Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "NASA"

തെളിഞ്ഞത് അന്യഗ്രഹ ജീവികളാണോ?; കെട്ടിടം അടച്ചുപൂട്ടി ആശങ്ക കൂട്ടി യുഎസ്

സെപ്റ്റംബർ ആറിനായിരുന്നു അത്. യുഎസിലെ ന്യൂമെക്‌സിക്കോയിലുള്ള ദ് സണ്‍സ്‌പോട്ട് സോളര്‍ ഒബ്‌സര്‍വേറ്ററിയിലെ ജീവനക്കാര്‍ക്കായി ഒരറിയിപ്പെത്തി. എത്രയും പെട്ടെന്ന് എല്ലാവരും ജോലി നിര്‍ത്തി പുറത്തിറങ്ങണം. അതുംപോരാതെ ഒട്ടും വൈകാതെ തന്നെ ഒരാളെപ്പോലും...

തീരത്തെത്തും മുന്‍പേ തിരിച്ചറിഞ്ഞു ഫ്ളോറന്‍സിന്റെ സംഹാരതാണ്ഡവം

യുഎസ് തീരത്ത് കനത്ത നാശം വിതച്ച് ഫ്‌ളോറന്‍സ് ചുഴലിക്കാറ്റ് സംഹാരതാണ്ഡവം തുടരുകയാണ്. കനത്ത മഴയിലും പ്രളയത്തിലും ഏറ്റവുമധികം നാശനഷ്ടമുണ്ടായത് നോര്‍ത്ത് കാരലൈനയിലാണ്. നദികളെല്ലാം കരകവിഞ്ഞു, വീടുകളും റോഡുകളും മുങ്ങി. ഏറ്റവുമധികം മഴ പെയ്തിറങ്ങിയതും...

ബഹിരാകാശ ഹോട്ടലിലേക്ക് ഭൂമിയില്‍ നിന്നൊരു ലിഫ്റ്റ്!

ഭൂമിയില്‍ നിന്നും ബഹിരാകാശത്തേക്ക് ഒരു ലിഫ്റ്റിന്റെ പണിപ്പുരയിലാണ് ജപ്പാനില്‍ നിന്നുള്ള സംഘം. ഇതിന്റെ ആദ്യഘട്ട പരീക്ഷണങ്ങള്‍ ഈ മാസം തന്നെ നടക്കും. ജപ്പാന്‍ ബഹിരാകാശ ഏജന്‍സിക്കൊപ്പം ഷിസൂക്ക സര്‍വകലാശാലയിലെ ഗവേഷകരും ഒബയാഷിയെന്ന കണ്‍സ്ട്രക്‌ഷന്‍...

ബഹിരാകാശ നിലയത്തിലെ ചോർച്ചയ്ക്കു പിന്നിൽ ആര്?; നിഗൂഢതയ്ക്ക് ഉത്തരം തേടി നാസ, റഷ്യ

ഓഗസ്റ്റ് 29ന് രാത്രി ഏഴരയോടെ(EDT)യായിരുന്നു ആ സംഭവം. രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ(ഐഎസ്എസ്) റഷ്യൻ നിയന്ത്രിത ഭാഗത്തുണ്ടായ നേരിയ മർദ വ്യതിയാനത്തെപ്പറ്റിയുള്ള സൂചന ഗ്രൗണ്ട് കൺട്രോളേഴ്സിനു ലഭിച്ചു. നിലയത്തിലുള്ളവർക്ക് ഉറങ്ങാനുള്ള സമയം ഷെഡ്യൂൾ...

ലോകാവസാനം മഞ്ഞുരുകൽ കൊണ്ടാകുമോ?; പ്രളയത്തിനും ഉത്തരം തേടി ‘ഐസ്‌സാറ്റ്’

സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവത നിരകൾ ഉൾപ്പെടെ ഭൂരിപക്ഷം വരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും വൻതോതിൽ മഞ്ഞ് അപ്രത്യക്ഷമായ വാർത്ത അടുത്തിടെയാണു പുറത്തു വന്നത്. ഗ്രീൻലൻഡ്, അന്റാർട്ടിക്ക എന്നിവിടങ്ങളിൽ നിന്നു മാത്രമുള്ള മഞ്ഞ് ഉരുകിയതിന്റെ ഫലമായി ആഗോള...

ചന്ദ്രനിലെ അമേരിക്കന്‍ പതാകയെ ചൊല്ലി വിവാദം കത്തുന്നു

ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ മനുഷ്യനായ നീല്‍ ആംസ്‌ട്രോങിനെക്കുറിച്ചുള്ള സിനിമയിൽ അമേരിക്കന്‍ പതാകയെ ചൊല്ലി വിവാദം. ചിത്രത്തില്‍ അമേരിക്കന്‍ പതാക ചന്ദ്രനില്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടുത്തിയിട്ടില്ലെന്നതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്....

വൻ സമുദ്രമുള്ള ഗ്രഹം, അവിടെ ‘ജീവന്റെ’ സാന്നിധ്യം; ഗവേഷകരെ അമ്പരപ്പിച്ച് പ്രോക്സിമ ബി

ഭൂമിക്ക് സമാനമായി ജീവൻ നിലനിർത്താൻ സാധ്യതയുള്ളതിന്റെ എല്ലാ തെളിവുകളും കൃത്യമായി ലഭിച്ചിട്ടുള്ള ഒരേയൊരു ഗ്രഹം. പ്രോക്സിമ ബിയെ വിശേഷിപ്പിക്കുന്നത് അങ്ങനെയാണ്. ഭൂമിയിൽ നിന്നു 4.2 പ്രകാശവർഷം ദൂരെ മാത്രമാണ് ഇതിന്റെ സ്ഥാനം. പ്രോക്സിമ സെന്റൗറി എന്ന...

ഭൂമിക്കു നേരെ അതിതീവ്ര രശ്മികളുടെ ‘ജെറ്റ്’ പ്രവാഹം; കാത്തിരുന്ന് ഗവേഷകർ

ബഹിരാകാശ ശാസ്ത്രജ്ഞർ അത്യദ്ഭുതത്തോടെയാണ് 2017 ഓഗസ്റ്റില്‍ ആ കാഴ്ച ‘കണ്ടത്’. രണ്ട് ന്യൂട്രോൺ സ്റ്റാറുകൾ പരസ്പരം കൂട്ടിമുട്ടുന്നു. ബഹിരാകാശത്തെ ഗ്രാവിറ്റേഷണൽ തരംഗങ്ങളെ കണ്ടെത്താൻ വേണ്ടി യുഎസിൽ നിർമിച്ച ഇന്റർഫെറോമീറ്റർ ഗ്രാവിറ്റേഷനൽ–വേവ്...

ബഹിരാകാശത്തു നിന്ന് 72 ദുരൂഹ സിഗ്നലുകള്‍; അയച്ചത് അന്യഗ്രഹ ജീവികളോ?

ശാസ്ത്രം ആകാശത്തേക്കു ചെവിയോര്‍ത്തിരിക്കാന്‍ തുടങ്ങിയിട്ടു കാലങ്ങളായി. പക്ഷേ അവിടെ നിന്നുള്ള സിഗ്നലുകള്‍ കൃത്യമായി തിരിച്ചറിയുന്നതിന് ഏറെ കാലതാമസമെടുത്തതാണു പലപ്പോഴും തിരിച്ചടിയായത്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ(എഐ) വരവോടെ അതിനും...

ബഹിരാകാശ നിലയത്തിലെ വായു ചോര്‍ച്ചയ്ക്ക് പിന്നിൽ മനുഷ്യരെന്ന് റഷ്യ

രാജ്യാന്തര ബഹിരാകാശ നിലയത്തിലുണ്ടായ വായു ചോര്‍ച്ച മനുഷ്യനിര്‍മിതമാണെന്ന വെളിപ്പെടുത്തലുമായി റഷ്യ. ഡ്രില്‍ ചെയ്യുമ്പോള്‍ സംഭവിച്ച പിഴവ് മൂടിവെക്കാന്‍ ശ്രമിച്ചതാണ് ഇത്രവലിയ സുരക്ഷാ പാളിച്ചയിലേക്ക് നയിച്ചതെന്നാണ് റഷ്യന്‍ ബഹിരാകാശ ഏജന്‍സി മേധാവി...

ചൊവ്വയിലെ മണൽക്കാറ്റ്; ആ പേടകത്തിന് എന്തു സംഭവിച്ചിട്ടുണ്ടാകും?

ചൊവ്വാഗ്രഹത്തെ കുറിച്ചു പഠിക്കാനുള്ള നാസയുടെ മാർസ് എക്സ്പ്ലൊറേഷൻ റോവർ പ്രോഗ്രാമിന്റെ ഭാഗമായി 2003 ജൂലൈയിലാണ് ഓപ്പർച്യുണിറ്റി പേടകം വിക്ഷേപിക്കുന്നത്. ഈ റോബട്ടിക് റോവർ വിജയകരമായി തൊട്ടടുത്ത വർഷം ജനുവരിയിൽ ചൊവ്വയിലെത്തി, പ്രവർത്തനവും ആരംഭിച്ചു. എന്നാൽ...

വെല്ലുവിളി ഏറ്റെടുക്കാൻ തയാറാണോ? 35 ലക്ഷം തരാമെന്ന് നാസ

അന്യഗ്രഹങ്ങളില്‍ ചേക്കേറാനുള്ള മനുഷ്യന്റെ മോഹങ്ങള്‍ക്ക് ഏറ്റവും സാധ്യതയുള്ള ഗ്രഹമാണ് ചൊവ്വ. അപ്പോഴും ചെറുതല്ലാത്ത വെല്ലുവിളികള്‍ മറികടന്നുമാത്രമേ ചൊവ്വയിലും മനുഷ്യന് എത്തിപ്പെടാനും ജീവിക്കാനുമാകൂ. ഇതില്‍ പ്രധാന വെല്ലുവിളികളിലൊന്ന് ചൊവ്വയുടെ...

നാസ തിരുത്തി, വിശദീകരണവുമായി എഡിറ്റർ

കേരളത്തിലെ പ്രളയത്തിന് ഡാമുകൾ തുറന്നുവിട്ടതുമായി ബന്ധമുണ്ടെന്ന പരാമർശം നാസയുടെ കീഴിലുള്ള എര്‍ത്ത് ഒബ്‌സര്‍വേറ്ററി വെബ്‌സൈറ്റില്‍ നിന്നു നീക്കിയതിൽ വിശദീകരിച്ച് എഡിറ്റർ. തിരുത്തിയ ലേഖനത്തിനോടൊപ്പം തന്നെയാണ് എഡിറ്ററുടെ വിശദീകരണ കുറിപ്പ്. നാസ എര്‍ത്ത്...

ട്രെയിൻ കൊള്ളക്കാരെ ‘വലയിലാക്കി’ നാസ സാറ്റ്‌ലൈറ്റ്; തട്ടിയെടുത്തത് 5.78 കോടി

രണ്ടു വർഷം മുൻപ് തമിഴ്നാട്ടിൽ നടന്ന ട്രെയിൻ കൊള്ളയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ സഹായിച്ചത് നാസ സാറ്റ്‌ലൈറ്റ് ചിത്രം. സേലം-ചെന്നൈ എഗ്‌മോർ എക്സ്പ്രസ് ട്രെയിനിന്റെ ബോഗി തകർത്ത് 5.78 കോടി കൊള്ളയടിച്ച കേസിലെ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയാണ്...

കേരള പ്രളയത്തിന്റെ ഭീകരത: ബഹിരാകാശ കാഴ്ചകളുമായി നാസ

കേരളത്തെ തകർത്ത പേമാരിയുടെയും പ്രളയത്തിന്റെ പുതിയ വിവരങ്ങളും സാറ്റ്‌ലൈറ്റ് ചിത്രങ്ങളുമായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. നൂറു വർഷത്തിനിടെ ദക്ഷിണേന്ത്യയിലെ ഏറ്റവും മോശമായ മൺസൂൺ സീസണുകളിൽ ഒന്നാണ് കേരളം നേരിടേണ്ടിവന്നതെന്നാണ് നാസ പറയുന്നത്. ബഹിരാകാശത്തു...

മഴയിൽ മുങ്ങി കേരളം: സാറ്റ്‌ലൈറ്റ് കാഴ്ചകളും റിപ്പോർട്ടുമായി നാസയും

കഴിഞ്ഞ 24 മണിക്കൂറും കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. വിവിധ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിൽ നിന്നുള്ള കേരളത്തിന്റെ ബഹിരാകാശ കാഴ്ച ഭീതിപ്പെടുത്തുന്നതാണ്. നാസയുടെ കാലാവസ്ഥ, പരിസ്ഥിതി നിരീക്ഷണ ഉപഗ്രങ്ങളുടെ ചിത്രങ്ങൾ ഓരോ രണ്ടു– മൂന്നു മണിക്കൂറിലും...

‘തീ കൊടുങ്കാറ്റിൽ’ പ്രോബ് കത്തി തീരില്ല; മനുഷ്യ പരീക്ഷണം വിജയിക്കുമോ?

കണ്ണു കൊണ്ടു പോലും അധികനേരം നോക്കി നിൽക്കാനാകില്ല സൂര്യനെ. എന്നിട്ടും നാസ അതിനെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. സൂര്യനെ ഏറ്റവും ‘അടുത്തു’ ചെന്നു കാണാൻ അമേരിക്കൻ ബഹിരാകാശ ഏജന്‍സി പേടകത്തെ അയച്ചു കഴിഞ്ഞു. ചരിത്രത്തിലെ ആദ്യ സംഭവം. സൂര്യന്റെ തീ...

പ്രോബ് പറ പറന്നു, മണിക്കൂറിൽ 6.92 ലക്ഷം കി.മീ വേഗത്തിൽ; ഇനി കാത്തിരിപ്പിന്റെ ദിനങ്ങള്‍

സൂര്യന്റെ ഉള്ളറകളിലെ രഹസ്യങ്ങൾ തേടി നാസയുടെ പാർക്കർ സോളാർ പ്രോബ് യാത്ര തുടങ്ങി. യുഎസിലെ കേപ്കനാവറൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ഓടെയാണ് സോളാർ പ്രോബ് യാത്ര തുടങ്ങിയത്. ഇനി കാത്തിരിപ്പിന്റെ ദിനങ്ങളാണ്. സൂര്യ സിംഹത്തെ...

ഭൂമിയെപോലെ ജീവനുള്ള രണ്ടു ഗ്രഹങ്ങൾ, ചെടികളും വെള്ളവും കണ്ടേക്കാം

അന്യഗ്രഹങ്ങളില്‍ ജീവനുണ്ടോ? കാലങ്ങളായുള്ള മനുഷ്യന്റെ ചോദ്യമാണ്? കൃത്യമായി ഉത്തരം ലഭിക്കാത്ത ആ ചോദ്യത്തിനു പിന്നാലെ നിരവധി ശാസ്ത്രജ്ഞര്‍ ഇപ്പോഴുമുണ്ട്. അത്തരത്തിലുള്ള ഒരു ശാസ്ത്രസംഘം ഭൂമിയെപോലെ ജീവന്‍ കാണാന്‍ സാധ്യതയുള്ള രണ്ട് ഗ്രഹങ്ങളെ കൂടി...

ഇവിടെയുള്ളത് കോടാനുകോടി ഡോളര്‍ മൂല്യമുള്ള 'നിധി'; ലോക സമ്പദ്‌വ്യവസ്ഥയെ വരെ തകര്‍ക്കും

നാം എല്ലാ ദിവസവും കിടന്നുറങ്ങുന്നതിനു തൊട്ടു താഴെ കോടിക്കണക്കിനു രൂപ വില വരുന്ന നിധി ഒളിഞ്ഞിരിക്കുന്നു. പക്ഷേ നമ്മൾ അത് അറിയുന്നില്ല. ഒരിക്കൽ അക്കാര്യം അറിഞ്ഞപ്പോഴാകട്ടെ അതു പുറത്തെടുക്കാനാകാത്ത അവസ്ഥയും. ഇതു യഥാർഥത്തിൽ സംഭവിച്ചിരിക്കുകയാണ്....