ADVERTISEMENT

എസ്.എസ് രാജമൗലി ഒരുക്കുന്ന 2020 ചിത്രം 'ആർആർആർ' ഉം ന്യൂക്ലിയസിന്റെ പുതിയ പരസ്യ ചിത്രവും തമ്മിൽ എന്താണ് സമാനത? ഇവ രണ്ടും ഒപ്പിയെടുത്ത ക്യാമറ കണ്ണുകൾ ഒന്നാണ്. അതെ ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയുന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ അതേ ക്യാമറ കൊണ്ടാണ് ഒരു നൂതന നഗരിയിലെ കുടുംബ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന പുതിയ പരസ്യവും ചിത്രീകരിച്ചിരിക്കുന്നത്. എആർആർഐ അലക്സ എൽഫ്- ക്യാമറ സാങ്കേതികതയിൽ ഇപ്പോഴത്തെ രാജാവ്! ഈയിടെ സമാപിച്ച കാൻ ഫിലിം ഫെസ്റ്റിവലിലെ വിജയികൾക്കിടയിലും ഉണ്ട് എആർആർഐ അലക്സ എൽഫിന്റെ സാന്നിധ്യം. 

 

ഇന്ത്യയിൽ ആദ്യമായാണ് ഒരു പരസ്യ ചിത്രത്തിനു ഇത്രയും സവിശേഷതയുള്ള ക്യാമറ ഉപയോഗിക്കുന്നത്. ന്യൂക്ലിയസ് ഹോട്ടൽസ് ആൻഡ് റിസോർട്സിന്റെ പരസ്യ ചിത്രം പകര്‍ത്താനാണ് ഏറ്റവും പുതിയ ക്യാമറ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ കൂടിയായ സന്തു ഷാംസാണ് ഗോയ്നോര്‍ത്ത് ഫീലീംസിന്‍റെ ബാനറില്‍ പരസ്യ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

 

ആര്‍നോള്‍ഡ് ആന്‍ഡ് റിച്ചര്‍ സിനി ടെക്‌നിക് (എആര്‍ആര്‍ഐ) എന്ന ജര്‍മ്മന്‍ കമ്പനിയാണ് ഇത്തരം ക്യാമറകൾ നൽകുന്നത്. വിലകൂടിയ ക്യാമറകള്‍ സിനിമാ ചിത്രീകരണത്തിനായി വാടകയ്ക്ക് കൊടുക്കുന്നതും ഇവരാണ്. ലാർജ് ഫോർമാറ്റ് ക്യാമറ സിസ്റ്റമാണ് അലക്സ എൽഎഫിന്റെ പ്രത്യേകത. 4.5 കെ വിഡിയോ പകര്‍ത്താൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com