ADVERTISEMENT

ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടോഫോക്കസ് ക്യമാറ എന്ന അവകാശവാദവുമായി സോണി APS-C സെന്‍സറുള്ള ക്യാമറ അവതരിപ്പിച്ചു, a6400. കമ്പനിയുടെ a6xxx സീരിസിലെ ഏറ്റവും പുതിയ അംഗമാണിത്. എന്നാല്‍ ഈ സീരിസിലെ ഏറ്റവും മികച്ച ക്യാമറ ഇപ്പോഴും നേരത്തെ ഇറക്കിയ a6500 ആണെന്നതാണ് കൗതുകകരമായ മറ്റൊരു വിശേഷം. 2016ല്‍ പുറത്തിറക്കിയ a6300നും a6500നും ഇടയിലാണ് പുതിയ ക്യാമറയുടെ ഇടം. a6500ല്‍ ലഭ്യമാക്കിയ 5-ആക്‌സിസ് ഇന്‍-ബോഡി ഇമേജ് സ്റ്റബിലൈസേഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ പുതിയ ക്യാമറയില്‍ ഉണ്ടായിരിക്കില്ല.

 

പുതിയ മോഡലായ a6400ന്റെ ഓട്ടോഫോക്കസ് സ്പീഡ് 0.02 ആണ്. ഇതാണ് ലോകത്തെ ഏറ്റവും മികച്ച എഫ് സ്പീഡ് എന്ന് സോണി പറയുന്നു. തങ്ങളുടെ a9 ക്യാമറയിൽ നിന്നു കടമെടുത്താതാണിതെന്നും അവര്‍ പറയുന്നു. 425 ഫെയ്‌സ് (phase) ഡിറ്റക്‌ഷന്‍ പോയിന്റുകളുമുണ്ട്. ഇവ ഒരുമിക്കുമ്പോള്‍ അതിവേഗത്തില്‍ ഫോക്കസ് ലോക് ചെയ്യാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം.

 

മറ്റൊരു മികച്ച ഫീച്ചര്‍ ഐ-എഎഫ് ആണ്. (ഭാവിയില്‍ ആനിമല്‍ ഐ-എഫ് ഫീച്ചറും നല്‍കും.) 

 

സെന്‍സര്‍ നിര്‍മാണത്തിലെ രാജാക്കന്മാരായ സോണി ഉണ്ടാക്കിയ ഏറ്റവും പുതിയ 24.2 മെഗാപിക്സൽ APS-C Exmor™ CMOS ചിപ്പാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഏറ്റവും പുതിയ BIONZ X™ പ്രോസസറാണ് ക്യാമറയ്ക്ക് ശക്തി പകരുന്നത്.

 

വ്‌ളോഗര്‍മാര്‍ കുറെക്കാലമായി സോണിയുടെ APS-C ക്യാമറകളില്‍ വേണമെന്നു പറയുന്ന ടില്‍റ്റു ചെയ്യാവുന്ന എല്‍സിഡി ടച് സ്‌ക്രീനാണ് ഇതിന്റെ മറ്റൊരു ആകര്‍ഷണീയത. 180 ഡിഗ്രി ചെരിക്കാവുന്ന ഈ സ്‌ക്രീന്‍ സെല്‍ഫ്-റെക്കോഡിങ്ങിന് ഏറെ അനുയോജ്യമായിരിക്കും.

 

മെക്കാനിക്കല്‍ ഷട്ടര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 11 ഫ്രെയിമും, ഒട്ടോഫോക്കസും ഓട്ടോ എക്‌സ്‌പോഷറും ഉപയോഗിച്ച് ട്രാക്കു ചെയ്യുകയാണെങ്കില്‍ സെക്കന്‍ഡില്‍ 8 ഫ്രെയിം വരെയുമായിരിക്കും ഷൂട്ടിങ് സ്പീഡ്. ഇത് മികച്ച സ്‌പോര്‍ട്‌സ് ക്യാമറയുമായി ഉപയോഗിക്കാമെന്നാണ് പ്രാഥമിക നിഗമനം. ആനമില്‍ ഐ-ഓട്ടോഫോക്കസ് ഉള്‍പ്പെടുത്തുന്നതോടെ ചെറിയ ബോഡി വേണമെന്ന് താത്പര്യമുള്ള വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഈ ക്യാമറ ഇഷ്ടപ്പെട്ടേക്കാം.

 

4K മൂവി റെക്കോഡിങ്, പിക്‌സല്‍ ബിന്നിങ് ഇല്ലാതെ നടത്താം. ഫുള്‍ പിക്‌സല്‍ റീഡൗട്ടുമുണ്ട്. ഫുള്‍ ഫ്രെയിം ക്യാമറ നിര്‍മാണ രംഗത്ത് മത്സരം കൊഴുത്തതോടെ സോണി APS-C ക്യാമറ നിര്‍മ്മാണത്തില്‍ നിന്നു പന്തിരിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വലുപ്പക്കുറവും മകച്ച സെന്‍സറുകളുടെയും ഫീച്ചറുകളുടെയും സാന്നിധ്യം സോണി ക്യാമറകളെ ചില ഷൂട്ടര്‍മാര്‍ക്കു പ്രിയപ്പെട്ടതാക്കുന്നു. ഐഓട്ടോഫോക്കസ് ലഭ്യമാക്കിയതിനാല്‍ ഇത് പോര്‍ട്രെയ്റ്റ് ഷൂട്ടര്‍മാര്‍ക്കും ഇഷ്ടപ്പെട്ടേക്കാം.

 

വില

 

ഇന്ത്യയിലെ വില ഇതെഴുതുന്ന സമയത്ത് പുറത്തു വിട്ടിട്ടില്ല. എന്നാല്‍ 900 ഡോളറായിരിക്കും അമേരിക്കയിലെ വില എന്നു കമ്പനി പറഞ്ഞു. ഇതാകട്ടെ, a6300നെക്കാള്‍ 100 ഡോളര്‍ കുറവാണെന്നും കാണാം. സോണി a6300 ഇനി നിര്‍മിച്ചേക്കില്ല. പകരം a6400 അതിന്റെ സ്ഥാനത്തു വില്‍ക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ക്യാമറയിലെടുത്ത സാംപിള്‍ ചിത്രങ്ങള്‍ ഇവിടെ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com