Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »
sponcers

Result For "Indian Army"

സായുധസേനയിൽ 52,000 പേരുടെ ഒഴിവ്

ന്യൂഡൽഹി ∙ സായുധസേനയിൽ മൊത്തം 52,000 സൈനികരുടെ ഒഴിവുണ്ടെന്നു ചോദ്യത്തിനു മറുപടിയായി പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ ലോക്സഭയെ അറിയിച്ചു. കരസേനയിൽ 21,383 സൈനികരുടെ കുറവുള്ളപ്പോൾ നാവികസേനയിൽ 16,348, വ്യോമസേനയിൽ 15,010 എന്നിങ്ങനെയാണെന്നു മന്ത്രി പറഞ്ഞു....

ബ്രഹ്മോസ് കരുത്തിൽ കുതിക്കാൻ ഇന്ത്യ; വിക്ഷേപണം വിജയം, വേഗം 3200 കി.മീ

ന്യൂഡൽഹി∙ ഇന്ത്യയുടെ സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ബ്രഹ്മോസ് പരീക്ഷണം വിജയമെന്നു പ്രതിരോധമന്ത്രി നിർമല സീതാരാമൻ. രാജ്യസുരക്ഷയ്ക്കു മുതൽക്കൂട്ടാണു ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസെന്നു അവർ വ്യക്തമാക്കി. രാവിലെ രാജസ്ഥാനിലെ പൊഖ്റാനിലായിരുന്നു പരീക്ഷണം....

വ്യോമസേന വിമാനം ഒഡീഷ – ജാർഖണ്ഡ് അതിർത്തിയിൽ തകർന്നു; പൈലറ്റ് രക്ഷപ്പെട്ടു

റാഞ്ചി∙ ഒഡീഷ – ജാർഖണ്ഡ് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേനയുടെ വിമാനം തകർന്നു വീണു. വ്യോമസേനയുടെ ഐഎഎഫ് ഹ്വാക് വിമാനമാണ് തകർന്നത്. ബംഗാളിലെ കളൈകുണ്ട വ്യോമകേന്ദ്രത്തിൽനിന്നാണ് വിമാനം പറന്നുയർന്നത്. ട്രെയിനി പൈലറ്റ് പാരച്യൂട്ടിന്റെ സഹായത്തോടെ ചാടി...

ചൈന അതിർത്തിയിൽ ഭീമൻ വിമാനമിറക്കി ഇന്ത്യൻ വ്യോമസേന; ഇനി സൈനിക നീക്കം അനായാസം

ന്യൂഡൽഹി∙ ചൈന അതിർത്തിയിൽ അനായാസമായി ഇന്ത്യയ്ക്കു സൈനിക നീക്കം നടത്താമെന്ന സന്ദേശത്തോടെ, ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ വിമാനമായ സി–17 ഗ്ലോബ്മാസ്റ്റർ ചൊവ്വാഴ്ച അരുണാചൽപ്രദേശിലെ റ്റുറ്റിങ്ങിൽ ലാൻഡ് ചെയ്തു. ടാങ്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും...

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ‌ആയുധ ഇറക്കുമതി രാജ്യം

സ്റ്റോക്‌ഹോം ∙ ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാഷ്ട്രം ഇന്ത്യയെന്നു സ്വീഡനിലെ സ്റ്റോക്ഹോം ഇന്റർനാഷനൽ പീസ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് 2013–17 ൽ ഇന്ത്യയുടെ ആയുധ ഇറക്കുമതി 24 ശത‌മാനം കൂടി.അയൽരാജ്യമായ ചൈന ഈ...

മോദിയുടെ ബജറ്റ് വിഹിതം ‘തുച്ഛം’; സേനയുടെ കയ്യിൽ പഴഞ്ചൻ ആയുധങ്ങൾ: ഞെട്ടിപ്പിച്ച് റിപ്പോർട്ട്

ന്യൂഡൽഹി∙ ചൈനയും പാക്കിസ്ഥാനും തങ്ങളുടെ ആയുധശേഖരം വർധിപ്പിക്കാനുള്ള നടപടികൾ ശക്തമാക്കുമ്പോൾ ആവശ്യത്തിനു ബജറ്റ് വിഹിതം പോലും ലഭ്യമാകാതെ ഇന്ത്യൻ പ്രതിരോധ വകുപ്പ്. പെട്ടെന്നൊരു യുദ്ധമുണ്ടായാൽ അടിയന്തരമായി ആയുധശേഖരണത്തിനുള്ള പണം പോലും വകുപ്പിന്...

ഇന്ത്യയ്ക്ക് ഇപ്പോഴും ആശ്രയം ആയുധ ഇറക്കുമതി; ‘മെയ്ക് ഇൻ ഇന്ത്യ’ കടലാസിൽ മാത്രം?

ന്യൂഡൽഹി ∙ പ്രതിരോധ മേഖലയിൽ ‘മെയ്ക് ഇൻ ഇന്ത്യ’ കാര്യക്ഷമമായിരുന്നില്ലെന്നതിനു തെളിവായി ആയുധ ഇറക്കുമതിയിൽ വൻ കുതിപ്പ്. ലോകത്തിലെ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം എന്ന സ്ഥാനമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആഗോള തലത്തിൽ 2013-17 കാലയളവില്‍ ആയുധ...

നിക്ഷേപം നടത്താൻ പറ്റിയ ഇടമാണ് ഇന്ത്യയെന്ന കാഴ്ചപ്പാട് സൈന്യം നൽകുന്നു: സൈനിക മേധാവി

ന്യൂഡൽഹി∙ സൈന്യത്തിന്റെ ബജറ്റിന്റെ ഭൂരിഭാഗവും രാജ്യത്തിന്റെ വികസനത്തിനായാണ് ഉപയോഗിക്കുന്നതെന്ന് സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. രാജ്യത്തെ അടിസ്ഥാന സൗകര്യവികസനത്തിനും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സ്കൂളുകളും ആശുപത്രികളും കെട്ടിപ്പൊക്കുന്നതിനും മറ്റുമാണ്...

ഷോപിയാനിൽ സൈനിക ആക്രമണത്തിൽ ഭീകരനുൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

ഷോപിയാൻ∙ സൈനിക വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തിനു തിരിച്ചടി നൽകവേ ഒരു ഭീകരനുൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടതായി സുരക്ഷാ എജൻസികൾ അറിയിച്ചു. തെക്കൻ കശ്മീരിലെ ഷോപിയാനിൽ ഞായർ വൈകുന്നേരം സൈന്യത്തിന്റെ മൊബൈൽ വാഹന ചെക്പോസ്റ്റിനു നേരെയുണ്ടായ ആക്രമണം...

ഇന്ത്യയുടെ സൈനിക താവള പദ്ധതി: വിവാദക്കടലിൽ സെയ്ഷൽസ് ദ്വീപ്

വിക്ടോറിയ (സെയ്ഷൽസ്)∙ അസംപ്ഷൻ ദ്വീപിൽ ഇന്ത്യ സൈനിക താവളം നിർമിക്കുമെന്ന വാർത്തകൾക്കൊപ്പം വിവാദങ്ങളും. ഇന്ത്യൻ സേനയ്ക്കായി ദ്വീപു കൈമാറാൻ സെയ്ഷൽസ് ഭരണകൂടത്തിനു സമ്മതമാണെങ്കിലും ജനങ്ങൾക്ക് എതിർപ്പുള്ളതായാണു സൂചന. ഇന്ത്യൻ തൊഴിലാളികളുടെ...

കശ്മീരിലെ ബന്ദിപ്പോറയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

ശ്രീനഗർ∙ ജമ്മു കശ്മീരിലെ ബന്ദിപ്പോറ ജില്ലയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഹജിൻ മേഖലയിലാണ് സംഭവം. ഒരു ഭീകരൻ കൊല്ലപ്പെട്ടു. ഷക്രുദ്ദീൻ ഗ്രാമത്തിൽ ഭീകരർ ഒളിഞ്ഞിരിക്കുന്നെന്ന രഹസ്യ സന്ദേശത്തെത്തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു സേന....

9435 കോടിയുടെ ആയുധങ്ങൾ സംഭരിക്കുന്നു

ന്യൂഡൽഹി ∙ കേന്ദ്ര പ്രതിരോധമന്ത്രാലയം 9435 കോടിയുടെ ആയുധങ്ങൾ സംഭരിക്കുന്നതിന് അംഗീകാരം നൽകി. 41,000 യന്ത്രത്തോക്കുകളും 3.5 ലക്ഷം ചെറുതോക്കുകളും വാങ്ങുന്നതിനാണ് 8000 കോടിയോളം രൂപ വിനിയോഗിക്കുക. പാക്ക്, ചൈനാ അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന സൈനികരുടെ...

അതിർത്തിയിൽ പാക്ക് വെടിവയ്പ്; ആളപായമില്ല

ശ്രീനഗർ ∙നിയന്ത്രണരേഖയിൽ നൗഷേര സെക്ടറിൽ ഇന്ത്യൻ ഗ്രാമങ്ങൾക്കു നേരെയും ബാരാമുള്ള ജില്ലയിലെ ഇന്ത്യൻ സേനാ പോസ്റ്റുകൾക്കു നേരെയും പാക്കിസ്ഥാൻ ഭടന്മാർ വെടിവയ്പു നടത്തി. ഇന്ത്യൻ സേന തിരിച്ചടിച്ചു. ആളപായമില്ല.

കരസേനാ റിക്രൂട്മെന്റ് റാലി തിരുവനന്തപുരത്ത്: ഓൺലൈൻ റജിസ്ട്രേഷൻ ഏപ്രിൽ മൂന്നു വരെ

തിരുവനന്തപുരം∙ ഇവിടത്തെ ആർമി റിക്രൂട്ടിങ് ഓഫിസ് ഏപ്രിൽ 18 മുതൽ 27 വരെ പാങ്ങോട് കുളച്ചൽ സ്റ്റേഡിയത്തിൽ നടത്തുന്ന കരസേന റിക്രൂട്മെന്റ് റാലിക്കുള്ള ഓൺലൈൻ റജിസ്ട്രേഷൻ തുടങ്ങി. ഏപ്രിൽ മൂന്നിനു മുൻപ് www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി...

കശ്മീരിൽ സിആർപിഎഫ് ക്യാംപിൽ ഭീകരാക്രമണം; തിരിച്ചടിച്ച് സൈന്യം

പുല്‍വാമ∙ കശ്മീരില്‍ സിആര്‍പിഎഫ് ക്യാംപിനുനേരെ വീണ്ടും ഭീകരാക്രമണം. പുല്‍വാമ ജില്ലയിലെ അവന്തിപോറയിലെ സിആര്‍പിഎഫ് ക്യാംപിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു.പ്രദേശത്തേക്കുള്ള വഴികളെല്ലാം അടച്ചിട്ടുണ്ട്. സൈന്യത്തിന്റെ...

വിവാദം വേണ്ട, സേന സ്വയംപര്യാപ്തം

ആർഎസ്എസ് മേധാവി മോഹൻ ഭഗവത് വിവാദ പ്രസ്താവനയിലൂടെ സേനയെ അവഹേളിച്ചോ ഇല്ലയോ എന്നതാണ് ഇപ്പോഴത്തെ ചൂടൻചർച്ചകൾ. യുദ്ധത്തിനൊരുങ്ങാൻ സേനയ്ക്ക് ഏഴു മാസം വരെ വേണ്ടിവരുമ്പോൾ, ആർഎസ്എസിന് മൂന്നേമൂന്നു ദിവസം മതിയാകുമെന്നാണു ഭഗവത് പറഞ്ഞത്. സാധാരണ പൗരനു...

‘പടയൊരുക്കം’ വിവാദത്തിൽ

ന്യൂഡൽഹി∙ സൈന്യത്തിനു യുദ്ധസജ്ജമാകാൻ ആറേഴു മാസമെങ്കിലും വേണ്ടിവരുമ്പോൾ ആർഎസ്എസിനു മൂന്നേ മൂന്നു ദിവസം മതിയെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത് നടത്തിയ അഭിപ്രായപ്രകടനം വൻ വിവാദത്തിലേക്ക്. ബിഹാറിലെ മുസഫർപുരിൽ ആർഎസ്എസ് പ്രവർത്തകസമ്മേളനത്തിലാണു ഭഗവത്...

കശ്മീർ: പട്ടാളക്കാർക്കെതിരെ പൊലീസ് നടപടി വിലക്കി സുപ്രീം കോടതി

ന്യൂഡൽഹി ∙ മേജർ ആദിത്യകുമാർ അടക്കമുള്ള കരസേനാ ഓഫിസർമാർക്കെതിരെ ബലപ്രയോഗം വേണ്ടിവരുന്ന നടപടികൾ എടുക്കരുതെന്ന് കശ്മീർ സർക്കാരിനും പൊലീസിനും സുപ്രീം കോടതി നിർദേശം നൽകി. ഷോപ്പിയാനിൽ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നു സൈനികരെ രക്ഷിക്കാൻ വെടിവയ്പ്...

കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു ജവാനുകൂടി വീരമൃത്യു

ജമ്മു/ശ്രീനഗർ/ന്യൂഡൽഹി ∙ 48 മണിക്കൂറിനിടെ കശ്മീരിൽ വീണ്ടും ഭീകരാക്രമണം; സിആർപിഎഫ് ജവാനു വീരമൃത്യു. ഏറ്റുമുട്ടൽ തുടരുന്നു. ഈ ആക്രമണത്തിന്റെയും ജമ്മുവിലെ സുൻജ്വാൻ കരസേനാ താവളത്തിൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിന്റെയും ഉത്തരവാദിത്തം ലഷ്‌കറെ തയിബ...

സ്ഫോടകവസ്തു പൊട്ടി ജവാൻ മരിച്ചു

ന്യൂഡൽഹി ∙ രാജസ്ഥാനിലെ പൊഖ്റാനിൽ പ്രവർത്തനത്തകരാറുള്ള സ്ഫോടക സാമഗ്രികൾ നശിപ്പിക്കുന്നതിനിടയിൽ പൊട്ടിത്തെറിച്ച് കരസേനാംഗം മരിച്ചു. നാലു പേർക്കു പരുക്കേറ്റു.