sections
MORE

ഫോണിൽ പോർട്രെയിറ്റുകൾ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

HIGHLIGHTS
  • ഏതു ജീവിയുടെയും കണ്ണാണ് നാം ഫോക്കസ് ചെയ്യേണ്ടത്
522356639
SHARE

സ്മാർട്ഫോണിൽ ഏറെ പകർത്തപ്പെടുന്നത് നമ്മുടെ പ്രിയപ്പെട്ടവരുടെ ഫോട്ടോസ് ആയിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. ഭാവിയിലേക്കു സൂക്ഷിക്കാനുള്ള അമൂല്യശേഖരങ്ങളാണിവ. അതുകൊണ്ടുതന്നെ നല്ലരീതിയിൽ പോർട്രെയിറ്റുകൾ എടുത്തു സൂക്ഷിക്കാൻ ശ്രമിക്കണം. എല്ലാ ഫോട്ടോഗ്രഫി പാഠങ്ങളും മനസ്സിലാക്കിയശേഷം മാത്രം പടമെടുക്കണം എന്നല്ല. കാരണം അതിനുള്ള സമയമോ സന്ദർഭമോ സ്മാർട്ഫോൺ ഫൊട്ടോഗ്രാഫർമാർക്കുണ്ടാകണമെന്നില്ല. എന്നിരുന്നാലും ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല ഫോട്ടോസ് കിട്ടും. മുൻകൂർ ജാമ്യമായി പറയട്ടെ ഇവയൊന്നും ഏതെങ്കിലും സിദ്ധാന്തപ്രകാരമുള്ള കാര്യങ്ങളല്ല. കാഴ്ചയുടെയും അനുഭവത്തിന്റെയും വെളിച്ചം സ്മാർട്ട്ഫോണുകളിലേക്കു പകർത്തുകയാണ് എന്നു കരുതിയാൽ മതി.

909454780

ഫോക്കസ് ശ്രദ്ധിക്കണം

ഫോട്ടോയെടുക്കുമ്പോൾ പലരും മിക്ക കാര്യങ്ങളും ഫോണിനു വിട്ടുകൊടുക്കാറാണു പതിവ്. അതിൽ കുറ്റം പറയാനൊക്കില്ല. അതിനാണല്ലോ സ്മാർട്ഫോൺ ക്യാമറ. ഫേസ് ഡിറ്റക്‌ഷൻ തുടങ്ങിയ വിദ്യകൾ ഏറെയുണ്ടെങ്കിലും പൂർണമായും ക്യാമറയെ വിശ്വസിച്ച് പടമെടുക്കരുത്. അങ്ങനെ ഉപേക്ഷ കരുതേണ്ട ഒരു കാര്യമല്ല ഫോക്കസ്. പോർട്രെയിറ്റുകൾ എടുക്കുമ്പോൾ നമ്മുടെ ഫ്രെയിമിൽ എവിടെയായിരിക്കും ഫോക്കസ് പോയിന്റ് എന്നു ശ്രദ്ധിക്കണം. നമ്മുടെ സുഹൃത്തിന്റെ ചിത്രമെടുക്കുമ്പോൾ, സുഹൃത്തിന്റെ മുഖത്താണു ഫോക്കസ് ചെയ്തിരിക്കുന്നത് എന്നുറപ്പാക്കുക. അല്ലെങ്കിൽ പിന്നിലെ പല ഘടകങ്ങളിലേക്കും ക്യാമറയുടെ ഫോക്കസ് മാറും. അതായത് അവിടെയാകും വ്യക്തത വരിക. ഇനി ഫോട്ടോയെടുക്കുമ്പോൾ ക്യാമറയിൽ എവിടെയാണോ ഫോക്കസ് പിടിക്കേണ്ടത് ആ ഭാഗം ടച്ച് ചെയ്ത് ഫോക്കസ് ഉറപ്പാക്കി പടമെടുക്കുക. പിന്നീട് ചങ്ങാതിമാരിൽനിന്നു പഴി കേൾക്കേണ്ടി വരില്ല.

എവിടെയാണു ഫോക്കസ് ചെയ്യേണ്ടത്?

ഫോട്ടോഗ്രഫിയിലെ ബാലപാഠങ്ങളിലൊന്നാണ് എവിടെ ഫോക്കസ് ചെയ്യണമെന്നത്. ഒരു മുഴുവൻ മുഖമാണ് ഫോണിൽ പകർത്തേണ്ടത് എന്നു കരുതുക. ക്യാമറ അതിന്റെ ഇഷ്ടത്തിനൊത്ത് ഫോക്കസ് ചെയ്യും. എന്നാൽ ഏതു ജീവിയുടെയും കണ്ണാണ് നാം ഫോക്കസ് ചെയ്യേണ്ടത്. കണ്ണ് വ്യക്തമല്ലെങ്കിൽ പടം പോരാ എന്നാണ് വിദഗ്ധമതം. അതുകൊണ്ട് ഫോണിൽ മുഖം പകർത്തുമ്പോൾ സ്ക്രീനിൽ കണ്ണിന്റെ ഭാഗത്ത് ടച്ച് ചെയ്യുക. അവിടെ ഫോക്കസ് ആകും.

Mobile-photography34

പടം എങ്ങനെ ‘നീറ്റ്’ ആക്കാം?

ഫൊട്ടോഗ്രാഫർമാർ ഉപയോഗിക്കുന്ന ഒരു വാക്കുണ്ട്– ക്ലട്ടർ. നമുക്കു പകർത്തേണ്ടയാളിന്റെ ബാക്ക്ഗ്രൗണ്ടിൽ സുഖകരമല്ലാത്ത വസ്തുക്കളോ മറ്റോ ഉണ്ടെങ്കിൽ പടത്തിൽ ക്ലട്ടർ കൂടി എന്നു പറയും. അതിനർഥം നമ്മുടെ പ്രിയപ്പെട്ടവരുടെ പടം അത്ര സുഖകരമല്ലാത്ത ചുറ്റുപാടിലാണ്, അവരിലേക്കു മുഴുവൻ ശ്രദ്ധ എത്തുന്നില്ല എന്നാണ്. കുട്ടികളുള്ള രണ്ട് ചിത്രങ്ങൾ തമ്മിൽ താരതമ്യം ചെയ്തുനോക്കുക. ഒരേ സ്ഥലമാണത്. ആ കാർ ഷട്ടറിട്ട കടയ്ക്കുമുന്നിലാണ്.

Mobile-photography35

3 കുട്ടികളുള്ള ചിത്രത്തിന് പിന്നിൽ പല ക്ലട്ടറുകളുമുണ്ട്. കാറിന്റെ ചില്ലിലെ റിഫ്ലക്ഷൻ മുതൽ പിന്നിലെ മതിൽ വരെ. എന്നാൽ അടുത്ത ചിത്രത്തിൽ ഒന്നിൽ കുട്ടികളുടെ പിന്നിൽ ഒരേ നിറത്തിലുള്ള ഷട്ടർ ആണുള്ളത്. അതുകൊണ്ട് മുഖവും എക്സ്പ്രഷനും എല്ലാം വ്യക്തമായി ലഭിക്കും. ഇനി അടുത്തതവണ നിങ്ങളുടെ പൊന്നോമനകളെ ക്യാമറയിൽ പകർത്തുമ്പോൾ ഒന്നു ചുറ്റും നോക്കുക. ക്ലട്ടർ ഒഴിവാക്കുക. ചില സ്ഥലങ്ങളും ചുറ്റുപാടുകളും എത്ര ക്ലട്ടർ ഫ്രെയിമിലുണ്ടാക്കുമെങ്കിലും പകർത്തേണ്ടിവരും. അക്കാര്യം ഫൊട്ടോഗ്രഫർമാരുടെ ആവശ്യങ്ങൾക്കനുസരിച്ചു മാറേണ്ടിവരും. ഉദാഹരണമായി ഹൈദരാബാദിലെ തിരക്കേറിയ ചാർമിനാർ തെരുവിൽനിന്നു പടമെടുക്കുമ്പോൾ അടച്ചിട്ട ഷട്ടറുകൾ അല്ല ഫ്രെയിമിൽ വരേണ്ടത് എന്നറിയാമല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA