sections
MORE

മികവിന്റെ പര്യായമായി സോണി A7III; പരിപൂര്‍ണ്ണമായും നിശബ്ദ ഷൂട്ടിങ്!

sony-camera
SHARE

കുറച്ചുകാലം മുൻപു വരെ ഫുള്‍ഫ്രെയിം ക്യാമറ വാങ്ങി ഫോട്ടോ എടുത്തു പരീക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കു മുൻപില്‍ പല കമ്പനികളുടെയും മോഡലുകള്‍ ഉണ്ടായിരുന്നു. വില, ഫീച്ചറുകള്‍ കൊണ്ട് ഇന്ന് അത്തരമൊരു ക്യാമറ വിപണിയിൽ എത്തിയിരിക്കുന്നു- സോണി A7 III. 

സോണിയുടെ A സീരിസ് മിറര്‍ലെസ് ക്യാമറകള്‍ ഫുള്‍ഫ്രെയിം സെന്‍സര്‍ ക്യാമറകളുടെ ചരിത്രം മാറ്റിയെഴുതിയ ശ്രേണിയാണ്. ഇതിലെ ഏറ്റവും പുതിയ അംഗമാണ് A7III. നിക്കോണും ക്യാനനും ഈ വര്‍ഷം തന്നെ തങ്ങളുടെ മിറര്‍ലെസ് ക്യാമറകളുമായി എത്തുമെന്ന് ഏറക്കുറെ ഉറപ്പായിരിക്കുന്ന ഈ കാലത്ത് വളരെ മികച്ചൊരു മോഡലാണ് സോണി അവതരിപ്പിച്ചരിക്കുന്നത്. തങ്ങളുടെ ഏറ്റവും മികച്ച മോഡലുകളായ സോണി A 7R III (42MP), സോണി A9 (24MP) എന്നീ ക്യാമറകളെക്കാള്‍ താഴെയാണ് A7 III (24 MP) യുടെ സ്ഥാനം. അതുകൊണ്ടെന്ത്? മിക്ക ഉപയോക്താക്കള്‍ക്കും വേണ്ട ഫീച്ചറുകളെല്ലാം ഒരുക്കിയാണ് സോണി പുതിയ ക്യാമറ ഇറക്കിയിരിക്കുന്നത്. 

വില പരിഗണിക്കുന്നുണ്ടെങ്കില്‍ ഇന്നേവരെ ഇറക്കിയിരിക്കുന്നതില്‍ വച്ച് ഏറ്റവും മികച്ച ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറ സോണിയുടെ A 7 III തന്നെയെന്ന് പറയാം. ലോകത്തെ ഏറ്റവും മികച്ച ക്യാമറ സെന്‍സര്‍ നിര്‍മാതാക്കളായ സോണിയുടെ മികച്ച സെന്‍സറുകളില്‍ ഒന്നാണ് A7 III ലുമുള്ളത്. അതുകൊണ്ട് ഫോട്ടോയുടെ ക്വാളിറ്റിയില്‍ തര്‍ക്കം വേണ്ട. കൂടുതല്‍ റെസലൂഷന്‍ വേണമെങ്കില്‍ സോണി A7R III, നിക്കോണ്‍ D850, ക്യാനന്‍ 5DS R തുടങ്ങിയ മോഡലുകൾ പരിഗണിക്കണം. 

കൂടുതല്‍ ഷൂട്ടിങ് സ്പീഡ് വേണമെങ്കില്‍ (ഒരു സെക്കന്‍ഡില്‍ ഷൂട്ടു ചെയ്യുന്ന ഫ്രെയ്മുകളുട എണ്ണം) സോണി A9 ക്യാനന്‍ 1DX Mk II, നിക്കോണ്‍ D5 തുടങ്ങിയ ക്യമറകള്‍ പരിഗണിക്കണം. എന്നാല്‍ പുതിയ സോണി A7 IIIയുടെ മികവ് എന്താണെന്നുവച്ചാല്‍ അതിന് സെക്കന്‍ഡില്‍ 10 ഫ്രെയിം വച്ച്, പരിപൂര്‍ണ്ണമായും നിശബ്ദമായി (ഇലക്ട്രോണിക് ഷട്ടര്‍) ഷൂട്ട് ചെയ്യാമെന്നതാണ്. ക്യാനന്റെയും നിക്കോണിന്റെയും മറ്റും മുന്തിയ മോഡലുകളിലെ നിശബ്ദ മോഡ് അടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കു പോലും കേള്‍ക്കാവുന്ന രീതിയിലാണല്ലോ. 

നിശബ്ദ ഷൂട്ടിങ് ഫൊട്ടോഗ്രഫിയില്‍ പുതിയ ചില സാധ്യതകള്‍ തുറന്നിടുന്നു. ഉദാഹരണത്തിന് ലജ്ജാലുക്കളായ മൃഗങ്ങളെയും പക്ഷികളെയും മറ്റും ഷൂട്ടു ചെയ്യുമ്പോള്‍ അവ അറിയാതെ സെക്കന്‍ഡില്‍ 10 ഫ്രെയിം വച്ചു ഷൂട്ടു ചെയ്യാം. (ഈ മോഡ് ക്യാനന്റെയും നിക്കോണിന്റെയും ഈ വര്‍ഷം ഇറക്കാന്‍ പോകുന്ന മിറര്‍ലെസ് ക്യാമറകളിലും പ്രതീക്ഷിക്കാം. ഇവ തമാശ ക്യാമറകൾ ആയിരിക്കില്ല പൂര്‍ണ്ണമായും പ്രൊഫഷണല്‍ ബോഡികളായരിക്കുമെന്നാണ് അഭ്യൂഹം.)

പുതിയ ക്യാമറയ്ക്ക് ISO 50 - 204,800 വരെ ലഭിക്കും. നൈറ്റ് ഫൊട്ടോഗ്രഫിയിലും മറ്റും ഇത് വളരെ ഉപകാരപ്രദമാകാം. ഫ്രെയ്മില്‍ മുഴുവനായി കിട്ടുന്ന ഫെയ്‌സ് ഡിറ്റക്‌ഷനാണ് മറ്റൊരു ഫീച്ചര്‍. ഐ ഡിറ്റക്‌ഷനുമുണ്ട്. ക്യാമറയുടെ എക്‌സ്‌പോഷര്‍ കൃത്യതയും അത്യന്തം മികവുറ്റതാണ്.

ക്യാനന്റെയും നിക്കോണിന്റെയും DSLR ഷൂട്ടര്‍മാര്‍ക്കു പരിചിതമല്ലാത്ത 5-ആക്‌സിസ് സെന്‍സര്‍ ഷിഫ്റ്റ് സ്റ്റബിലൈസേഷനാണ് മറ്റൊരു ഫീച്ചര്‍. 5-സ്റ്റോപ് വരെ ഹാന്‍ഡ്‌ ഹോള്‍ഡബിളാണ് എന്നാണ് കമ്പനി പറയുന്നത്. 

sony-a3

ഫുള്‍ഫ്രെയിം സെന്‍സറിന്റെ മുഴുവന്‍ പ്രതലവും ഉപയോഗിച്ചു റെക്കോഡു ചെയ്യാവുന്ന 4K വിഡിയോ ആണ് മറ്റൊരു ഫീച്ചര്‍. 

∙ രണ്ടു മെമ്മറി കാര്‍ഡുകള്‍ സ്വീകരിക്കും

∙ മികച്ച ഇലക്ട്രോണിക് വ്യൂഫൈന്‍ഡര്‍

∙ മികച്ച ബാറ്ററി ലൈഫ്

∙ കൂടുതലും മെറ്റല്‍ ഉപയോഗിച്ചുള്ള നിര്‍മാണം

∙ മികച്ച ISO പ്രകടനം

∙ ക്യാമറയില്‍ തന്നെയുള്ള സ്റ്റീരിയോ റെക്കോഡിങ്

∙ വിഡിയോയില്‍ നിന്ന് സ്റ്റില്‍ ഫോട്ടോ എടുക്കാം. (4K വിഡിയോ ഷൂട്ടു ചെയ്യുകയാണെങ്കില്‍ ഒരു സെക്കന്‍ഡില്‍ 30 ഫ്രെയിം 8MP സ്റ്റില്‍ അടര്‍ത്തിയെടുക്കാം.)

∙ ബ്ലൂടൂത്തും NFC യും ഉണ്ട്.

കുറവുകള്‍ പറഞ്ഞാല്‍ 

∙ ഇതിന് ഷട്ടര്‍സ്പീഡ് ഡയലോ ISO ഡയലോ ഇല്ല. 

∙ ജിപിഎസ് ഇല്ല

∙ ബില്‍റ്റ്-ഇന്‍ ഫ്‌ളാഷ് ഇല്ല

∙ ടച്‌സ്‌ക്രീന്‍ മെച്ചപ്പെടുത്താം

∙ 2,000 ഡോളറാണ് വില.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA