ADVERTISEMENT

ക്യാനന്റെ ആദ്യ മിറര്‍ലെസ് ക്യാമറ EOS-R വാങ്ങണോ വേണ്ടയോ എന്ന് ആലോചിച്ച് അറച്ചു നിന്ന ഡിഎസ്എൽആർ ഉപയോക്താക്കള്‍ക്ക് ഇതാ ഒരു സുവര്‍ണ്ണാവസരം. കമ്പനിയുടെ പുതിയ മിറര്‍ലെസ് ക്യാമറ EOS-RPയുടെ ബോഡിയ്ക്ക് ആയിരം ഡോളര്‍ കുറവുണ്ടായിരിക്കും. ആദ്യ ക്യാമറയുടെ നിര്‍മാണത്തികവ് പുതിയ ബോഡിക്കുണ്ടാവില്ല. ചില ഫീച്ചറുകളും ഉണ്ടാവില്ല. പക്ഷേ, കഴിഞ്ഞ വര്‍ഷം വിപണിയിലെത്തിയ എല്ലാ ഫുള്‍ഫ്രെയിം മിറര്‍ലെസ് ക്യാമറകളെക്കാളും വിലക്കുറവായിരിക്കും ക്യാനന്റെ പുതിയ 26 മെഗാപിക്സൽ ക്യാമറയ്ക്ക് എന്നതായിരിക്കും ഇതിന്റെ പ്രധാന ആകര്‍ഷണീയത. ആദ്യമായി ഒരു മിറര്‍ലെസ് ക്യാമറ പരീക്ഷിക്കണമെന്നുള്ളവര്‍ക്കും ഇത് വളരെ ഉപകാരപ്രദമായിരിക്കും. പ്രകടനത്തിലും നിര്‍മാണ മികവിലും EOS-Rന്റെ ഒപ്പമെത്തില്ല പുതിയ ക്യാമറ. പക്ഷേ, വിലക്കുറവിലൂടെ ഈ ക്യാമറയ്ക്ക് സ്വീകാര്യത ലഭിക്കുമെന്നാണ് കമ്പനി കരുതുന്നത്.

 

മറ്റൊന്ന് വലുപ്പക്കുറവാണ്. മിറര്‍ലെസ് ക്യാമറകളെന്നു പറഞ്ഞാല്‍ സോണി നിര്‍മിച്ച മെലിഞ്ഞ ക്യാമറകള്‍ പോലെയിരിക്കുമെന്നു കരുതിയവര്‍ക്ക് ചെറിയ ഷോക്കായിരുന്നു നിക്കോണിന്റെയും ക്യാനന്റെയും ആദ്യ മോഡലുകള്‍. പുതിയ ബോഡിയാകട്ടെ ക്യാനന്റെ റെബെല്‍ ക്യാമറകളെക്കാള്‍ വലുപ്പക്കുറവുള്ളതാണ് എന്നത് പ്രൊഫഷണലുകളല്ലാത്തവര്‍ക്ക് ആകര്‍ഷകമാകാം.

 

ചില ഫീച്ചറുകള്‍: ഡിജിക് 8 പ്രൊസസര്‍, ഡ്യൂവല്‍ പിക്‌സല്‍ ഓട്ടോഫോക്കസ് സിസ്റ്റം. 4779 സിലക്ടബിൾ ഓട്ടോഫോക്കസ് പോയിന്റ്‌സ്. 12.7 x 9.7 x 6.1 സെന്റീമിറ്റര്‍ വലുപ്പം (5.0 x 3.8 x 2.4 ഇഞ്ച്) EOS 800Dയെക്കാള്‍ ചെറുതാണ് ബോഡി. 4K/24p അല്ലെങ്കില്‍ 1080/60p വിഡിയോ (സ്‌റ്റീരിയോ സൗണ്ട്), തുറക്കാവുന്ന എല്‍സിഡി. വൈ-ഫൈ, ബ്ലൂടൂത് കണക്ടിവിറ്റി തുടങ്ങിയവ എല്ലാം ഉണ്ട്. സ്വാഭാവക ഐസോ റെയ്ഞ്ച്– 100-25,600 

 

ഇന്‍-ബോഡി സ്റ്റബിലൈസേഷന്‍ ഇല്ല. മുകളിലെ എല്‍സിഡി പാനല്‍ ഇല്ല. ഇരട്ട കാര്‍ഡ് സ്ലോട്ടും ഇല്ല. ചെറിയ ബാറ്ററിയാണ്. 250 ഷോട്ട് റേറ്റിങ് മാത്രമെയുള്ളു. EOS 6D IIന്റെ പ്രകടനം പ്രതീക്ഷിക്കാമെന്നു പറയുന്നു.

 

വില 

 

ബോഡിക്കു മാത്രം 1299 ഡോളറാണ്. ഒപ്പം RF 24-105mm F4 L IS USM ലെന്‍സും വാങ്ങുന്നുണ്ടെങ്കില്‍ 2,399 ഡോളര്‍ നല്‍കണം. 

 

വരുന്ന ലെന്‍സുകള്‍

 

മിറര്‍ലെസ് ക്യാമറകള്‍ക്കായി ക്യാനന്‍ ഒരു പറ്റം പുതിയ ലെന്‍സുകള്‍ ഈ വര്‍ഷം ഇറക്കും. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് RF 70-200mm F2.8 L IS USM ആണ്. വലുപ്പക്കുറവാണ് ഇതിന്റെ മികവ്. നിലവിലുള്ള ഈ റെയ്ഞ്ചിലുള്ള എല്ലാ F2.8 ലെന്‍സുകളെക്കാളും ചെറുതായിരിക്കും ഇതെന്നാണ് അറിയുന്നത്. എന്തായാലും പ്രകടനത്തില്‍ ഇപ്പോഴുള്ള ക്യാനന്‍ ലെന്‍സുകള്‍ക്കൊപ്പം നില്‍ക്കുകയും അതേപോലെ വലുപ്പത്തില്‍ ചെറുതുമായിരിക്കുമെന്നത് ക്യാനന്‍ എൻജിനീയര്‍മാരുടെ കഴിവായിരിക്കും കാണിക്കുക.

 

വേറിട്ട മറ്റൊരു ലെന്‍സ് RF 24-240mm F4-6.3 IS USM ആണ്. പ്രൊഫഷണലുകളെ ഉദ്ദേശിച്ചല്ല അവതരിപ്പിച്ചതെങ്കിലും കാഷ്വല്‍ ഷൂട്ടര്‍മാരുടെ ശ്രദ്ധ പിടിക്കാനാകുന്ന ഒന്നായിരിക്കുമിത്. പോര്‍ട്രെയ്റ്റ് ഫോട്ടോഗ്രാഫര്‍മാരുടെയും ബോ-കെ ഭ്രാന്തന്മാരുടെയും ഉള്ളില്‍ കുളിരുകോരിയിടുമെന്ന് ഉറപ്പുള്ള ഒന്നാണ് RF 85mm F1.2 L USM DS. ഡീഫോക്കസ് സ്മൂതിങ് ആണ് ഇതിനെ വേറിട്ട ലെന്‍സാക്കുന്നത്. ഫോക്കസിലല്ലാത്ത ഭാഗങ്ങളെ എടുത്തു കാണിക്കില്ലെന്നതു കൂടാതെ ഫോക്കസിലാകുന്നിടം അതീവ ഷാര്‍പ്‌നെസോടെ കാണിക്കും. പ്രകടനം മാത്രമല്ല വിലയും 'ഞെട്ടി'ക്കുന്നതാകാനാണു വഴി.

 

ഇമേജ് സ്റ്റബിലൈസേഷനുളള RF 24-70mm F2.8 L IS USM ആണ് മറ്റൊരു ലെന്‍സ്. പ്രകടനത്തില്‍ ക്യാനന്‍ ലെന്‍സുകളുടെ മികവ് ഇതിനും ഉണ്ടായിരിക്കും.

 

മറ്റു ലെന്‍സുകള്‍ ഇവയാണ്

 

∙ RF 85mm F1.2 L USM

∙ RF 15-35mm F2.8 L IS USM

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com