Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Aadhar Card"

ഡ്രൈവിങ് ലൈസൻസ്–ആധാർ ബന്ധിപ്പിക്കാൻ നിയമം ഉടൻ; അപകടമുണ്ടാക്കുന്നവർ മുങ്ങുന്നത് തടയുക ലക്ഷ്യം

ഫഗ്‍വാര, പഞ്ചാബ്∙ ഡ്രൈവിങ് ലൈസൻസുമായി ആധാറിനെ ബന്ധിപ്പിക്കുന്നതു നിർബന്ധമാക്കി ഉടൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. 106–ാമത് ഇന്ത്യൻ സയൻസ് കോൺഗ്രസിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വാഹനാപകടം ഉണ്ടാക്കുന്നവർ...

ആധാർ വേണ്ടവർക്ക് നൽകാം, ആരും നിർബന്ധിക്കില്ല, നിയമത്തിന് അംഗീകാരം

ഉടമയുടെ സമ്മതത്തോടെ മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് എന്നിവയുമായി ആധാറിനെ ബന്ധിപ്പിക്കാൻ അനുമതി നൽകുന്ന ആധാർ നിയമഭേഗതിക്ക് ലോക്സഭയുടെ അംഗീകാരം. പ്രതിപക്ഷം ഉയർത്തിയ ആശങ്കകൾ തള്ളിക്കളഞ്ഞാണ് ഭേദഗതിക്കു സഭ അംഗീകാരം നൽകിയത്. ആധാറിന്‍റെ നിയമപരമായ സാധുത...

ആധാർ ഭേദഗതി: കോടതിവിധിയുടെ അന്തഃസത്തയ്ക്കു വിരുദ്ധം

ന്യൂഡൽഹി ∙ ആധാർ നിയമഭേദഗതി ഉയർത്തുന്നത് ഉത്തരങ്ങളെക്കാളേറെ ചോദ്യങ്ങൾ. ആധാർ നിർബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ കൊണ്ടുവരുന്ന ഭേദഗതി, വിധിയുടെ അന്തഃസത്തയ്ക്കു വിരുദ്ധമാണെന്ന ആരോപണമാണ് ഉയരുന്നത്. വ്യക്തികളുടെ സ്വകാര്യതയ്ക്കുള്ള...

സ്കൂൾ അഡ്മിഷന് ആധാർ വേണ്ടെന്ന് യുഐഡിഎഐ

ന്യൂഡൽഹി ∙ സ്കൂൾ അഡ്മിഷന് ആധാർ വേണമെന്നു നിർബന്ധിക്കരുതെന്ന് യുഐഡിഎഐ നിർദേശം നൽകി. ദേശീയ തലസ്ഥാനത്ത ആയിരത്തിയഞ്ഞൂറിലേറെ സ്വകാര്യ സ്കൂളുകളിൽ അഡ്മിഷൻ ആരംഭിച്ചിരിക്കേയാണ് ആധാർ അനുവദിക്കുന്ന ഔദ്യോഗിക കേന്ദ്രീകൃത സംവിധാനമായ യുഐഡിഎഐയുടെ ഈ നിർദേശം. പല...

എന്തൊക്കെ ബഹളമായിരുന്നു, ആധാറില്ലെങ്കിൽ സിം കട്ട് ചെയ്യും, അഡ്മിഷനില്ലെന്ന് ഭീഷണി...

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ രാജ്യത്തെ ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കിയ ഒന്നായിരുന്നു ആധാർ കാർഡ്. എവിടെ പോയാലും ആധാർ കാർഡ് കാണിക്കണമെന്ന നിയമങ്ങൾ ജനങ്ങൾക്ക് വലിയ തലവേദനായിരുന്നു. മൊബൈൽ സിം, പണമിടപാടുകൾ, സ്കൂൾ അഡ്മിഷൻ, പിഎഫ് തുടങ്ങി നൂറായിരം...

ആധാർ ഇനി ഒരാളും ചോദിക്കില്ല, നിർബന്ധിച്ചാൽ ഒരു കോടി പിഴ, 10 വര്‍ഷം തടവ്

ടെലികോം കമ്പനികളോ ബാങ്കുകളോ തിരിച്ചറിയൽ രേഖയായി ആധാര്‍ തന്നെ വേണമെന്നു ശഠിച്ചാൽ ഒരു കോടി രൂപ വരെ പിഴയും ആധാര്‍ ചോദിച്ച ഉദ്യോഗസ്ഥര്‍ക്ക് മൂന്നു മുതല്‍ പത്തു വര്‍ഷം വരെ തടവും നല്‍കാനുള്ള ഭേദഗതിക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ അംഗീകാരം. പുതിയ മൊബൈല്‍...

ആധാർ ബന്ധനം നിർബന്ധം‍ അല്ലാതാക്കാൻ നിയമഭേദഗതി

ന്യൂഡൽഹി ∙ മൊബൈൽ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ആധാറുമായി ബന്ധിപ്പിക്കുന്നതിനു നിയമപ്രാബല്യം നൽകുന്ന നിലവിലുള്ള 2 നിയമങ്ങൾ ഭേദഗതി ചെയ്യാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ടെലിഗ്രാഫ് ആക്ട്, പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട് (പിഎംഎൽഎ) എന്നിവയാണ്...

ആധാർ: മറ്റൊരു പരീക്ഷണത്തിനൊരുങ്ങി കേന്ദ്രസർക്കാരും ആർബിഐയും

ആധാർ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ക്യൂആർ കോഡുകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓഫ്‍ലൈൻ ആധാർ അനുവദിക്കുന്നതു സംബന്ധിച്ചു കേന്ദ്ര സർക്കാരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ആലോചിക്കുന്നു. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങൽ, പേയ്മെന്‍റ്...

ആധാർ രേഖകൾ പിൻവലിക്കാൻ സൗകര്യം ലഭിച്ചേക്കും; നിയമഭേദഗതിക്കു നീക്കം

ന്യൂഡൽഹി ∙ ആധാർ നമ്പരും ബയോമെട്രിക് രേഖ ഉൾപ്പെടെയുള്ള വിവരങ്ങളും പിൻവലിക്കാനുള്ള സൗകര്യം വൈകാതെ ലഭ്യമായേക്കും. ആധാർ നിയമം ഇത്തരത്തിൽ ഭേദഗതി ചെയ്യാനുള്ള നീക്കം അന്തിമഘട്ടത്തിലാണ്. ആധാറിനു ഭരണഘടനാ സാധുത നൽകിയെങ്കിലും സേവനങ്ങൾക്കെല്ലാം ഇതു...

മരിച്ചയാളെ തിരിച്ചറിയാൻ ആധാർ രേഖ മതിയാവില്ല

ന്യൂഡൽഹി∙ മരിച്ചയാളെ തിരിച്ചറിയാൻ ആധാർ രേഖകളിലുള്ള വിരലടയാളം ഉപയോഗപ്പെടുത്താൻ സാങ്കേതികമായി കഴിയില്ലെന്ന്‌ യുഐഡിഎഐ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. ആധാറിലുള്ള ബയോമെട്രിക് രേഖകളായ വിരലടയാളവും കൃഷ്ണമണി ചിത്രവും പരിശോധിച്ചറിയാൻ ആധാർ നമ്പർ ആവശ്യമാണ്. അജ്ഞാത...

രാജ്യത്തെ കുട്ടികൾക്കെല്ലാം ആധാർ നൽകാൻ കേന്ദ്രം

പത്തനംതിട്ട ∙ രാജ്യത്തെ കുട്ടികൾക്കെല്ലാം ആധാർ കാർഡ് നൽകുന്ന പദ്ധതിക്ക് കേന്ദ്രം നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി എല്ലാ ഐസിഡിഎസ് (ഇന്റഗ്രേറ്റഡ് ചൈൽഡ് ഡവലപ്‌മെന്റ് സർവീസസ്) സെന്ററുകളിലും ആധാർ എടുക്കുന്നതിനുള്ള ഉപകരണം കേന്ദ്രസർക്കാർ നൽകുന്നു....

ആധാര്‍ വെരിഫിക്കേഷൻ നിർത്തണമെന്ന് കേന്ദ്രം; ടെലികോം കമ്പനികൾക്ക് വെല്ലുവിളി

സുപ്രീംകോടതി വിധി വന്ന ശേഷവും ബിഎസ്എന്‍എല്‍ അടക്കമുളള ടെലികോം കമ്പനികള്‍ ആധാര്‍ വാങ്ങി കണക്‌ഷന്‍ നൽകുകയും പുതുക്കുകയും ചെയ്യുന്നുണ്ട്. സർക്കാർ ഓര്‍ഡര്‍ ലഭിച്ചിട്ടില്ല എന്നതായിരുന്നു കാരണമായി പറയുന്നത്. എന്നാൽ സുപ്രീം കോടതി വിധിയുടെ വസ്തുതകൾ...

തിരിച്ചറിയൽ രേഖയായി ആധാർ കാർഡ്; മൊബൈൽ സിം കാർഡുകൾ റദ്ദാകില്ല

ന്യൂഡൽഹി ∙ ആധാർ കാർഡ് തിരിച്ചറിയൽ രേഖയായി നൽകിയ മൊബൈൽ സിം കാർഡുകൾ റദ്ദാകില്ലെന്നു വ്യക്തമാക്കി ടെലികോം വകുപ്പും ആധാർ അതോറിറ്റിയും (യുഐഡിഎഐ). ആധാർ വിവരങ്ങൾ മാറ്റി മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകൾ മൊബൈൽ കമ്പനികൾക്കു നൽകണോ എന്നത് ഉപഭോക്താവിനു...

ആധാറിൽ നിയമനിർമാണം: സുപ്രീം കോടതി വിധി നിയമം വഴി മറികടക്കാമെന്ന് ജയ്റ്റ്ലി

ന്യൂഡൽഹി∙ മൊബൈൽ ഫോൺ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതു പാർലമെന്റ് അംഗീകാരത്തോടെയുള്ള നിയമം വഴി പുനഃസ്ഥാപിക്കാൻ കഴിയുമെന്നു കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആധാർ വിവരങ്ങൾ സ്വകാര്യ കമ്പനികൾ...

ആധാറിൽ സംഭവിക്കാൻ പോകുന്നത് വൻ മാറ്റങ്ങൾ; നട്ടം തിരിഞ്ഞ് ടെലികോം കമ്പനികൾ

ആധാര്‍കാര്‍ഡ് സ്വകാര്യ കമ്പനികള്‍ക്കും ബാങ്കുകള്‍ക്കും നല്‍കേണ്ടതില്ലെന്ന വിധി വന്നതോടെ ടെലികോം കമ്പനികൾക്കും മറ്റും നിരവധി പ്രശ്‌നങ്ങള്‍ നേരിടുകയാണല്ലോ. ആധാറും ബയോമെട്രിക്‌സ് വെരിഫിക്കേഷനും നടത്തിയാല്‍ വ്യക്തികളുടെ സ്വകാര്യതയിലേക്കു കടന്നു...

ആധാർ ഒഴിവാക്കൽ പദ്ധതികൾ സമർപ്പിക്കണം: ടെലികോം കമ്പനികളോട് യുഐഡിഎഐ

ന്യൂഡൽഹി∙ ഉപയോക്താക്കളുടെ ആധാർ വിവരങ്ങൾ ശേഖരിക്കുന്നതു നിർത്താനുള്ള പദ്ധതികൾ 15 ദിവസത്തിനകം സമർപ്പിക്കണമെന്നു ടെലികോം കമ്പനികളോടു സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ). ടെലികോം സേവനങ്ങൾക്ക് ആധാർ നിർബന്ധമല്ലെന്ന സുപ്രീംകോടതി വിധിയെത്തുടർന്നാണ്...

ആശങ്കയില്ലാതെ ആധാർ പങ്കുവയ്ക്കാൻ

ആധാർ നമ്പർ നൽകുന്ന കാരണത്താൽ വ്യക്തിഗത വിവരമോഷണം സംഭവിക്കുമോ എന്ന ആശങ്കയാണ് ആധാറിനെ സംബന്ധിക്കുന്ന പ്രധാന ഭയപ്പാട്. ആധാറിൽ കൂട്ടിച്ചേർക്കപ്പെട്ട വെർച്വൽ ആധാർ എന്ന സാങ്കേതിക സവിശേഷത ഈ ആശങ്ക മറികടക്കാൻ ഉപകരിക്കും. വെർച്വൽ ആധാർ എന്നാൽ തിരിച്ചറിയൽ...

കുട്ടികളുടെ ആധാർ: ബയോമെട്രിക് വിവരം നൽകാത്തവ റദ്ദാകും

തിരുവനന്തപുരം∙ വിരലടയാളം, കൃഷ്ണമണി ഉൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാത്ത കുട്ടികളുടെ ആധാർ റദ്ദാകും. അഞ്ചു വയസ്സിനു താഴെയുള്ളവർക്ക് ആധാർ എടുക്കുമ്പോൾ ബയോമെട്രിക്സ് എടുക്കാറില്ല, എന്നാൽ അഞ്ചു വയസ്സു കഴിയുമ്പോഴും 15 വയസ്സ് കഴിയുമ്പോഴും...

മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്ത ആധാർ ഡേറ്റയ്ക്ക് എന്തു സംഭവിക്കും?

ആധാറിനെ സംബന്ധിച്ച് സുപ്രീംകോടതിയുടെ ചരിത്രപരമായ വിധിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ആധാർ നിയമത്തിലെ വകുപ്പ് 57 റദ്ദാക്കിയതാണ്. വകുപ്പ് 57 റദ്ദായതോടെ വ്യക്തിവിവരങ്ങൾ ഉറപ്പിക്കാനായി സ്വകാര്യ കമ്പനികൾ ആധാർ വിവരങ്ങൾ ഉപയോഗിക്കാമെന്ന പഴുതടഞ്ഞു. മൊബൈൽ...

ശേഖരിച്ച വിവരം എന്തു ചെയ്യും? വ്യക്തതതേടി വീണ്ടും കോടതിയിലേക്കെന്ന് ഹർജിക്കാർ

ന്യൂഡൽഹി∙ ആധാർ വിവരങ്ങൾ സ്വകാര്യ സംരംഭങ്ങളുമായി പങ്കുവയ്ക്കാൻ ആധാർ നിയമത്തിലുള്ള വ്യവസ്ഥ ഭരണഘടനാ വിരുദ്ധമെന്നു വിധിച്ചെങ്കിലും, സ്വകാര്യ കമ്പനികൾക്കും ബാങ്കുകൾക്കും മറ്റും ഇതുവരെ ലഭിച്ച വിവരങ്ങൾക്ക് എന്തു സംഭവിക്കും? വിവരങ്ങളുടെ അനധികൃത ഉപയോഗം തടയാൻ...