Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

Result For "Work And Life"

സ്വന്തം മക്കളെ കൊന്ന് ആരുടെ മുന്നിലാണ് നിങ്ങൾ 'അഭിമാനം' സംരക്ഷിക്കുന്നത്?: സുകന്യ കൃഷ്ണ

കഴിഞ്ഞ ദിവസങ്ങളിൽ മനസ്സിനെ ഏറ്റവും അധികം അലട്ടിയത് ഒരു ചെറുപ്പക്കാരന്റെ മുഖമാണ്. പ്രണയിച്ചതിന്റെ പേരിൽ, വിവാഹം കഴിച്ചതിന്റെ പേരിൽ, ജാതിയുടെ പേരിൽ സർവോപരി ദുരഭിമാനത്തിന്റെ പേരിൽ കൊലചെയ്യപ്പെട്ട ഒരു പാവം മനുഷ്യന്റെ മുഖം, പ്രണയ്. ആദ്യം ഒരു വാർത്തയായി...

ഓഫിസിൽ ഇരുന്നുറങ്ങിയ പാക്ക് മന്ത്രിയെ ട്രോളി വെർച്വൽ ലോകം

‘പുതിയ പാക്കിസ്ഥാൻ’ എന്ന മുദ്രാവാക്യവുമായാണ് മുൻ ക്രിക്കറ്റ് താരം ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലെത്തിയത്. പുതിയ സർക്കാരിന്റെ നയങ്ങളും സമീപനങ്ങളും ലോകം ആകാംക്ഷയോടെ ശ്രദ്ധിക്കുന്നതിനിടെ ഒരു വനിതാ മന്ത്രിയുടെ ഭാഗത്തുനിന്നുവന്ന വീഴ്ച...

ഭാര്യയെ ചുമലിലേന്തി ഭൂട്ടാനിലെ മുൻ പ്രധാനമന്ത്രി; അഭിനന്ദിച്ച് വെർച്വൽ ലോകം

തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നവയാണ് ഐതിഹ്യകഥകൾ. ധീരതയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും നൻമയുടെയും ഉദാത്തവും കാൽപനികവുമായ കഥകൾ. ബ്രിട്ടനിലെ ഒന്നാം എലിസബത്ത് രാജ്ഞിയുമായി ബന്ധപ്പെട്ടും ഒരു കഥയുണ്ട്. രാജ്ഞിയുടെ സേവകസംഘത്തിലുണ്ടായിരുന്ന...

വിമാനത്തിൽ വച്ച് കാമുകന്റെ വിവാഹാഭ്യർഥന; എയർഹോസ്റ്റസിന്റെ ജോലി പോയി

പ്രണയാഭ്യർഥനയിൽ എന്താണു തെറ്റ് ? ഒരു യുവാവ് വിവാഹാഭ്യർഥന നടത്തുന്നു. യുവതി അഭ്യർഥന സ്വീകരിക്കുന്നു. ഇരുവരും വിവാഹഒരുക്കങ്ങളും നടത്തുന്നു. പക്ഷേ വിവാഹാഭ്യർഥനയുടെ പേരിൽ യുവതിക്കു ജോലി നഷ്ടപ്പെട്ടാലോ. അങ്ങനെയൊരു സംഭവമുണ്ടായിരിക്കുകയാണ് ചൈനയിൽ. ചൈന...

തലത് ജഹാൻ; ഭോപ്പാലിലെ ആദ്യത്തെ വനിതാ ഓട്ടോഡ്രൈവർ

ജീവിതം നൽകിയ കയ്‌പ്പേറിയ അനുഭവങ്ങളും അവയ്ക്കെതിരെ പോരാടാനുള്ള ഇച്ഛാശക്തിയും ആത്മവിശ്വാസവുമാണ് തലത് ജഹാൻ എന്ന യുവതിയെ ഭോപ്പാലിലെ ആദ്യത്തെ ഓട്ടോ ഡ്രൈവറുടെ സീറ്റിലെത്തിച്ചത്. സമൂഹത്തിന്റെ പൊതുധാരണകളെ മാറ്റിമറിച്ചുകൊണ്ട് ഓട്ടോ ഡ്രൈവര്‍ എന്ന ജോലി...

ആംബുലൻസില്ല, പൂർണ്ണഗർഭിണിയെ കൈകളിലേന്തി ആശുപത്രിയിലെത്തിച്ചു; പൊലീസിന് സല്യൂട്ട്

ആംബുലൻസ് കൃത്യസമയത്തു ലഭിക്കാതിരുന്നതിനെത്തുടർന്ന് മൃതദേഹവും ചുമന്നു നടക്കേണ്ടിവന്നവർ വാർത്തകളിൽ നിറഞ്ഞിരുന്നു അടുത്തിടെയും. കഠിനമായ മലനിരകളിലൂടെയും കൊടുംകാട്ടിലൂടെയും രോഗികളെ ചുമന്നുനടന്നവരെക്കുറിച്ചുള്ള വാർത്തകളും ഉത്തരേന്ത്യയിൽനിന്ന് വന്നിരുന്നു....

ആ കാശിന് ഒരു ഐസ്ക്രീം പോലും വാങ്ങിക്കൊടുത്തിട്ടില്ല : കണ്ണീരണിഞ്ഞ് ഒരച്ഛൻ

പ്രായത്തേക്കാൾ പക്വതകാട്ടിയാണ് ആ പത്തുവയസ്സുകാരി മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയത്. അവൾ ചെയ്ത നന്മയുടെ കഥ പറഞ്ഞപ്പോഴാണ് അച്ഛന്റെ കണ്ണു നിറഞ്ഞത്. മഴവിൽ മനോരമയുടെ തകർപ്പൻ കോമഡിയിൽ പങ്കെടുക്കാനെത്തിയ കൊല്ലം ഓച്ചിറ സ്വദേശി ചിപ്പി എന്ന പത്തുവയസ്സുകാരി...

ഗർഭമലസിപ്പിക്കാൻ അച്ഛൻ ഭീഷണിപ്പെടുത്തി; ദുരഭിമാനക്കൊലയെക്കുറിച്ച് അമൃതവർഷിണി

ഞങ്ങളുടെ വിവാഹം അംഗീകരിക്കണമെന്ന് ഞാനാരോടും ആവശ്യപ്പെട്ടിട്ടില്ല. അവകാശങ്ങൾ ചോദിച്ച് ആരുടെ അടുത്തും പോയിട്ടുമില്ല. എന്നിട്ടും എന്തിനാണ് എന്നോട് ഇതു ചെയ്തത്?. ഹൃദയം തകർന്നു ചോദിക്കുന്നതു തെലങ്കാനയിൽനിന്നുള്ള അമൃതവർഷിണി എന്ന 22 വയസ്സുകാരി യുവതി....

കോട്ടയത്തെ ഇരുട്ടിനെ ആർക്കാണു പേടി ?

സ്വാതന്ത്ര്യം എന്നത് എല്ലാവരുടെയും അവകാശമാണ്. നീതി സ്വാഭാവികമായി ലഭിക്കേണ്ടതും. എന്നിട്ടും സാമൂഹിക വികസന സൂചികയിലും സാക്ഷരതയിലും വിദ്യാഭ്യാസത്തിലും മുന്നിൽനില്‌ക്കുന്ന ഒരു സംസ്ഥാനത്ത് സ്വാഭാവിക നീതിക്കുവേണ്ടി സമരം ചെയ്യേണ്ടിവരുന്നു....

200 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയത് 102–ാം വയസ്സിൽ; അദ്ഭുതവനിതയുടെ കഥ

100 വയസ്സിനുശേഷം ജീവിച്ചിരിക്കുക; അതും പൂർണാരോഗ്യത്തോടെ. റെക്കോർഡുകൾ തിരുത്തിയും പുതിയവ സ്ഥാപിച്ചും. മൻ കൗറിനെ ജീവിച്ചിരിക്കുന്ന ഇതിഹാസം എന്നല്ല വിളിക്കേണ്ടത്, ജീവിതത്തെ അതിശയിപ്പിക്കുന്ന ഇതിഹാസം എന്നുതന്നെ. അതിശയിപ്പിക്കുന്ന നേട്ടങ്ങൾക്കുടമയായ...

അന്നാണ് അവളുടെ കൊച്ചുചിരി നിലച്ചത്; വെള്ളപ്പൊക്കത്തെ അതിജീവിച്ച ഒന്നരവയസ്സുകാരിയുടെ കഥ

ആദ്യകാഴ്ചയിൽത്തന്നെ ശ്രദ്ധ പിടിച്ചുപറ്റുന്ന പുഞ്ചിരിക്കു മങ്ങലേറ്റപ്പോൾ ആശങ്കയുടെ മുൾമുനയിലായി ദിയയുടെ മാതാപിതാക്കൾ. പകച്ചുനിന്നു അടുത്ത ബന്ധുക്കൾ; ഒപ്പം അയൽവീട്ടുകാരും. എവിടെ, ഏതു ഡോക്ടറെ കാണും ? ആരോടു ചോദിക്കും സംശയങ്ങൾ. ആശങ്ക...

കലക്ടറാകാൻ മോഹം; ഇന്ത്യൻ വനിതാ സ്ലം ഫുട്ബോൾ നായിക പറയുന്നു

തെരുവുകുട്ടികളുടെ ലോകകപ്പില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ നയിച്ച പതിനെട്ടുകാരി, ചെന്നൈ ക്യൂന്‍ മേരി കോളജില്‍ ഒന്നാം വര്‍ഷ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിദ്യാര്‍ഥിനി– സംഗീത. ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനു സമീപത്തെ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റിലെ...

'ഞങ്ങളുടെ സാറിനെ ഇവിടെ നിന്നു മാറ്റല്ലേ' ; ആദിവാസികൾ നെഞ്ചേറ്റിയ ഫോറസ്റ്റ് ഉദ്യോഗസ്ഥയുടെ കഥ

സുധസാറേ പോകല്ലേ– പി.ജി.സുധ എന്ന ഫോറസ്റ്റ് ഗാർഡിനു ചുറ്റും നിരന്നു നിന്നു, കൂവപ്പാറ ആദിവാസി കോളിനിയിലെ ജനങ്ങൾ. അത്രയ്ക്കിഷ്ടമായിരുന്നു സുധയെ. മറ്റ് ഉദ്യോഗസ്ഥരോടും അവർ കരഞ്ഞുപറഞ്ഞു, ഞങ്ങളുടെ സാറിനെ ഇവിടെ നിന്നു മാറ്റല്ലേ. ‘‘ ഫോറസ്റ്റ് ഗാർഡിൽ നിന്നു...

ഒരു സാരിയിൽ നിന്ന് 360 ചേക്കുട്ടി; ചേന്ദമംഗലത്തിനൊരു കൈത്താങ്

നനഞ്ഞ ഓണക്കോടികൾ, തകർന്ന തറികൾ, കറപിടിച്ചു കത്തിക്കാനിട്ട സാരികൾ – കേരളത്തെ മുക്കിയ പ്രളയം ചേന്ദമംഗലം എന്ന കൈത്തറി ഗ്രാമത്തിൽ ബാക്കിവച്ചത് നഷ്ടക്കണക്കുകൾ മാത്രം. ഓണവിപണി മുന്നിൽക്കണ്ട് തയാറാക്കിയ വസ്ത്രശേഖരം പകുതി നശിച്ചു. ബാക്കിപകുതി വെള്ളം കയറി...

ലോകത്ത് ആത്മഹത്യ ചെയ്യുന്നവരിൽ 37 ശതമാനം ഇന്ത്യൻ സ്ത്രീകൾ

ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നോ? 30 വർഷത്തെ കണക്കുകളിൽ മുന്നിൽ നിരത്തിയാണ് മിനിസ്റ്ററി ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ നടത്തിയ പഠനങ്ങൾ ഈ സംശയത്തെ ശരിവയ്ക്കുന്നത്. 15 നും 39 നും ഇടയിൽ പ്രായമുള്ളവരാണ് ആത്മഹത്യയിൽ അഭയം...

12–ാം വയസ്സിൽ വിവാഹം,ഗാർഹിക പീഡനം,ആത്മഹത്യാശ്രമം; ഇപ്പോൾ കോടീശ്വരി

ജീവിതത്തിൽ ചെറിയ ദുരന്തങ്ങളുണ്ടാകുമ്പോൾ തളർന്നുപോകുന്നവർക്കുവേണ്ടിയാണ് മുംബൈ സ്വദേശിനി കൽപന സരോജ് തന്റെ ജീവിതകഥ പങ്കുവച്ചത്. സ്വപ്രയത്നം കൊണ്ട് ജീവിതത്തിലെ പ്രതിസന്ധികളെയൊന്നായി അതിജീവിച്ച കൽപന ഹ്യൂമൻസ് ഓഫ് ബോംബൈ എന്ന ഫെയ്സ്ബുക്ക് പേജിലൂടെയാണ് തന്റെ...

കുതിച്ചെത്തിയ വെള്ളം കവർന്നത് 3 പേരുടെ ജീവൻ; നടുക്കം മാറാതെ വീട്ടമ്മ

ഓഗസ്റ്റ് 15 ബുധനാഴ്ച ഉച്ചയ്ക്കു കരച്ചിൽ തുടങ്ങിയതാണ് അന്നമ്മ വർഗീസ്. ചെങ്ങന്നൂർ കല്ലിശ്ശേരി മംഗലത്തെ കണ്ണാടത്തെക്കേതിലെ വീട്ടമ്മ. വെള്ളപ്പൊക്കത്തിൽനിന്നു ഞങ്ങളെയും രക്ഷിക്കൂ എന്ന നിലവിളി. ഭർത്താവു പ്രമേഹരോഗി കെ.ജി.വർഗീസ് എന്ന ബേബിയും ഭർത്താവിന്റെ...

പുരുഷന്മാരുടെ അന്ധവിശ്വാസത്തെ തകർത്ത പോസ്റ്റ്

അഭിനന്ദനം ലഭിക്കുന്നെങ്കിൽ ഇങ്ങനെതന്നെ വേണം; അതും ഒരു വിദേശവനിതയിൽനിന്ന്. ഹൃദയം നിറ‍ഞ്ഞ്. ഇന്ത്യയുടെ അഭിമാനമായ വനിതകൾക്ക്. അമേരിക്കയിലെ ഗവേഷകയും ടെക്സസ് സർവകലാശാലയിലെ ശസ്ത്രജ്ഞയുമായ ഡോ.ക്രിസ്റ്റിൻ ലെഗറിന്റെ ആത്മാർഥമായ അഭിനന്ദനമാണ് ഇപ്പോൾ...

മകളുടെ ചികിത്സയെ ചോദ്യം ചെയ്ത ഇന്ത്യൻ ദമ്പതികൾ യുഎസിൽ അറസ്റ്റിൽ

മകൾക്കു മികച്ച പരിചരണവും വൈദ്യശുശ്രൂഷയും നിഷേധിച്ചതിന്റെ പേരിൽ അമേരിക്കയിൽ അറസ്റ്റിലായ ഇന്ത്യൻ വംശജരായ ദമ്പതികൾക്കു ജാമ്യം. ആറു മാസം മാത്രം പ്രായമുള്ള മകൾക്കു ചികിൽസ നിഷേധിച്ചതിന്റെ പേരിലാണ് തമിഴ്നാട്ടിൽനിന്നുള്ള ദമ്പതികൾ അറസ്റ്റിലായത്. കഴിഞ്ഞ...

സർക്കാരിനു നടിയോടുള്ള നീരസമോ ആ തിരോധാനത്തിനു പിന്നിൽ?

ആരാധകരുടെ ആർപ്പുവിളികൾക്കിടെ റെഡ് കാർപറ്റിലൂടെ നടക്കുന്ന ജെന്നിഫർ ലോറൻസ് പെട്ടെന്നൊരുദിവസം അപ്രത്യക്ഷയാകുന്നതു ചിന്തിക്കാനാകില്ലെങ്കിലും ചൈനപോലൊരു രാജ്യത്തിൽ പ്രശസ്തയായ ഒരു നടി അപ്രത്യക്ഷയാകുന്നതുപോലും വലിയ സംഭവമല്ല. ദുരൂഹതയുടെയും നിഗൂഡതയുടെയും...