Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Ruchikootu"

തക്കാളി, പച്ചക്കറിയാണോ ഫ്രൂട്ട് ആണോ?

തക്കാളിയില്ലാത്തൊരു തീൻമേശ ചിന്തിക്കാനാവുമോ? ലോകത്തെല്ലായിടത്തും ഇന്നു വിവിധ വിഭവങ്ങളിൽ തക്കാളി ഒഴിവാക്കാനാവാത്ത ഒന്നാണ്. സാലഡ് മുതൽ സൂപ്പ്, ജ്യൂസ്, കെച്ചപ്പ് തുടങ്ങി തക്കാളിരുചി പുതിയകാലത്തെ രുചിയുടെ രസതന്ത്രമാണ്. ലോകത്തെ മിക്കവാറുമെല്ലാ...

രുചിച്ചന്തകൾ ‌‌

കൃഷി തുടങ്ങി മനുഷ്യൻ സാമൂഹിക ജീവിതം ആരംഭിച്ച കാലത്തു നിന്ന് പിന്നെയുമെത്രയോ നൂറ്റാണ്ടുകളുടെ ദൂരമുണ്ട് ഭക്ഷ്യവിഭവങ്ങൾ വിൽക്കുന്ന ചന്ത എന്ന ആശയത്തിലേക്ക്. സാധനങ്ങളുടെ കൈമാറ്റം അതിനും വളരെ മുൻപു തന്നെ മനുഷ്യൻ ശീലിച്ചിട്ടുണ്ടെന്നു കരുതാമെങ്കിലും വിശാല...

ലോകത്തിലെ ഏറ്റവും പ്രിയമേറിയ പാനീയം

ലോകത്തെ ഏറ്റവും പ്രിയമേറിയ പാനീയമാണ് കാപ്പി. 200 കോടി കപ്പ് കാപ്പി ദിവസവും ലോകമൊട്ടാകെ കുടിക്കുന്നുണ്ടെന്നാണ് കണക്ക്. ആഫ്രിക്കയാണ് കാപ്പിയുടെ ജന്മദേശം. പ്രധാനമായും അറബിക്ക, റൊബസ്റ്റ എന്നിങ്ങനെ രണ്ടുതരം കാപ്പിയാണുള്ളത്. കാപ്പിക്കഥ ഇത്യോപ്യയിലെ...

രുചിയുടെ ടർക്കിഷ് കൊട്ടാരം

ലോക രുചിയിൽ വളരെ നിർണായക സ്ഥാനമുണ്ട് ടർക്കിഷ് വിഭവങ്ങൾക്ക്. മധ്യേഷ്യ മുതൽ യൂറോപ്പു വരെ നീണ്ടു കിടന്ന വിശാലമായൊരു ഭൂപ്രദേശം നൂറ്റാണ്ടുകളോളം അധീനതയിലായിരുന്നതിനാൽ വൈവിധ്യമാർന്ന ഒട്ടേറെ വിഭവങ്ങളുടെ തീൻമേശകൂടിയാണ് തുർക്കി. 600 വർഷത്തോളം ഇവിടം...

ഗ്രീസ് ഒലീവ് രുചി

ഒലീവിന്റെ നാടായ ഗ്രീസ് യൂറോപ്പിന്റെ തെക്കുകിഴക്ക് ഭാഗത്തുള്ള രാജ്യമാണ്. ഇതിഹാസങ്ങളുടെയും പ്രാചീന സംസ്കൃതിയുടെയും മാത്രമല്ല, രുചിപ്പെരുമയുടെ കൂടി വലിയ ചരിത്രപാരമ്പര്യമുണ്ട് ഗ്രീസിന്. 4000 വർഷത്തിലേറെ പഴക്കമുള്ളൊരു രുചിചരിത്രമുള്ള രാജ്യമാണിത്. ഒലീവിന്...

വോഡ്കയുടെ ജന്മദേശമായ പോളണ്ടിനെക്കുറിച്ച് പറഞ്ഞാൽ...

ലോകത്തെ ഏതൊരു രാജ്യത്തെയുമെന്നതുപോലെ പോളണ്ടിന്റെയും ഭക്ഷണ പാരമ്പര്യം അവിടുത്തെ കാലാവസ്ഥയുമായും ഭൂപ്രകൃതിയുമായി ചേർന്നു നിൽക്കുന്നതാണ്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ തണുപ്പു നിറഞ്ഞ കാലാവസ്ഥയ്ക്ക് അനുയോജ്യമായ കൃഷികളും അതുമായി ബന്ധപ്പെട്ടുള്ള...

ഇത്യോപ്യ, കാപ്പിയുടെ നാട്

കാപ്പിയുടെ ജന്മനാട് എന്നറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യമായ ഇത്യോപ്യ വേറിട്ട രുചികളുടെ ജന്മനാട് കൂടിയാണ്. തെക്കുപടിഞ്ഞാറൻ ഇത്യോപ്യയിലെ കാഫയിലാണ് ആദ്യമായി കാപ്പി ഉണ്ടായതെന്നാണ് പറയപ്പെടുന്നത്. മികച്ച നിലവാരമുള്ളതിനാൽ ഇത്യോപ്യൻ കാപ്പിക്ക് ലോകമെങ്ങും...

അർജന്റീനയുടെ രുചിച്ചെപ്പ്

ലോകത്ത് കാൽപന്തിനെ നെഞ്ചോടുചേർത്തുപിടിക്കുന്ന രാജ്യമാണ് അർജന്റീന. ഭൂവിസ്തൃതിയിൽ ലോകത്തെ എട്ടാമത്തെ രാജ്യമായ അർജന്റീന ഒട്ടേറെ തനതു രുചികളുടെ കൂടി ഈറ്റില്ലം കൂടിയാണ്. മാംസാഹാരികളുടെ സ്വപ്നഭൂമികയാണിവിടം, ലോകത്തുതന്നെ മികച്ച ബീഫ് ലഭിക്കുന്ന രാജ്യം....

വ്യത്യസ്തവും രുചിയൂറുന്നതുമായ ജോർദാൻ രുചിക്കൂട്ട്

ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ വൻകരകൾക്ക് മധ്യത്തിലുള്ള ജോർദാൻ പണ്ടേക്കു പണ്ടേ ഒട്ടേറെ വ്യത്യസ്തവും രുചിയൂറുന്നതുമായ വിഭവങ്ങൾക്ക് പ്രശസ്തമാണ്. ജോർദാൻ ക്യുസീന് ലബനൻ, പലസ്തീൻ, സിറിയൻ ക്യുസീനുകളുമായി വളരെയടുത്ത ബന്ധമുണ്ട്. ആതിഥ്യമര്യാദയും ഉദാരതയും...

വേറിട്ട രുചികൾ; കെടുതികളിൽ നിന്നും അതിജീവനം സാധ്യമാക്കിയ വിയറ്റ്നാം

വിയറ്റ്നാം എന്ന രാജ്യത്തെക്കുറിച്ച് കേൾക്കുമ്പോൾ വിനാശകരമായൊരു യുദ്ധത്തിന്റെ ഓർമപ്പെടുത്തലാണ് ആദ്യം നമ്മുടെ മനസ്സുകളിലേക്കെത്തുക. എന്നാൽ ഇന്ന് അതിജീവനത്തിന്റെ ഇതിഹാസ സമാനമായൊരു ജീവിതചിത്രം കൂടിയാണ് ഈ ദേശം. അധിനിവേശവും യുദ്ധവും ക്ഷാമവും...

ഈജിപ്ഷ്യൻ രുചി പിരമിഡ്

ഫറോവമാരുടെയും പിരമിഡുകളുടെയും നാടായ ഈജിപ്ത് വൈവിധ്യമാർന്ന ഒട്ടേറെ വിഭവങ്ങളുടെ ഈറ്റില്ലം കൂടിയാണ്. വടക്ക് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഈജിപ്‌തിലെ കഫ എന്ന സ്ഥലത്താണ് കാപ്പി ജന്മമെടുത്തതെന്നാണ് കരുതപ്പെടുന്നത്. ഈജിപ്തിന്റെ ജീവനാഡിയായ നൈൽ നദീതടമാണ്...

9000 വർഷം പഴക്കമുള്ള മെക്സിക്കൻ രുചിപ്പെരുമ

ലോകത്തെ ഏറ്റവും പഴക്കം ചെന്ന ക്യുസീനുകളിലൊന്നാണ് യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള പരമ്പരാഗത മെക്സിക്കൻ വിഭവങ്ങൾ. 9000 വർഷത്തോളം പഴക്കമുള്ള മായൻ സംസ്കാരത്തിൽ തുടങ്ങുന്നതാണ് മെക്സിക്കോയുടെ രുചിപ്പെരുമ. തുടർന്നുവന്ന പതിനൊന്നോളം...

മാട്ടിറച്ചിയെക്കാൾ പ്രോട്ടീൻ പ്രാണി ഫ്രൈയിൽ!

പ്രാണികളെ തിന്നാത്ത മനുഷ്യരില്ല. മുട്ട പോലും കഴിക്കാത്ത തീവ്ര വെജിറ്റേറിയന്മാർ പോലും അറിയാതെ ഓരോ കൊല്ലവും മുക്കാൽ കിലോയിലധികം പ്രാണികളെ ഭക്ഷിക്കുന്നു എന്നാണ് അമേരിക്കൻ സായിപ്പിന്റെ കണക്ക്. പച്ചക്കറികൾ, അരി, പാസ്റ്റ, കോളിഫ്ലവർ, ബീയർ തുടങ്ങിയവയാണ്...

കുരിശു യുദ്ധവും കുരുമുളകും, സ്കോട്ടിഷ് രുചിക്കൂട്ട്

ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രൊവിൻസിന്റെ ഭാഗമായിരുന്ന മലബാറിലെ കലക്ടറായിരുന്ന വില്വം ലോഗൻ മലയാളികൾക്ക് ഏറെ പരിചിതനാണ്. മലബാറിന്റെ സമഗ്രചരിത്ര പുസ്തകമായ മലബാർ മാന്വൽ രചിച്ച ലോഗൻ ബ്രിട്ടന്റെ വടക്കൻ പ്രവിശ്യയായ സ്കോട്‌ലാൻഡുകാരനായിരുന്നു. രണ്ടു...

അഞ്ചു നേരം ഭക്ഷണം കഴിക്കുന്ന മൊറോക്കൻ രുചിക്കൂട്ട്

ഏതൊരു രാജ്യത്തിന്റെയും ഭക്ഷ്യഭൂപടത്തെ അതിനെ തൊട്ടുകിടക്കുന്ന രാജ്യങ്ങളുമായും ചരിത്രവുമായും കൂടി ചേർത്തു വായിക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഒട്ടേറെ സ്വാധീനങ്ങൾക്കു വിധേയമായി രൂപപ്പെട്ട വ്യത്യസ്തമായ വിഭവങ്ങളാണ് ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലുള്ളത്....

റഷ്യൻ തീൻമേശയിലെ രുചികൾ

കാലാവസ്ഥയിലെയും ഭൂപ്രകൃതിയിലെയും പ്രത്യേകതകളും ഭൂഗോളത്തിലെ സ്ഥാനവും ഓരോ രാജ്യത്തിന്റെയും ഭക്ഷണ ശീലങ്ങളെ സ്വാധീനിക്കുന്ന വലിയ ഘടകമാണ്. ഇതുകൊണ്ടു തന്നെ ഏതൊരു രാജ്യത്തിന്റെയും ചരിത്രവും പാരമ്പര്യവും ദൈനംദിന ജീവിതവുമൊക്കെ അറിയുന്നതിനായി നരവംശ...

ഇറാനിയൻ രുചിക്കൂട്ടിലേക്കൊരു യാത്ര

രാജ്യത്തിന്റെ പേരു മാറിയെങ്കിലും പേർഷ്യൻ രുചികൾക്ക് കാലമിത്ര പിന്നിട്ടിട്ടും വലിയ രുചിമാറ്റമൊന്നുമില്ല. എന്നാൽ ഇറാനിയൻ ഭക്ഷണ പാരമ്പര്യത്തെ പേർഷ്യൻ എന്നു മാത്രം വിളിക്കാനുമാവില്ല. വ്യത്യസ്ത പ്രവിശ്യകളിലായി വിവിധ ഗോത്രവിഭാഗങ്ങളുടെ പരമ്പരാഗത...