Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Indian Football Team"

ഗോളി നീട്ടിയടിച്ച പന്ത് ഇന്ത്യൻ വലയിൽ; ഇന്ത്യ ജോർദാനോട് തോറ്റു (1–2) – വിഡിയോ

അമ്മാൻ ∙ ജോർദാൻ ഗോൾകീപ്പർ അമർ ഷാഫി ഗോളടിച്ച് ഹീറോ ആയ സൗഹൃദ മൽസരത്തിൽ ഇന്ത്യയ്ക്ക് 2–1 തോൽവി. ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു പെനൽറ്റി കിക്ക് സേവ് ചെയ്ത് വീരനായെങ്കിലും പിന്നാലെ ഷാഫിയുടെ ഗോൾകിക്ക് എത്തിപ്പിടിക്കാനാവാതെ വില്ലനുമായി.25–ാം...

ഇന്ത്യ–ജോർദാൻ സൗഹൃദ ഫുട്ബോൾ മൽസരം റദ്ദാക്കിയിട്ടില്ലെന്ന് എഐഎഫ്എഫ്

അമ്മാൻ∙ ജോർദാനെതിരായ ഇന്ത്യയുടെ സൗഹൃദ ഫുട്ബോൾ മൽസരം റദ്ദാക്കിയതായുള്ള അഭ്യൂഹങ്ങൾ തള്ളി ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. നേരത്തെ തീരുമാനിച്ചിരുന്നതുപോലെ ശനിയാഴ്ച രാത്രി 10.30നു തന്നെ മൽസരം ആരംഭിക്കുമെന്ന് ഫെഡറേഷൻ അറിയിപ്പിൽ വ്യക്തമാക്കി. ജോർദാനിലേക്കുള്ള...

ഛേത്രിയുടെ ‘പകരക്കാരനായി’ യുവതാരം; ‘ഇന്ത്യൻ നെയ്മർ’ തട്ടാൽ റിട്ടേൺസ്!

ഭാവിയിലേയ്ക്കു നോക്കിയൊരു ‘ലോങ് പാസ്’ – ജോർദാനെതിരായ മൽസരത്തിനുള്ള ടീം ഇന്ത്യയുടെ ക്യാംപിലേയ്ക്കു കോമൾ തട്ടാൽ കടന്നുവരുമ്പോൾ ഇതിലേറെ യോജിക്കുന്നൊരു വിശേഷണം വേറെയുണ്ടാകില്ല. പതിനെട്ടിന്റെ പടവ് കടക്കാത്ത പയ്യൻ താരം എന്ന നിലയ്ക്കു മാത്രമല്ല ദേശീയ...

ജോർദാൻ– ഇന്ത്യ പോരാട്ടം ഇന്ന്

അമ്മാൻ (ജോർദാൻ) ∙ കേരളാ ബ്ലാസ്റ്റേഴ്സിനിതിരായ ഐഎസ്എൽ മൽസരത്തിനിടെ പരുക്കേറ്റ ബെംഗളുരു സൂപ്പർ താരം സുനിൽ ഛേത്രി ഇല്ലാതെ ജോർദാനെതിരായ സൗഹൃദ പോരാട്ടത്തിന് ഇന്ത്യ ഇന്നിറങ്ങും. ഛേത്രിക്കു 2 ആഴ്ച്ചത്തെ വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്....

സൗഹൃദ മൽസരം: ഇന്ത്യൻ ടീമിൽ അനസും ആഷിഖും

ന്യൂഡൽഹി ∙ അമ്മാനിൽ 17ന് ജോർദാനെതിരെ നടക്കുന്ന രാജ്യാന്തര സൗഹൃദ മൽസരത്തിനുള്ള 30 അംഗ ഇന്ത്യൻ ഫുട്ബോൾ ടീമിൽ മലയാളികളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും സ്ഥാനം പിടിച്ചു. ആദ്യമായാണ് ഇരുടീമിന്റെയും ദേശീയ ടീമുകൾ ഏറ്റുമുട്ടുന്നത്. Indian Football Team

ഇളകാതെ ഇന്ത്യൻ വൻമതിൽ; സുഷോയിൽ ചൈനയെ ഗോൾരഹിത സമനിലയിൽ തളച്ചു - വിഡിയോ

സുഷോ ( ചൈന )∙ വമ്പൻ തുക പ്രതിഫലം പറ്റുന്ന മുൻനിര പരിശീലകന്റെ കീഴിലിറങ്ങിയിട്ടും ഇന്ത്യയെ മറികടക്കാൻ ചൈനയ്ക്കായില്ല. രാജ്യാന്തര സൗഹൃദ ഫുട്ബോൾ പോരാട്ടത്തിൽ ഇന്ത്യ ചൈനയെ ഗോൾരഹിത സമനിലയിൽ വരിഞ്ഞു കെട്ടി (0 – 0 ). മുൻ ഇറ്റാലിയൻ കോച്ച് മാർസെലോ ലിപ്പി...

എഎഫ്സി ഏഷ്യൻ കപ്പ് ഒരുക്കം; ഇന്ത്യൻ ടീം ചൈനയിലെത്തി

ബെയ്ജിങ് ∙ അടുത്ത വർഷത്തെ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോളിനുള്ള ഒരുക്കത്തിന്റെ ഭാഗമായി സഹൃദമൽസരത്തിന് ഇന്ത്യൻ ഫുട്ബോൾ ടീം ഇന്നലെ ചൈനയിലെത്തി. ലോകറാങ്കിങ്ങിൽ 76–ാം സ്ഥാനക്കാരായ ചൈനയുമായി ശനിയാഴ്ച സുസോ സിറ്റി സ്റ്റേഡിയത്തിലാണു രാജ്യാന്തര സൗഹൃദമൽസരം. ഫിഫ...

ഇന്ത്യ അണ്ടർ–19 ടീമിന് തോൽവി

ബെൽഗ്രേഡ് ∙ സെർബിയക്കെതിരെ സൗഹൃദ മൽസരത്തിൽ ഇന്ത്യ അണ്ടർ–19 ഫുട്ബോൾ ടീമിന് 2–0 തോൽവി. പൊരുതിക്കളിച്ചെങ്കിലും ഇന്ത്യയ്ക്ക് അവസരങ്ങൾ കണ്ടെത്താനായില്ല.

സാഫ് കപ്പിൽ പാക്കിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ; എതിരാളികൾ മാലദ്വീപ്

ധാക്ക∙ ബദ്ധവൈരികളായ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ 12–ാമത് സാഫ് കപ്പ് ഫുട്ബോളിന്റെ ഫൈനലില്‍. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. യുവതാരം മൻവീർ സിങ്ങിന്റെ ഇരട്ടഗോളുകളാണ് ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. ഫൈനലിൽ മാലദ്വീപാണ് ഇന്ത്യയുടെ...

രണ്ടാം ജയത്തോടെ ഇന്ത്യ സാഫ് കപ്പ് സെമിയിൽ; എതിരാളി പാക്കിസ്ഥാൻ - വിഡിയോ

ധാക്ക∙ സാഫ് കപ്പ് ഫുട്ബോളിലെ തുടർച്ചയായ രണ്ടാം മൽസരത്തിലും ഇന്ത്യയ്ക്ക് ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മാലദ്വീപിനെയാണ് ഇന്ത്യ തകർത്തത്. നിഖിൽ പൂജാരി (36), മൻവീർ സിങ് (45) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ േനടിയത്. രണ്ടാം ജയത്തോടെ ബി ഗ്രൂപ്പ്...

ആഷിഖും ചാങ്തെയും ലക്ഷ്യം കണ്ടു; സാഫ് കപ്പിൽ ഇന്ത്യയ്ക്ക് 2–0 വിജയം

ധാക്ക ∙ സാഫ് കപ്പ് ഫുട്ബോളിലെ ആദ്യ മൽസരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് വിജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്ത്യ ശ്രീലങ്കയെ വീഴ്ത്തിയത്. ഇന്ത്യയ്ക്കായി മലയാളി താരം ആഷിഖ് കുരുണിയൻ (35), ലാലിയൻസ്വാല ചാങ്തെ (47) എന്നിവർ ലക്ഷ്യം കണ്ടു....

ലോകകപ്പ് താരവുമായി ഈസ്റ്റ് ബംഗാൾ അധികൃതർ മാധ്യമങ്ങൾക്കു മുന്നിൽ; പിന്നെ ‘ചമ്മി’

കൊൽക്കത്ത∙ ഇക്കഴിഞ്ഞ റഷ്യൻ ലോകകപ്പിൽ കളിച്ച താരം ഇന്ത്യയിൽ വന്ന് ഐ ലീഗിൽ പന്തു തട്ടുക! കോസ്റ്റ റിക്കൻ താരം ജോണി അകോസ്റ്റയെ ടീമിലെടുത്ത കൊൽക്കത്ത വമ്പൻമാരായ ഈസ്റ്റ് ബംഗാളിന് ഇതിലും വലിയൊരു ‘മൈലേജ്’ കിട്ടാനുണ്ടോ? പറഞ്ഞിട്ടെന്ത്, താരം...

ചോദ്യം ഇതാണ്, ഇന്ത്യൻ ഫുട്ബോൾ ടീം എന്നു ലോകകപ്പ് കളിക്കും?

കഴിഞ്ഞ കുറെ മാസ​ങ്ങളായി ഫുട്ബോൾ പ്രേമികൾ ആനന്ദലഹരിയിലാണ്. അണ്ടർ–17 ലോകകപ്പ്, ഐഎസ്എൽ, ഫിഫ ലോകകപ്പ്, ലാ ലിഗ വേൾഡ് പ്രീ–സീസൺ ടൂർണമെന്റ്, ഇപ്പോഴിതാ രണ്ടു ജൂനിയർ ടീമുകളുടെ ആവേശ വിജയങ്ങളും – നല്ല ഫുട്ബോളിന്റെ മാസ്മരികത ആസ്വദിക്കുമ്പോൾ കേരളത്തിലെ ഒരു...

ഇതു ചരിത്രം; ഇന്ത്യൻ അണ്ടർ 20 ഫുട്ബോൾ ടീം അർജന്റീനയെ വീഴ്ത്തി, അണ്ടർ 16 ഇറാഖിനെയും

മഡ്രിഡ്∙ കാൽപ്പന്തുകളിയിലെ വല്യേട്ടന്മാരായ അർജന്റീനയെ മലർത്തിയടിച്ച് ഇന്ത്യയുടെ ചുണക്കുട്ടന്മാർ ഫുട്ബോളിൽ പുതു ചരിത്രമെഴുതി; അസാധ്യമായി ഒന്നുമില്ല എന്ന നെപ്പോളിയന്റെ വാക്കുകൾ അവർ കളിക്കളത്തിൽ യാഥാർഥ്യമാക്കി. അണ്ടർ 20 കോട്ടിഫ് കപ്പിലെ വിസ്മയ...

മാറ്റോസ് രാജിവച്ചു

ന്യൂഡൽഹി ∙ ഇന്ത്യൻ അണ്ടർ 19 ഫുട്ബോൾ ടീം കോച്ച് ലൂയീ നോർട്ടൻ ഡീ മാറ്റോസ് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ചുമതലയിൽനിന്നു നീക്കണമെന്ന മാറ്റോസിന്റെ അഭ്യർഥന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ അംഗീകരിക്കുകയായിരുന്നു. 2017 അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ...

കപ്പടിക്കാൻ ഇന്ത്യ; ഇന്റർകോണ്ടിനെന്റൽ കപ്പ് ഫൈനലിൽ ഏതിരാളികൾ കെനിയ

മുംബൈ ∙ ലോകകപ്പിനു മുൻപ് ആവേശക്കിരീടം മോഹിക്കുന്ന ഇന്ത്യൻ ടീം പ്രതീക്ഷയോടെ നോക്കുന്നത് നായകൻ സുനിൽ ഛേത്രിയുടെ പ്രകടനത്തിലേക്ക്. ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോൾ ഫൈനലിൽ ഇന്ന് കെനിയയെ നേരിടുന്ന ഇന്ത്യയെ വിജയത്തിന്റെ ഉയരങ്ങളിലെത്തിക്കാൻ ഛേത്രിയുടെ ഫോം...

ഇന്ത്യ–കെനിയ ഫൈനൽ

മുംബൈ ∙ ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ ഇന്ത്യ–കെനിയ ഫൈനൽ. ചൈനീസ് തായ്പെയിയെ 4–0നു തകർത്താണ് കെനിയ ഫൈനൽ ഉറപ്പാക്കിയത്. ഇന്ത്യയ്ക്കും കെനിയയ്ക്കും ന്യൂസീലൻഡിനും ആറു പോയിന്റായിരുന്നെങ്കിലും ഗോൾ ശരാശരി കുറവായതിനാൽ ന്യൂസീലൻഡ് പുറത്തായി. നാളെയാണ്...

നൂറിന്റെ (ഗോളിന്റെ) നിറവിൽ; സുനിൽ ഛേത്രിയെക്കുറിച്ച്

ജീവശ്വാസം നിറച്ച കാൽപ്പന്തിനു പിന്നാലെ ഇന്ന് ഇന്ത്യൻ മനസ്സ് സഞ്ചരിക്കുന്നതിൽ പ്രധാന കാരണം നീലക്കുപ്പായത്തിലെ ആ മനുഷ്യനാണ്. ക്യാപ്റ്റന്റെ ആം ബാൻഡ് കെട്ടിയ അഞ്ചടി ഏഴിഞ്ചുകാരനെ കാട്ടി ഇന്ത്യൻ ജനത പറയുന്നു ലോക താരങ്ങളോടു താരതമ്യപ്പെടുത്താൻ ഒരു താരം...

കണ്ണീരോടെ വിളിച്ചു, ആരാധകർ വന്നു; വിരുന്നൂട്ടി ഛേത്രി!

മുംബൈ ∙ ക്ഷണിച്ചു വരുത്തിയിട്ട് ഊണില്ലെന്ന് പറയുന്ന സ്വഭാവം സുനിൽ ഛേത്രിക്കില്ല. സ്റ്റേഡിയത്തിലേക്കു വിളിച്ചു വരുത്തിയ ആരാധകരെ ചേത്രി ഗോളുകൾകൊണ്ട് വിരുന്നൂട്ടി! നിറഞ്ഞ ഗാലറിക്കു മുന്നിൽ നൂറാം രാജ്യാന്തര മൽസരം കളിച്ച ഛേത്രി ഇരട്ട ഗോളുകളുമായി ടീം...

നൂറാം മൽസരത്തിൽ ഛേത്രിക്ക് ഇരട്ടഗോൾ; കെനിയയെ വീഴ്ത്തി

മുംബൈ∙ ദേശീയ ജഴ്സിയിലെ നൂറാം മൽസരത്തിന് ഇരട്ട ഗോളിന്റെ ചന്തം ചാർത്തിയ സൂപ്പർതാരം സുനിൽ ഛേത്രിയുടെ മികവിൽ ഇന്റർ കോണ്ടിനെന്റൽ കപ്പിലെ രണ്ടാം മൽസരത്തിലും ഇന്ത്യയ്ക്ക് വിജയമധുരം. ആഫ്രിക്കൻ കരുത്തുമായെത്തിയ കെനിയയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ഇന്ത്യ...