ADVERTISEMENT

സ്മാർട്ഫോൺ ക്യാമറകൾ ഡിഎസ്എൽആർ ക്യാമറകളെ അപ്രസക്തമാക്കുമെന്നുള്ള നിരീക്ഷണങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കുതകുന്ന പുതിയ ക്യാമറയുമായി ക്യാനൻ. G7 X III  എന്ന മോഡലിൽ യു ട്യൂബ് ലൈവ് സ്ട്രീമിങ്ങും പോർട്രെയ്റ്റ് മോഡും ഉൾപ്പെടെയുള്ള സംവിധാനങ്ങളുണ്ട്. 

 

വ്ലോഗർമാരെയും ലൈവ് സ്ട്രീമിങ് സേവനങ്ങളെയും ലക്ഷ്യമിട്ടാണു പ്രഫഷനൽ നിലവാരത്തിലുള്ള ക്യാമറ ക്യാനൻ അവതരിപ്പിച്ചിരിക്കുന്നത്. 24-200 എംഎം സൂം പരിധിയുള്ള ലെൻസും 20 മെഗാപിക്സൽ 1 ഇ‍ഞ്ച് സെൻസറുമാണ് ക്യാമറയിലുള്ളത്. അൺക്രോപ്ഡ് 4കെ വിഡിയോ റെക്കോർഡിങ് (30 fps), യുഎസ്ബി-സി പോർട്ട് തുടങ്ങിയവയും ഉണ്ട്. 

 

ക്യാമറയിൽ പകർത്തുന്ന ദൃശ്യങ്ങൾ വൈഫൈ വഴി യു ട്യൂബിലേക്കു നേരിട്ട് അപ്‍ലോഡ് ചെയ്യാനാകും എന്നതാണ് പ്രധാന സവിശേഷത. പോപ് അപ് വ്യൂ ഫൈൻഡർ ആണ മറ്റൊരു സവിശേഷത. ഏകദേശം 51,000 രൂപയാണ് വില.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com