Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "World-Escapes"

ജലഹർമ്യങ്ങളുടെ നഗരം; സിസ്റ്റർ മരിയയുടെ വയലിൻ, പിന്നെ പാട്ടും

അസീസിയിലെത്തിയത് നാലുമണിയോടെയാണ്. തനി ഗ്രാമം. നാടൻ ഹോട്ടലുകൾ ധാരാളം. ഒരിടത്തു മുറി കിട്ടി. ബാർകോഡുള്ള ബാൻഡ് കയ്യിൽ കെട്ടിത്തന്നു. അവിടത്തെ ഏതു ബില്ലും ഇതുപയോഗിച്ച് പേ ചെയ്യാം. മുറി ഒഴിയുമ്പോൾ പണം കൊടുത്താൽ മതി. ബാറടക്കം എല്ലാ സംവിധാനങ്ങളുമുണ്ട്....

മേയ്ദിന സ്മാരകം തിരഞ്ഞ് ഷിക്കാഗോ നഗരത്തിലൂടെ എം.ബി. രാജേഷ് നടത്തിയ അന്വേഷണ യാത്ര!

സമരപുളകം ചൂടിയ കാലം മുതൽ എം. ബി. രാജേഷ് മനസ്സിൽ കൊണ്ടു നടക്കുന്ന വെളിച്ചമാണ് മേയ്ദിന സ്മാരകം. പക്ഷേ, സമയക്കുറവു കാരണം ആദ്യത്തെ അമേരിക്കൻ യാത്രയിൽ അദ്ദേഹത്തിനു ഷിക്കാഗോയിൽ പോകാൻ കഴിഞ്ഞില്ല. നഷ്ടബോധവുമായി അന്നു നാട്ടിലേക്കു മടങ്ങുമ്പോഴും നിരാശ കലരാത്ത...

പത്തുദിവസമെങ്കിലും വേണം ഇവിടുത്തെ കാഴ്ചകൾ കണ്ടുതീർക്കാൻ

തനിമയുള്ള നാട്ടിൻ പുറങ്ങളും ആഘോഷ രാവുകളുടെ നഗരവുമാണ് സിംഗപ്പൂരിനെ സ്വർഗമാക്കി മാറ്റുന്നത്. ഉല്ലാസ യാത്രയുടെ പറുദീസ എന്ന പദവിക്കു യോഗ്യതയുള്ള ഒരു രാജ്യമുണ്ടെങ്കിൽ അതു സിംഗപ്പൂരാണ്. തനിമയുള്ള നാട്ടിൻപുറങ്ങളും ആഘോഷ രാവുകളുടെ നഗരവുമാണ് സിംഗപ്പൂരിനെ...

സമാധാനത്തിന്റെ ടിബറ്റ്

വിശ്രമ കാലത്ത് മനസ്സിന്റെ സന്തോഷത്തിനൊരു ട്രിപ്പ് പ്ലാൻ ചെയ്യുന്നവർക്ക് ടിബറ്റ് തിരഞ്ഞെടുക്കാം. പ്രാർഥന ജീവിത വ്രതമാക്കിയ സന്യാസിമാർ താമസിക്കുന്ന മലഞ്ചെരിവുകൾ സമാധാനത്തിന്റെ കേദാരമെന്ന പ്രശസ്തി ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. പൊടാല കൊട്ടാരം, ഗാൻഡൻ...

താഴിട്ടുപൂട്ടേണ്ടി വന്ന വാട്ടർപാർക്കുകളുടെ പിന്നിലെ കഥയെന്ത്

വിവിധ വിനോദങ്ങളിലൂടെ, ഉല്ലാസവേളകളിൽ ആവേശം നിറയ്ക്കാൻ സാധിക്കുന്ന രസകരമായയിടങ്ങളാണ് വാട്ടർ പാർക്കുകൾ. പ്രായഭേദമെന്യേ, എല്ലാവരിലും ആഹ്‌ളാദം നിറയ്ക്കാൻ ഇവിടുത്തെ വിനോദങ്ങൾക്ക് നിഷ്പ്രയാസം കഴിയും. ലോകത്തിന്റെ മുക്കിലും മൂലയിലും ഇന്നേറെ വാട്ടർ...

കുറഞ്ഞ ചിലവിൽ യാത്രപോകാൻ പറ്റിയ രാജ്യങ്ങൾ

യാത്രാപ്രിയരായ പലരും കുറഞ്ഞ ചെലവിൽ സന്ദർശിക്കാൻ കഴിയുന്ന സ്ഥലങ്ങളെക്കുറിച്ച് ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട്. യാത്ര ചെയ്യാനുള്ള ആഗ്രഹവും സാമ്പത്തിക ഞെരുക്കവുമായിരിക്കും അങ്ങനെയൊരു ചിന്തയുടെ പ്രധാന കാരണം. അങ്ങനെയുള്ളവർക്കായിതാ... വളരെ കുറഞ്ഞ ചെലവിൽ...

മദ്യക്കുപ്പികൾ കൊണ്ടൊരു ക്ഷേത്രം

ഏറെ വ്യത്യസ്തമായ കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്ന സഞ്ചാരികളെ... നിങ്ങൾക്കായി ഇതാ വിസ്മയമുണർത്തുന്ന, എന്നാൽ പവിത്രമായി കണക്കാക്കപ്പെടുന്ന ഒരിടം. അതൊരു നിര്‍മിതിയാണ്. വിശുദ്ധവും പുണ്യവുമായി കരുതുന്ന ഒരു ദേവാലയമാണത്. പക്ഷേ, നിർമ്മിക്കപ്പെട്ടിരിക്കുന്നത്...

നീളൻമുടിയുള്ള സ്ത്രീകളുടെ ഗ്രാമം

കുന്നുകൾ തട്ടുതട്ടായി തിരിച്ച് നെൽപ്പാടമാക്കിയ ചൈനീസ് ഗ്രാമം ഡജായ്. പുറംലോകത്തിന് അപരിചിതമായ, വിനോദസഞ്ചാരത്തിന്റെ തിരക്കുകൾ ഇനിയും കളങ്കപ്പെടുത്തിയിട്ടില്ലാത്ത ചില ഗ്രാമങ്ങളുണ്ട് ചൈനയുടെ ഉൾപ്രദേശങ്ങളിൽ. അവിശ്വസനീയമാം വിധം സുന്ദരമായ പ്രകൃതിയുടെ...

ഭൂമിയില്‍ സ്വർഗമുണ്ട്, ഇതാ കവാടം

മരണാനന്തരം സ്വർഗത്തിൽ പോകണമെന്ന് ആഗ്രഹിക്കുന്നവരാണ് മനുഷ്യകുലത്തിൽ പെട്ടവരെല്ലാം. സ്വർഗവും നരഗവുമൊക്കെ അങ്ങ് ദൈവസന്നിധിയിലെവിടെയോ വിശ്വസിക്കുന്നവരുമാണ് കൂടുതൽ. എന്നാൽ സ്വർഗം ഭൂമിയിൽ തന്നെയാണെന്ന് അനുഭവിച്ചറിയുന്ന മനുഷ്യർ വളരെ കുറവാണ്. അത്തരത്തിൽ...

അദ്ഭുതങ്ങൾ തേടി ലോകാദ്ഭുതത്തിന്റെ നാട്ടിലേക്ക്

മൂവായിരത്തിയൊരുനൂറ്‌ വർഷങ്ങൾക്കു മുൻപ് ഹെയർ ജെൽ ഉപയോഗിച്ചിരുന്ന ഒരു ജനത. വൈനും പെർഫ്യൂമും കൺമഷിയും ഉപയോഗിച്ചിരുന്നവർ. ഇന്ന് തുറന്നു പരിശോധിക്കുമ്പോൾ ചരിത്രകാരന്മാർക്കു അദ്ഭുതങ്ങൾ മാത്രം സമ്മാനിക്കുന്നവയാണ് ഈജിപ്തിലെ മമ്മികൾ. നിധികൾ നിറഞ്ഞ ഈജിപ്ഷ്യൻ...

നിഗൂഡതകൾ ഒളിപ്പിച്ച ഡ്രാക്കുള കോട്ട

ബ്രോം സ്റ്റോക്കറിന്റെ ഡ്രാക്കുള വായിച്ചു കഴിയുമ്പോൾ തെല്ലു ഭയത്തോടെ ആണെങ്കിലും ഡ്രാക്കുളയോട് ഒരു മോഹം തോന്നും. അദ്ദേഹം ജീവിച്ചിരുന്ന കോട്ടയുടെ നിഗൂഢതകളിലേയ്ക്ക് കടന്നു ചെന്ന് ഡ്രാക്കുളയെ മോഹിപ്പിക്കാനൊരു തോന്നൽ. മലയാളത്തിൽ ഡ്രാക്കുളമാരില്ല, പകരം...

സാഹസികരേ ഇതിലേ വരിക; "ഞാനിപ്പോഴും എരിഞ്ഞു കൊണ്ടേയിരിക്കുന്നു!"

ഗ്രീക്ക് പുരാണത്തിലെ അഥീന ദേവതയെക്കുറിച്ചു പറയുമ്പോൾ ധീരതയുടെയും യുദ്ധത്തിന്റെയും കഥ പറയണം. ഏതൻസിന്റെ രക്ഷകയായും അഥീനയെ ഗ്രീക്കുകാർ കരുതുന്നു. അഥീനയും രാക്ഷസനായ ടൈഫസും തമ്മിലൊരു യുദ്ധമുണ്ടായി. ക്രൂരനായ ടൈഫസിനെ അഥീന ഒടുവിൽ പിടിച്ചു തടവിലിട്ടു,...

കപ്പലിന്റെ ഹോണും കരയുടെ ചേലും

പര പരാ വെളുക്കുന്നതേയുള്ളൂ. തുടർച്ചയായുള്ള ഹോൺ വിളി കേട്ടാണുണർന്നത്. കപ്പൽ ഹോൺ മുഴക്കുന്നത് അത്ര സാധാരണമല്ല. എഴുന്നേറ്റു ബാൽക്കണി വഴി നോക്കിയപ്പോൾ ഒന്നും കാണാനില്ല. നേരം വെളുത്തെങ്കിലും കാഴ്ച മറയ്ക്കുന്ന കനത്ത മൂടൽ മഞ്ഞ്. ഇടയ്ക്കൊരു മണിയടിയൊച്ചയും....

മക്കാവുവിൽ അടിച്ചുപൊളിച്ച് ജിപിയും കൂട്ടരും

മലയാള സിനിമാ താരമായും അവതാരകനായും തിളങ്ങുന്ന ഗോവിന്ദ് പത്മസൂര്യക്ക് തീരാത്ത പ്രണയമാണ് യാത്രകളോട്. എങ്ങോട്ട് യാത്ര ചെയ്യുന്നു എന്നതിനേക്കാള്‍ എങ്ങനെ യാത്രചെയ്യുന്നു എന്നതാണ് ഗോവിന്ദ് പത്മസൂര്യ എന്ന മലയാളികളുടെ പ്രിയപ്പെട്ട ജി പി ചിന്തിക്കുന്നത്....

ടെയ്റ്റ് ബ്രിട്ടൻ ആർട് ഗാലറിയിലേക്ക് ഒരു ഇംഗ്ലിഷ് നടപ്പ്

ബ്രിട്ടിഷ് ആർട്ടിന്റെയും രാജ്യാന്തരകലയുടെയും ഏറ്റവും വലിയ ശേഖരം ബ്രിട്ടനിൽ ഉള്ളത് TATE എന്ന ഗാലറി ശൃംഖലയിലാണ്. ആൻ ഹോസനുമൊത്ത് അങ്ങോട്ടുള്ള പുറപ്പാട് എന്നെ വളരെ ആനന്ദിപ്പിച്ചു. ആനിന്റെ വീടിരിക്കുന്ന എയ്ഞ്ചൽ (Angel) എന്ന പ്രദേശത്തുള്ള തെരുവുചന്തയും...

കലിഫോർണിയ കാണാൻ പോകാം, കാലിയല്ലാത്ത പോക്കറ്റുമായി

ൈദവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും കലിഫോർണിയ ടൂറിസ്റ്റുകളെ പ്രതീക്ഷിക്കുന്നു. അമേരിക്കയിൽ ഏറ്റവും അധികം ടൂറിസ്റ്റുകളെത്തുന്ന സംസ്ഥാനമാണ് കലിഫോർണിയ. ഹോളിവുഡും ഡിസ്നി ലാൻഡും ഓറഞ്ച് –മുന്തിരിത്തോപ്പുകളും വീഞ്ഞുൽപാദന കേന്ദ്രങ്ങളും കൂടാതെ കലയും...

'ബാസ് റോക്ക്' എന്ന 'അദ്ഭുത ദ്വീപ്'

പക്ഷി സംരക്ഷണത്തിന്റെ പെരുമയിൽ പ്രസിദ്ധമാണ് സ്‌കോട്ട്ലൻഡിലെ ഫെര്‍ത്ത് ഫോര്‍ത്ത് അഴിമുഖത്തിനു സമീപമുള്ള ബാസ് റോക്ക് ദ്വീപ്. ഏഴേക്കർ വിസ്‌തീർണവും 351 അടി ഉയരവും ഉണ്ട് ഇൗ ചെറു ദ്വീപിന്. ഗാന്നറ്റ് എന്ന മീന്‍ റാഞ്ചിപ്പക്ഷിയുടെ ഏറ്റവും വലിയ വാസസ്ഥലം എന്ന...

കഴിഞ്ഞ വർഷം യൂറോപ്പിന് മുകളിൽ കയറിയത് 10.5 ലക്ഷം ആളുകൾ

സൂറിക്: കഴിഞ്ഞ വർഷം 10.42 ലക്ഷം പേരാണ് 'ടോപ് ഓഫ് യൂറോപ്പ്' കണ്ടത്. സ്വിസ്സ് ആൽപ്സിലെ യുങ്ഫ്രവു യോഹ് കാണാനെത്തിയവരുടെ കണക്കിൽ ഇത് സർവകാല റെക്കോർഡ് ആണെന്ന് 'യുങ്ഫ്രവു റെയിൽ' കണക്കുകൾ നിരത്തി പറയുന്നു. ആൽപ്സിനുമുകളിൽ സമുദ്ര നിരപ്പിൽ നിന്നും 3454...

മഞ്ഞുപൊഴിയും ലണ്ടനും കേരളഹൗസിലെ കട്ടൻകാപ്പിയും

മഞ്ഞുകാലമാണ്. ഇവിടെ ഇളം മഞ്ഞനിറമുള്ള നീണ്ടുസുന്ദരമായ തൊപ്പിവച്ച മരങ്ങൾ. ചിലർ പരിപൂർണ നഗ്നരായിക്കഴിഞ്ഞു. ചിലർ ആടിയാടി നിൽക്കുന്നു. ചിലരോ ഇല പൊഴിച്ചുപൊഴിച്ചും... ആദ്യത്തെ ലണ്ടൻ ദിനത്തിൽ തന്നെ പന്തം കണ്ട പെരുച്ചാഴിയായിരുന്നു ഞാൻ. വീട്, ജോലി, നാട്...

ഗ്രാൻറ് കാന്യന് മുകളിലൂടെ വിമാനത്തിൽ പറന്ന്

അമേരിക്കയിലെ ലാസ് വെഗാസിൻറെ പ്രാന്തപ്രദേശത്തുള്ള ബോൾഡർ സിറ്റി മുനിസിപ്പൽ എയർപോർട്ടിനെ അങ്ങനെ വിളിക്കുന്നുവെന്നേയുള്ളൂ. കണ്ടാലൊരു എയർപോർട്ടിൻറെ പകിട്ടൊന്നുമില്ല. വലിയൊരു എയർപോർട്ടുമല്ല ബോൾഡർ സിറ്റി. വലിയ വിമാനങ്ങൾ ഇവിടെ ഇറങ്ങാറില്ല. നെവാഡ മരുഭൂമിയിൽ...