Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Sports"

കേരള കായികരംഗത്തെ അടുത്തറിയാൻ ഗൈഡ്

കൊച്ചി ∙ സംസ്ഥാനത്തെ കായിക കേന്ദ്രങ്ങളുടെയും കളിസ്ഥലങ്ങളുടെയും പരിശീലന സൗകര്യങ്ങളുടെയും വിവരങ്ങൾ ഇരുന്നൂറോളം താളുകളിലേക്ക് ഒതുക്കിക്കൊണ്ട് ‘സ്പോർട്സ് ഗൈഡ്’ ഒരുങ്ങുന്നു. കായിക യുവജനക്ഷേമ മന്ത്രാലയത്തിന്റെയും സ്പോർട്സ് വകുപ്പിന്റെയും നിയന്ത്രണത്തിൽ...

മൂന്നരലക്ഷം പേരിൽനിന്നൊരു ലോകകപ്പ് ടീം; കൈയ്യടിക്കൂ, ഇവർക്കു വേണ്ടിയും

ഗ്രേറ്റ് ബിട്ടനും ഗ്രീൻലൻഡിനും ഇടയിൽ കടലിലേക്കു വീണ ഒരു വലിയ ആലിപ്പഴം. ലോക ഭൂപടത്തിൽ അതാണു ഐസ്‌ലൻഡ്. ജനസംഖ്യ വെറും മൂന്നു ലക്ഷം മാത്രം. നമ്മുടെ തിരുവനന്തപുരം ജില്ലയ്ക്കു മാത്രമുണ്ട് അതിന്റെ പത്തിരട്ടി ആൾബലം. പൂരം കഴിഞ്ഞ് ആളൊഴിഞ്ഞ പോലെയായിരുന്നു...

പുതിയ കുതിപ്പിന് ഖേലോ ഇന്ത്യ

ന്യൂഡൽഹി ∙ കായിക മേഖലയുടെ ഉണർവിനായി കേന്ദ്ര സർക്കാർ ആരംഭിച്ച ഖേലോ ഇന്ത്യ പദ്ധതി അടിമുടി പരിഷ്കരിക്കുന്നു. 2020 വരെയുള്ള 1756 കോടി രൂപയുടെ പ്രവർത്തനത്തിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. കായികമന്ത്രിയായി രാജ്യവർധൻ സിങ് റാത്തോഡ് അധികാരമേറ്റതിനു...

ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് പ്രശംസ; ചിലെ വക

ലോകകപ്പ് തുടങ്ങുംമുൻപേ ഇന്ത്യൻ ടീമിന് എതിരാളികളിൽനിന്നു പ്രശംസ. മറ്റാരുമല്ല, ലോകകപ്പിൽ പങ്കെടുക്കുന്ന ചിലെ ടീമിന്റെ പരിശീലകൻ ഹെർനാൻ കപ്പൂട്ടോയാണു നോർട്ടൻ ഡിമാറ്റോസിന്റെ കുട്ടികളെ പ്രശംസിച്ചത്. ‘‘ഇന്ത്യയുടെ കുട്ടികൾ ആരാധകരെ നിരാശരാക്കില്ല....

ഉഗ്രം, ഉജ്വലം; കരീബിയൻ പ്രീമിയർ ലീഗിലെ ഈ ‘മഹേഷിന്റെ പ്രതികാരം’!

ആന്റിഗ്വ ∙ കരീബിയൻ പ്രീമിയർ ലീഗിൽ താരങ്ങൾ തമ്മിലുള്ള വാശിക്കളിയുടെ ഭാഗമായുള്ള വ്യത്യസ്തമായൊരു പകരം വീട്ടലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. പ്രീമിയർ ലീഗ് ടീമുകളായ ഗയാന ആമസോൺ വാരിയേഴ്സും ജമൈക്ക ടാലവാസും തമ്മിലുള്ള മൽസരത്തിനിടെയാണ് സംഭവം.ഗയാന...

കായികവകുപ്പിന് കിഫ്ബി വക 115.19 കോടി; കേരളത്തിൽ 9 സ്റ്റേഡിയങ്ങൾ കൂടി

തിരുവനന്തപുരം ∙ സംസ്ഥാനത്തു രാജ്യാന്തര നിലവാരത്തിലുള്ള ഒൻപതു സ്റ്റേഡിയങ്ങൾകൂടി നിർമിക്കാൻ പദ്ധതി. സ്റ്റേഡിയങ്ങൾ നിർമിക്കുന്നതിനു കായികവകുപ്പിന് കിഫ്ബി 115.19 കോടി രൂപ അനുവദിച്ചു. നിലവിലുള്ള ചെറു മൈതാനങ്ങൾ നവീകരിച്ച് രാജ്യാന്തര നിലവാരത്തിലുള്ള...

ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ഫുട്ബോൾ ടീമിന് പ്രശംസ; ചിലെ വക

ലോകകപ്പ് തുടങ്ങുംമുൻപേ ഇന്ത്യൻ ടീമിന് എതിരാളികളിൽനിന്നു പ്രശംസ. മറ്റാരുമല്ല, ലോകകപ്പിൽ പങ്കെടുക്കുന്ന ചിലെ ടീമിന്റെ പരിശീലകൻ ഹെർനാൻ കപ്പൂട്ടോയാണു നോർട്ടൻ ഡിമാറ്റോസിന്റെ കുട്ടികളെ പ്രശംസിച്ചത്. ‘‘ഇന്ത്യയുടെ കുട്ടികൾ ആരാധകരെ നിരാശരാക്കില്ല....

കായിക സംഘടനകൾക്കെതിരെ അന്വേഷണം

കൊച്ചി ∙ സംസ്ഥാന കായികരംഗത്തെ അഞ്ചു വിവാദ സംഘടനകൾക്കെതിരെ സ്പോർട്സ് കൗൺസിൽ പ്രഖ്യാപിച്ച അന്വേഷണം ഇന്നു തുടങ്ങും. വുഷു, ചെസ്, കബഡി അസോസിയേഷൻ ഔദ്യോഗിക ഭാരവാഹികളോടും ഇവർക്കെതിരെ ആരോപണം ഉന്നയിച്ചവരോടും തെളിവെടുപ്പിനു തിരുവനന്തപുരത്തു ഹാജരാകാൻ സ്പോർട്സ്...

സെറീന വില്യംസിനെതിരായ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് മക്കൻറോ

ന്യൂയോർക്ക് ∙ അമേരിക്കൻ വനിതാ ടെന്നിസ് താരം സെറീന വില്യംസിനെതിരെ നടത്തിയ പരാമർശങ്ങളിൽ മുൻ താരം ജോൺ മക്കൻറോയ്ക്കു ഖേദം. തന്റെ പരാമർശങ്ങൾ ഇത്ര വലിയ വിവാദമാകുമെന്നു കരുതിയിരുന്നില്ലെന്ന് മക്കൻറോ പറഞ്ഞു. പുരുഷ താരങ്ങളുമായി താരതമ്യപ്പെടുത്തുകയാണെങ്കിൽ...

ഇനി വള്ളംകളി ലീഗും; നെഹ്റു ട്രോഫിയോടെ തുടക്കം

ആലപ്പു​ഴ ∙ കേരള ബോട്ട് റേസ് ലീഗ് എന്ന പേരിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ വള്ളംകളി ചാംപ്യൻഷിപ് സ​ംഘടിപ്പിക്കുന്നതിനു സർക്കാരിന്റെ പച്ചക്കൊടി. ന‌െഹ്റു ട്രോഫി വള്ളംകളിയിൽ ഏറ്റവും കുറഞ്ഞ സമയം രേഖപ്പെടുത്തുന്ന ഒൻപതു ചുണ്ടൻ വള്ളങ്ങളായിരിക്കും...

അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് ഇംഗ്ലണ്ടിന്; വെനസ്വേലയെ 1–0ന് തോൽപ്പിച്ചു

സോൾ ∙ അണ്ടർ–20 ലോകകപ്പ് ഫുട്ബോളിൽ ഇംഗ്ലണ്ടിനു കിരീടം. ഫൈനലിൽ ലാറ്റിനമേരിക്കൻ പ്രതിനിധികളായ വെനസ്വേലയെ അവർ 1–0നു തോൽപിച്ചു. 35–ാം മിനിറ്റിൽ എവർട്ടൻ താരം ഡൊമിനിക് കാൽവർട്ട് ലെവിനാണു ഗോൾ നേടിയത്. 74–ാം മിനിറ്റിൽ വെനസ്വേലയ്ക്ക് അനുകൂലമായി പെനൽറ്റി...

അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് ഇംഗ്ലണ്ടിന്; വെനസ്വേലയെ 1–0ന് തോൽപ്പിച്ചു

സോൾ ∙ ദക്ഷിണ കൊറിയ ആതിഥ്യം വഹിച്ച അണ്ടർ 20 ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്. ഇന്നു നടന്ന ഫൈനലിൽ വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ കിരീടനേട്ടം. എവർട്ടൺ താരം ഡൊമിനിക് കാർവർട്ട് ലെവിൻ ആദ്യ പകുതിയുടെ 35–ാം മിനിറ്റിൽ നേടിയ ഗോളാണ്...

ഒരുമാസത്തിനിടെ പുറത്താക്കിയത് ആറു പരിശീലകരെ; ‘റെക്കോർഡിട്ട്’ ചൈനീസ് ക്ലബ്ബുകൾ

ബെയ്ജിങ് ∙ പന്ത്രണ്ടുമാസത്തിനിടെ അഞ്ചുവട്ടം ഏഷ്യൻ ഫുട്ബോൾ ട്രാൻസ്ഫർ റെക്കോർഡ് തിരുത്തിയെഴുതിയ ചൈനീസ് ലീഗിൽ പുതിയൊരു ‘റെക്കോർഡ്’ കൂടി. ഒരുമാസത്തിനിടെ ചൈനീസ് ക്ലബ്ബുകൾ പുറത്താക്കിയത് ആറു പരിശീലകരെ. പതിനാറു ടീമുകളുടെ ചൈനീസ് സൂപ്പർ ലീഗിൽ മോശം...

എരിതീയിൽ താരങ്ങൾക്ക് ട്രാക്ക് വറചട്ടി

പട്യാല ∙ ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് മീറ്റ് സമാപിച്ചെങ്കിലും ചില ‘ചൂടൻ’ വിഷയങ്ങൾ ചർച്ചയാകുകയാണ്. കടുത്ത ചൂടിൽ മൽസരങ്ങൾ നടത്തിയ അധികൃതർ കായികതാരങ്ങളുടെ ഭാവി അവതാളത്തിലാക്കുകയാണെന്ന പരാതി പരിശീലകർ ഉൾപ്പെടെയുള്ളവർ ഉയർത്തുന്നു. മീറ്റിന്റെ...

ലോക ചെസ് മാസികയുടെ കവർ പേജിൽ നിഹാൽ

തൃശൂർ ∙ ‘ഇരിപ്പുറയ്ക്കാത്ത പയ്യൻ’– ചെസ് ബോർഡിനു മുന്നിലെത്തുമ്പോൾ ഈ വിശേഷണം സ്വന്തമാക്കാറുള്ള മലയാളി താരം നിഹാൽ സരിന്റെ ഇപ്പോഴത്തെ ഇരിപ്പ് ചെസ് ലോകത്തെ പ്രമുഖ മാസികയായ ചെസ്ബേസിന്റെ കവർ പേജിൽ. ലോക ചെസ് ഇതിഹാസം ഗാരി കാസ്പറോവ് ആരംഭിച്ച ചെസ് ബേസിന്റെ...

ഹോക്കി: ഇന്ത്യ ജർമനിയോട് തോറ്റു(2–0)

ഡുസെൽഡോർഫ്∙ ത്രിരാഷ്ട്ര ഇൻവിറ്റേഷനൽ ടൂർണമെന്റിൽ ആതിഥേയരായ ജർമനിനെ 2–0ന് ഇന്ത്യയെ തോൽപിച്ചു. ആദ്യ മൽസരത്തിൽ 2–2 സമനിലയായിരുന്നു. ജർമനിക്കു ഏഴു പോയിന്റുണ്ട്. ഇന്ത്യയ്ക്കു നാലും.

ബാസ്കറ്റ്:കേരളം ക്വാർട്ടറിൽ

നോയിഡ∙ തുടർച്ചയായ മൂന്നാം വിജയത്തോടെ കേരളത്തിന്റെ പുരുഷ ടീം ദേശീയ ജൂനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനൽ ഉറപ്പാക്കി. ഛത്തീസ്ഗഡിനെ കേരളം 92–82ന് തോൽപിച്ചു. കേളത്തിന്റെ വനിതാ ടീം ഗുജറാത്തിനെ 48–28ന് തോൽപിച്ചു. ഗ്രൂപ്പ് ബി ജേതാക്കളെ...

എഎഫ്സി കപ്പ്: ബെംഗളൂരുവിന് പ്ലേ ഓഫ് ഒാഗസ്റ്റ് 23ന്

ന്യൂഡൽഹി ∙ എഎഫ്സി കപ്പ് ഫുട്ബോളിൽ ബെംഗളൂരു എഫ്സിയുടെ അടുത്ത എതിരാളികൾ ഉത്തര കൊറിയൻ ക്ലബ് ഏപ്രിൽ 25 സ്പോർട്സ് ക്ലബ്. ഇരുപാദങ്ങളിലായുള്ള ഇന്റർ സോണൽ സെമിഫൈനൽ പ്ലേ ഓഫ് മത്സരങ്ങൾ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടക്കും. ആദ്യപാദം ഓഗസ്റ്റ് 23നു ബെംഗളൂരുവിൽ,...

ബുന്ദസ് ലിഗയിൽ ഇനി വനിതാ റഫറിയും

ബെർലിൻ ∙ ജർമനിയിൽ പുരുഷന്മാരുടെ ഫുട്ബോൾ കളി നിയന്ത്രിക്കാൻ ആദ്യമായി ഒരു വനിതാ റഫറി കളത്തിലിറങ്ങുന്നു. ജർമനിയിലെ ഒന്നാം ഡിവിഷൻ ലീഗായ ബുന്ദസ് ലിഗയിലാണ് ആദ്യമായി വനിതാ റഫറിയുടെ അരങ്ങേറ്റം. പൊലീസ് ഉദ്യോഗസ്ഥയായ ബിബിയാന സ്റ്റൈൻഹൗസ് അടുത്ത സീസൺ മുതൽ...

ചാംപ്യൻസ് ട്രോഫിയിൽ ശ്രദ്ധിക്കേണ്ട യുവതാരങ്ങൾ ആരൊക്കെ?

തുടർച്ചയായ മൂന്ന് ഏകദിനത്തിൽ സെഞ്ചുറിയുമായി പാക്കിസ്ഥാന്റെ ബാബർ അസം, ഡെത്ത് ഓവറുകളിൽ മലിംഗയുടെ പിൻഗാമിയാകാ‍ൻ ഇന്ത്യൻ താരം ജസ്പ്രീത് ബുമ്ര, ശ്രീലങ്കൻ മധ്യനിരയുടെ പുതിയ നെടുംതൂൺ കുശാൽ‌ മെൻഡിസ്... കിരീടത്തിനായുള്ള കടുത്ത പോരാട്ടത്തിനൊപ്പം ഐസിസി...