Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Fire"

ലക്നൗവിലെ സ്വകാര്യ ഹോട്ടലിൽ വൻ തീപിടുത്തം; അ‍ഞ്ചു മരണം

ലക്നൗ ∙ നഗരത്തിലെ സ്വകാര്യ ഹോട്ടലിലുണ്ടായ വൻ തീപിടുത്തത്തിൽ അ‍ഞ്ചു മരണം; അഞ്ചു പേർക്കു പരുക്കേറ്റു. മരിച്ചവരിൽ ഒരാൾ കുട്ടിയാണ്. രാവിലെയാണു ഹോട്ടലിന്റെ മുൻവശത്തു തീപടരുന്നതു ശ്രദ്ധയിൽപെട്ടത്. ഉടനെ സ്ഥലത്തെത്തിയ അഗ്നിശമനസേനാ പ്രവർത്തകർ രണ്ടു...

ഫ്ലാറ്റിലെ തീപിടിത്തം: സുരക്ഷിതയെന്ന് ദീപിക, അഗ്നിശമന സേനയ്ക്ക് നന്ദിയറിയിച്ച് താരം

തീപിടിത്തത്തിൽ ആർക്കും പരുക്കില്ലെന്നാണു വിവരം. കെട്ടിടത്തിൽ താമസിച്ചിരുന്നു 90 കുടുംബങ്ങളെ സുരക്ഷിതമായി താഴെയെത്തിച്ചെന്നു മുംബൈ പൊലീസ് അറിയിച്ചു. അഗ്നിശമന സേനയും കെട്ടിടത്തിലെ ജീവനക്കാരും ഉൾപ്പെടെയുള്ളവർ ഏറെ പരിശ്രമിച്ചാണു തീയണച്ചതെന്നു പൊലീസ്...

ഇടുക്കിയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിനു തീപീടിച്ചു; ഒരാൾ വെന്തു മരിച്ചു

തൊടുപുഴ∙ ഓടിക്കൊണ്ടിരുന്ന ജീപ്പിനു തീപിടിച്ച് ഇടുക്കിയിൽ ഒരാൾ വെന്തു മരിച്ചു. കൊന്നത്തടി കാക്കാസിറ്റിക്കു സമീപമാണ് ഓടിക്കൊണ്ടിരുന്ന ജീപ്പിനു തീപിടിച്ചു വാഹനത്തിലുണ്ടായിരുന്നയാൾ മരിച്ചത്. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. കൊന്നത്തടി പൊൻമുടിക്കു സമീപത്തു...

കൊച്ചി എസ്ആർഎം റോഡിൽ പഠനോപകരണങ്ങളുടെ ഗോഡൗൺ കത്തിനശിച്ചു

കൊച്ചി∙ കൊച്ചി എസ്ആർഎം റോഡിൽ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ ഗോഡൗൺ കത്തിനശിച്ചു. ഇന്നു രാവിലെയാണു സംഭവം. അഞ്ചു ലക്ഷംരൂപയുടെ നഷ്ടം കണക്കാക്കുന്നു. രാവിലെ ഒൻപതോടെയാണു തീപിടിച്ചത്. വൈദ്യുതി ഷോർട് സർക്യൂട്ടാണു കാരണമെന്നു...

ഏറ്റുമാനൂരിൽ ഗൃഹോപകരണശാല ഗോഡൗണിൽ വൻ തീപ്പിടിത്തം; ഉപകരണങ്ങൾ കത്തിനശിച്ചു

കോട്ടയം∙ ഏറ്റുമാനൂരിൽ ഗൃഹോപകരണ ശാലയുടെ ഗോഡൗണിൽ വൻ തീപ്പിടുത്തം. തെള്ളകത്ത് പ്രവർത്തിക്കുന്ന ഗോഡൗണിനു പുലർച്ചെ രണ്ടരയോടെയാണു തീപ്പിടിച്ചത്. അഗ്നിബാധയിൽ ഗോഡൗണിലെ ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ കാരണമെന്നാണു പ്രാഥമിക...

അഹമ്മദാബാദിലെ ഐഎസ്ആര്‍ഒ ഗവേഷണ കേന്ദ്രത്തില്‍ തീപിടിത്തം

അഹമ്മദാബാദ്∙ ഐഎസ്ആര്‍ഒ ഗവേഷണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം. ഒരു സിഐഎസ്എഫ് ഗാർഡിനു പരുക്കേറ്റതായി റിപ്പോർട്ട്. എന്നാൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സ്പെയ്സ് ആപ്ലിക്കേഷൻസ് സെന്ററിലെ (എസ്എസി) മെഷിനറി വിഭാഗത്തിലുണ്ടായ ഷോര്‍ട്ട്...

കോട്ടയത്ത് കെട്ടിടത്തിൽ വൻ തീപിടിത്തം; ഒരുനില പൂർണമായി കത്തിനശിച്ചു

കോട്ടയം∙ നഗരത്തിൽ കലക്ട്രേറ്റിനു സമീപമുള്ള കണ്ടത്തിൽ റസിഡൻസി കെട്ടിടത്തിൽ വൻ തീപിടിത്തം. പുലർച്ചെ മൂന്നു മണിയോടെയാണു തീ പിടിച്ചത്. ഷോർട് സർക്യൂട്ട് ആയിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സിന്റെ ഏഴു യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. കോട്ടയം...

കോട്ടയ്ക്കലിൽ എൻജിൻ ഓയിൽ ഗോഡൗണിനു തീപിടിച്ചു; ആളപായമില്ല

മലപ്പുറം∙ കോട്ടയ്ക്കൽ ചങ്കുവെട്ടി മിനിറോഡ് ജംക്ഷനിലെ എൻജിൻ ഓയിൽ ഗോഡൗണിനു തീ പിടിച്ചു. രാത്രി എട്ടരയോടെയാണ് സംഭവം. ആളപായമില്ല. തീപടർന്നതെങ്ങനെയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മലപ്പുറം, തിരൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേനയെത്തി തീ അണച്ചു....

ഈരയില്‍ക്കടവ് തരിശുപാടത്തു വന്‍ തീപിടിത്തം; ഏക്കറുകളോളം കത്തിനശിച്ചു

കോട്ടയം ∙ ഈരയിൽക്കടവ് ഭാഗത്തെ തരിശുപാടത്തു വന്‍ തീപിടിത്തം. തിങ്കളാഴ്ച വൈകിട്ടോടെയാണു തീ പടർന്നത്. തീയണയ്ക്കാൻ അഗ്നിശമന സേന രംഗത്തെത്തി. വെയിൽച്ചൂടില്‍ പുല്ലിനു തീപിടിച്ചതാണെന്നു കരുതുന്നു.സമീപത്തെ വീടുകളിലേക്കു തീ പടരാതിരിക്കാനുള്ള മുൻകരുതലുകൾ...

പിആർഡിഎസ് ആസ്ഥാനത്ത് വെടിമരുന്ന് പൊട്ടിത്തെറിച്ച് ദമ്പതികൾ മരിച്ചു

ഇരവിപേരൂർ∙ പ്രത്യക്ഷ രക്ഷാ ദൈവസഭ (പിആർഡിഎസ്) ആസ്ഥാനത്ത് വെടിവഴിപാട് സ്ഥലത്തുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. ആറുപേർക്കു പരുക്കേറ്റു. കാർത്തികപ്പള്ളി മഹാദേവികാട് പുളിക്കീഴ് മാധവൻചിറ കിഴക്കതിൽ (ദേവദത്ത്) ഗുരുദാസ് (45), ഭാര്യ സുഷമ (ആശ–40) എന്നിവരാണു...

ഇരവിപേരൂരിൽ പിആർഡിഎസ് ആസ്ഥാനത്ത് വെടിക്കെട്ടപകടം; രണ്ടു മരണം

പത്തനംതിട്ട∙ ഇരവിപേരൂരിൽ പ്രത്യക്ഷ രക്ഷാ ദൈവ സഭ (പിആർഡിഎസ്) ആസ്ഥാനത്തുണ്ടായ വെടിക്കെട്ടപകടത്തിൽ ഒരു മരണം. കുമാരഗുരു ജയന്തി ആഘോഷം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ നാലുപേരിൽ രണ്ടുപേരുടെ നില അതീവഗുരുതരമാണ്. ഹരിപ്പാട് മാധവൻചിറ കിഴക്കേതിൽ...

കാസർകോട്ടെ മദ്യശാലയിൽ തീപിടിത്തം; ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം, മദ്യക്കുപ്പികൾക്കും തീ പിടിച്ചു

കാസർകോട്∙ കാസർകോട്ട് മദ്യശാലയിൽ തീപിടിത്തമുണ്ടായി. രാവിലെ ഏഴരയോടെയാണു വിവരം പുറത്തറിയുന്നത്. ഹോട്ടല്‍ അടക്കമുള്ള ബാറിലാണു തീപടർന്നത്. മദ്യക്കുപ്പികൾക്കും തീ പിടിച്ചു നശിച്ചു. നാലുമുറികളിലുണ്ടായിരുന്ന താമസക്കാരെ പുറത്തിറക്കി. നഗരത്തിലെ ഹോട്ടൽ ഹൈവേ...

ആലപ്പുഴ അരൂരിൽ വ്യവസായ കേന്ദ്രത്തിൽ തീപിടിത്തം; ആളപായമില്ല

ആലപ്പുഴ∙ അരൂരില്‍ വ്യവസായ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ പ്ലാസ്റ്റിക് നിര്‍മാണ യൂണിറ്റ് പൂ‍ർണമായി കത്തിനശിച്ചു. ആളപായമില്ല. പുലര്‍ച്ചെ നാലുമണിയോടെയാണു ലക്ഷ്മി എന്‍ജിനീയറിങ് വര്‍ക്സില്‍ തീപിടിച്ചത്. ചേര്‍ത്തല, കൊച്ചി എന്നവിടങ്ങളില്‍നിന്നെത്തിയ...

ദക്ഷിണകൊറിയയിൽ ആശുപത്രിക്ക് തീ പിടിച്ച് മരിച്ചവരുടെ എണ്ണം 40 ആയി

സോൾ ∙ ദക്ഷിണകൊറിയയിൽ ആശുപത്രിക്കു തീ പിടിച്ച് മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു. അപകടത്തിൽ നൂറിലേറെപ്പേർക്കു പരുക്കേറ്റതായാണ് വിവരം. ദക്ഷിണകൊറിയൻ നഗരമായ മിരിയാങ്ങിലെ ആശുപത്രിയിലാണ് പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ തീപിടിത്തമുണ്ടായത്. ഹൃദ്രോഗ...

സീറ്റുബെൽറ്റ് ഇടാത്തതിന് ‘പൊലീസ് മർദനം’; ചെന്നൈയിൽ യുവാവ് തീകൊളുത്തി

ചെന്നൈ∙ സീറ്റുബെൽറ്റ് ധരിക്കാത്തതിനു ട്രാഫിക് പൊലീസ് തടഞ്ഞുനിർത്തിയ യുവാവ് സ്വയം തീ കൊളുത്തി. 59 ശതമാനത്തോളം പൊള്ളലേറ്റ തിരുനെല്‍വേലി ശങ്കരൻകോവിൽ മണികണ്ഠനെ (21) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരത്തിലെ ഐടി ഇടനാഴിയിൽ വാഹന...

വില്വാദ്രിനാഥ ക്ഷേത്രത്തിൽ ദർശനം ഫൊറൻസിക് പരിശോധനയ്ക്കു ശേഷം

തിരുവില്വാമല∙ തീപിടിത്തമുണ്ടായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം തുറക്കുക ഫൊറൻസിക് പരിശോധനയ്ക്കു ശേഷം. തന്ത്രിയുടെ അനുമതി തേടിയ ശേഷമാണു ഈ തീരുമാനമെടുത്തതെന്നു ക്ഷേത്രം അധികൃതർ അറിയിച്ചു. അതുവരെ പൂജകളുണ്ടാകില്ല. നട തുറന്നാൽ മലർനിവേദ്യം നടക്കും....

തിരുവല്ലയില്‍ പൊള്ളലേറ്റു വിദ്യാർഥിനിയുടെ മരണം; ആത്മഹത്യയാണെന്നു പൊലീസ്

പത്തനംതിട്ട∙ തിരുവല്ലയിൽ വീടിനു തീപിടിച്ച് വിദ്യാർഥിനി പൊള്ളലേറ്റു മരിച്ചത് ആത്മഹത്യയാണെന്നു പൊലീസ്. മീന്തലക്കര തെങ്ങനാംകുളത്ത് അജിയുടെ മകൾ പത്താം ക്ലാസ് വിദ്യാർഥിനി അഭിരാമിയാണു (15) മരിച്ചത്. പെൺകുട്ടി മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി...

അഗ്നിബാധ: ഫുജൈറയിൽ ഒരു കുടുംബത്തിലെ ഏഴു കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

ഫുജൈറ∙ റുൽ ദാദ് ന മേഖലയിൽ വീടിനു തീ പിടിച്ചുണ്ടായ പുക ശ്വസിച്ചു ശ്വാസംമുട്ടി ഏഴു കുട്ടികൾ ദാരുണമായി മരിച്ചു. സ്വദേശി കുടുംബത്തിലെ അഞ്ച് മുതൽ 15 വരെ പ്രായമുള്ള നാല് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ സാറ, സുമയ്യ...

ഡൽഹി തീപിടിത്തത്തിൽ 17 പേർ മരിച്ച സംഭവം: ഫാക്ടറി ഉടമ അറസ്റ്റിൽ

ന്യൂഡൽഹി∙ വടക്കുപടിഞ്ഞാറൻ ഡല്‍ഹിയിൽ‌ ഫാക്ടറിക്കു തീപിടിച്ച് 17 പേർ മരിച്ച സംഭവത്തിൽ ഫാക്ടറി ഉടമ അറസ്റ്റിൽ. ഫാക്ടറിക്കുള്ളിൽ അനധികൃതമായി പടക്കനിർമാണശാല പ്രവർത്തിപ്പിച്ചതിനാണ് ഉടമ മനോജ് ജെയ്നെ പൊലീസ് അറസ്റ്റു ചെയ്തത്. ബവാനയിൽ പടക്കനിർമാണകേന്ദ്രത്തിലും...

ഓടിക്കൊണ്ടിരുന്ന ബസിനു തീ പിടിച്ചു; കസഖ്സ്ഥാനിൽ വെന്തുമരിച്ചത് 52 പേർ

അസ്തന∙ ഓടിക്കൊണ്ടിരുന്ന ബസിനു തീ പിടിച്ച് കസഖ്സ്ഥാനിൽ 52 യാത്രക്കാർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് അപകടം. 55 യാത്രക്കാരും രണ്ടു ഡ്രൈവർമാരും ബസിലുണ്ടായിരുന്നു. അഞ്ചുപേർ സാരമായ പരുക്കുകളോടെ രക്ഷപെട്ടു. ബസ് പൂർണമായി കത്തിനശിച്ചു. റഷ്യൻ...