sections
MORE

ഗോപ്രോ ഹീറോ 7 എത്തി; ഫീച്ചറുകളും വിലയും അറിയാം

HERO7
SHARE

ആക്‌ഷന്‍ ക്യാമറ നിര്‍മാണത്തിലെ മുമ്പന്മാരായ ഗോപ്രോ അവരുടെ അടുത്ത തലമുറ ക്യാമറകള്‍ അവതരിപ്പിച്ചു- ഗോപ്രോ 7 സീരിസാണിത്. മൂന്നു വേരിയന്റുകളാണുള്ളത്- ബ്ലാക്, സില്‍വര്‍, വൈറ്റ്. തുടക്ക വില 19,999 രൂപയാണ്. ഈ മാസം 27 മുതല്‍ ലോകമെമ്പാടും വില്‍പനയ്‌ക്കെത്തുമെന്ന് കമ്പനി പറഞ്ഞു. കമ്പനിയുട ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പ്രീ ഓര്‍ഡര്‍ ചെയ്യാം.

പുതിയ ക്യാമറകളും മുൻ ശ്രേണിയിലെ ക്യാമറകളുടെ അതേ വലുപ്പമുള്ളവയാണ്. ഹീറോ 7 ബ്ലാക്ക്, ഹീറോ 7 സില്‍വര്‍, ഹീറോ 7 വൈറ്റ് എന്നീ മോഡലുള്‍ക്ക് ടച്ച് സ്‌ക്രീന്‍ എല്‍സിഡി ഉണ്ട്. മൂന്നു മോഡലുകളും വാട്ടര്‍പ്രൂഫുമാണ്. ഇവയ്ക്കു മൂന്നിനും വോയ്‌സ് കണ്ട്രോള്‍ ഉണ്ട്. ഇവയ്‌ക്കെല്ലാം ഗോപ്രോ ക്ലൗഡിലേക്ക് ഓട്ടോമാറ്റിക്കായി റെക്കോഡു ചെയ്യുന്ന ക്ലിപ്പുകള്‍ ബാക്-അപ് ചെയ്യാനും സാധിക്കും.

ഇവയില്‍ ഹിറോ 7 ബ്ലാക് ആണ് ഏറ്റവും പ്രധാനപ്പെട്ട മോഡല്‍. ഏതാനും പുതിയ ഫീച്ചറുകള്‍ ഇതിനുണ്ട്. ഹൈപ്പര്‍സ്മൂത്ത് സ്റ്റബിലൈസേഷന്‍ (HyperSmooth stabilisation) ആണ് അതിലൊന്ന്. ഈ ഫീച്ചർ വെള്ളത്തിനടിയിലും പ്രയോജനപ്പെടുമെന്നും ഒരു മെക്കാനിക്കല്‍ ഹാര്‍ഡ്‌വെയര്‍ ഗിംബളിന്റെ ഗുണം ചെയ്യുമെന്നും കമ്പനി അവകാശപ്പെട്ടു. ഇതിലൂടെ വിഡിയോ റെക്കോഡിങ്ങില്‍ സംഭവിക്കവുന്ന ചലനങ്ങള്‍ കുറയ്ക്കാനാകും. ഓടുമ്പോഴും ബൈക്കില്‍ പോകുമ്പോഴും മറ്റും പോലും ഇത് ഉപകരിക്കുമെന്ന് അവര്‍ പറഞ്ഞു. 

മറ്റൊരു പുതിയ ഫീച്ചര്‍ ടൈംവാര്‍പ് (TimeWarp) ആണ്. ഇത് ടൈംലാപ്‌സ് തന്നെയാണെങ്കിലും ഫാസ്റ്റ് ടൈംലാപ്‌സ് മൂവികള്‍ റെക്കോഡു ചെയ്യാന്‍ സാധിക്കും. ഹീറോ 7 ബ്ലാക്കിന് ഫെയ്‌സ്ബുക്, യുട്യൂബ് വിമിയോ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലേക്ക് ലൈവ് സ്ട്രീം ചെയ്യാനുമാകും. ഈ ഫീച്ചറുള്ള ലോകത്തെ ആദ്യ ഗോപ്രോ ക്യാമറയാണിത്. മറ്റൊരു ഫീച്ചര്‍ സ്മാര്‍ട് എച്ഡിആര്‍ ആണ്. ഗൂഗിളിന്റെ പിക്‌സല്‍ ഫോണുകളിലാണിത് ആദ്യമായി മികവോടെ കണ്ടത്. ഗോപ്രോയും കംപ്യൂട്ടേഷണല്‍ ഫൊട്ടോഗ്രഫിയുടെ സാധ്യത ഉപയോഗിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ഇവിടെ കാണാന്‍ സാധിക്കുന്നത്.

ഇതൊക്കെയാണെങ്കിലും ഹീറോ 7ന്, ഹീറോ 6ന്റെ അതേ ക്യാമറ സെന്‍സറും ചിപ്പും തന്നെയാണുള്ളത്. കഴിഞ്ഞ വര്‍ഷം കണ്ട 12MP സെന്‍സറും, GP1 പ്രൊസറുമാണ് പുതിയ മോഡലിലുമുള്ളത്. റാം വര്‍ധിപ്പിച്ചിട്ടുണ്ട്. വിഡിയോ റെക്കോഡിങ്ങില്‍ മികവു പുലര്‍ത്തും- 4K വിഡിയോ 60fps, 2.7K വിഡിയോ 120fps വരെയും 1080p വിഡിയോ 240fps വരെയും റെക്കോഡു ചെയ്യുമെന്നത് ആക്‌ഷന്‍ ക്യാമറ ആരാധകര്‍ക്ക് ആവേശം പകരുന്ന കാര്യമാണ്.

എന്നാല്‍, ഗോപ്രോ 7 സില്‍വര്‍, ഗോപ്രോ 7 വൈറ്റ് മോഡലുകള്‍ക്ക് 10MP സെന്‍സറാണുള്ളത്. ഇവയ്ക്ക് GP1 ചിപ്പിന്റെ പിന്തുണയുണ്ട്. ഹീറോ 7 സില്‍വറിന് 4K വിഡിയോ 30fps, റെക്കോഡു ചെയ്യാനാകുമെങ്കില്‍, ഗോപ്രോ 7 വൈറ്റിന്റെ പരമാവധി ശേഷി 1440p 60fps ആണ്. ഇവ 33 അടി വരെ വാട്ടര്‍പ്രൂഫാണ്. ഹീറോ 7 ബ്ലാക്കിന്റെ വില 36,000 രൂപയാണെങ്കില്‍, ഹിറോ 7 സില്‍വര്‍ 27,000 രൂപയ്ക്കു വാങ്ങാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA