കോളർഷിപ് പദ്ധതിയുമായി സായ്. ഖേലോ ഇന്ത്യയുടെ ഭാഗമായി രാജ്യത്തെ 32 അക്കാദമികൾക്ക് അക്രെഡിറ്റേഷൻ നൽകിയതിൽ കേരളത്തിൽനിന്നു രണ്ടു സെന്ററുകളും ഉൾപ്പെട്ടിട്ടുണ്ട്....

ഹാൻഡ്ബോളിൽ പങ്ങടയുടെ അപ്പർ ഹാൻഡ്

കോട്ടയം ∙ കേരളത്തിന്റെ ഹാൻഡ്ബോൾ ടീമിൽ 21 താരങ്ങൾ, മഹാത്മാഗാന്ധി സർവകലാശാല ടീമിൽ 5 താരങ്ങൾ, കേരള പൊലീസിൽ 12 താരങ്ങൾ, ഇന്ത്യൻ ആർമി ടീമിൽ മൂന്നുപേർ.. ഇവരെല്ലാം വരുന്നത് കോട്ടയം ജില്ലയിലെ പാമ്പാടി പങ്ങട എസ്എച്ച് ഹാൻഡ്ബോൾ അക്കാദമിയിൽനിന്നാണ്. അക്കാദമി...

ജോബി മാത്യുവിനും കെ.പി.രാഹുലിനും കായിക വികസന നിധിയില്‍നിന്നു സഹായം

തിരുവനന്തപുരം∙ പരിശീലനത്തിനും മറ്റും ധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയ രാജ്യാന്തര കായികതാരം ജോബിമാത്യുവിന് മൂന്നു ലക്ഷം രൂപ നല്‍കാന്‍ കായിക മന്ത്രി എ.സി.മൊയ്തീന്‍ നിര്‍ദേശം നല്‍കി. 2017ലെ ലോക ഡ്വാര്‍ഫ് ഒളിംപിക്‌സില്‍...

കായിക താരങ്ങളുടെ വരുമാനത്തിൽ കയ്യിടാൻ ശ്രമം; വിവാദമായപ്പോൾ പിൻവലിഞ്ഞ് ഹരിയാന

ന്യൂഡൽഹി∙ ഹരിയാനയിലെ കായിക താരങ്ങളുടെ വരുമാനത്തിൽ മൂന്നിലൊന്നു സംസ്ഥാനത്തിനു നൽകാനുള്ള സർക്കാർ നിര്‍ദേശം വിവാദമായപ്പോൾ പിൻവലിച്ചു. ഈ വര്‍ഷം ഏപ്രിൽ 30നു പുറത്തിറക്കിയ വിജ്ഞാപനത്തിലാണു സംസ്ഥാനത്തെ കായിക മേഖലയുടെ വളർച്ചയ്ക്കായി വരുമാനത്തുക...

ഇളംവെയിലിൽ വാടാതെ ക്രിസ് ഗെയ്‌ൽ ഇതാ, അഷ്ടമുടിക്കായലിൽ – ചിത്രങ്ങൾ

കൊല്ലം ∙ കായൽക്കാഴ്ച കണ്ട് കരീമീൻ കഴിച്ച് ക്രിസ് ഗെയ്‌ൽ. മകൾ ക്രിസ് അലിനയ്ക്കും ഭാര്യ നതാഷ ബെറിജിനുമൊപ്പം കായൽ സൗന്ദര്യം നുകർന്നു വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ൽ കൊല്ലത്ത്. ഞായറാഴ്ച കൊല്ലത്തെത്തിയ ഗെയ്‌ലും കുടുംബവും ഇന്നലെ രാവിലെയാണു...

കളിയുടെ, ഭാഗ്യത്തിന്റെ ലക്ഷ്മണരേഖ

കണ്ണൂർ ∙ കായികസ്നേഹം പി.പി.ലക്ഷ്മണനു നേരമ്പോക്കു മാത്രമായിരുന്നില്ല, വളർച്ചയിലേക്കുള്ള ഏണിപ്പടികൂടിയായിരുന്നു. കുടുംബം പോറ്റാൻ അമ്മാവനൊപ്പം ആഫ്രിക്കയിലെത്തുമ്പോൾ എന്തെങ്കിലുമൊരു ജോലി എന്നതായിരുന്നു പതിനഞ്ചുകാരന്റെ സ്വപ്നം. എന്നാൽ, ആരും കൊതിക്കുന്ന...

ലിവർപൂളിനു സ്റ്റോക്കിന്റെ സമനില സ്റ്റോപ്

ലണ്ടൻ ∙ ചാംപ്യൻസ് ലീഗ് സെമിഫൈനലിലെ ഉജ്വല പ്രകടനത്തിനുശേഷം പ്രീമിയർ ലീഗിൽ കളിക്കാനിറങ്ങിയ ലിവർപൂളിനു നിരാശ. തരംതാഴ്ത്തൽ ഭീഷണിയിലുള്ള സ്റ്റോക്ക് സിറ്റിയോടു ലിവർപൂൾ ഗോളില്ലാ സമനില വഴങ്ങി. രണ്ടു കളികൾ ബാക്കിനിൽക്കെ ലിവർപൂളിന്റെ അടുത്ത വർഷത്തെ ചാംപ്യൻസ്...

കരുത്തേറും, കായിക കൊറിയയ്ക്ക്

കഴിഞ്ഞ ഏഷ്യൻ ഗെയിംസ് ഫുട്ബോളിന്റെ ഫൈനലിൽ ഏറ്റുമുട്ടിയത് ഉത്തര കൊറിയയും ദക്ഷിണ കൊറിയയുമാണ്. സ്വർണ മെഡലിനായുള്ള കളത്തിലെ പോരാട്ടത്തേക്കാൾ വീര്യം ഇരുരാജ്യങ്ങളിലെയും ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള ശത്രുതയ്ക്കായിരുന്നു. ലോകം ഉറ്റുനോക്കിയ മത്സരം....

പി.ടി.ഉഷയ്ക്ക് ദ്രോണാചാര്യ ശുപാർശ

ന്യൂഡൽഹി ∙ രാജ്യത്തെ കായിക പുരസ്കാരങ്ങൾക്കായി ഇന്ത്യൻ അത്‍ലറ്റിക് ഫെഡറേഷൻ ശുപാർശ ചെയ്തിട്ടുള്ളവരുടെ കൂട്ടത്തിൽ മൂന്നു മലയാളികളും. പി.ടി.ഉഷ, ബോബി അലോഷ്യസ് എന്നിവരെ പരമോന്നത കായിക പരിശീലക പുരസ്കാരമായ ദ്രോണാചാര്യക്കു പരിഗണിക്കണമെന്നാണു കായിക...

റെയിൽവേ പാളം വലിച്ചു!; ദക്ഷിണ റെയിൽവേയിൽ കായിക നിയമനമില്ല

പാലക്കാട് ∙ ദക്ഷിണ റെയിൽവേയിൽ കായിക താരങ്ങളുടെ നിയമനം നിലച്ചിട്ടു നാലു വർഷമായെന്ന് ആരോപണം. ഈ വർഷം നിയമനത്തിനു സിലക്‌ഷൻ ട്രയൽസ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയെങ്കിലും ഉത്തരവ് പുറത്തിറക്കിയില്ല. ഇത്തവണ ട്രയൽസിൽ ഏഷ്യൻ അത്‌ലറ്റിക് 1500 മീറ്റർ...