ADVERTISEMENT

കാലിഫോർണിയ ആസ്ഥാനമായുള്ള ഓമ്‌നിവിഷൻ ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറ സെൻസർ വികസിപ്പിച്ചെടുത്തു. ഒരു മണൽ തരിയുടെ വലുപ്പത്തിന് തുല്യമാണ് ഓമ്‌നിവിഷന്റെ OV6948 ക്യാമറ. ഈ കുഞ്ഞൻ ക്യാമറയുടെ വലുപ്പം 0.575 x 0.575 x 0.232 മില്ലി മീറ്റർ ആണ്. വാണിജ്യപരമായി ലഭ്യമായിട്ടുള്ള ഏറ്റവും ചെറിയ ഇമേജ് സെൻസറിനാണ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്.

ക്യാമറ സെൻസറിന് RGB ബയർ ചിപ്പ് ഉപയോഗിച്ച് 40,000 പിക്‌സൽ കളർ ഇമേജ് നൽകാൻ കഴിയും. 1/36-ഇഞ്ച് ഒപ്റ്റിക്കൽ ഫോർമാറ്റിലാണ് OV6948 വരുന്നത്. ക്യാമറ സെൻസറിന് 200X200 റെസല്യൂഷൻ വിഡിയോകൾ (സെക്കൻഡിൽ 30 ഫ്രയിം) പകർത്താനാകും. സെൻസർ 1,000 എം‌വി / ലക്സ്-സെക്കൻഡ് ലോ-ലൈറ്റ് സെൻ‌സിറ്റിവിറ്റി നൽകുന്നു. കൂടാതെ ഗുണനിലവാരമുള്ള ഇമേജുകൾ‌ നൽ‌കുന്നതിന് കമ്പനിയുടെ ഇൻ‌-ഹൗസ് സെൻ‌സർ‌ സാങ്കേതികവിദ്യ ‘ഓമ്‌നിബിഎസ്ഐ + പിക്‌സൽ‌’ ഉപയോഗിക്കുന്നുണ്ട്.

സെൻസറിന് 120-ഡിഗ്രി വൈഡ് ആംഗിൾ വ്യൂ ഷൂട്ട് ചെയ്യാനും 30 മില്ലി മീറ്റർ വരെ പരിധിയിലുള്ള ഡെപ്ത് നൽകാനും ശേഷിയുണ്ട്. ബാക്ക്‌സൈഡ് പ്രകാശം ഉൾക്കൊള്ളുന്ന ഒരേയൊരു ചെറിയ ‘ചിപ്പ് ഓൺ ടിപ്പ്’ ക്യാമറയാണ് OV6948 എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

എൻ‌ഡോസ്കോപ്പുകൾ, കത്തീറ്ററുകൾ എന്നിവയ്ക്കുള്ള മെഡിക്കൽ ഉപകരണങ്ങൾക്കായാണ് തുടക്കത്തിൽ പുതിയ ക്യാമറ സെൻസർ വികസിപ്പിച്ചതെന്ന് ഓമ്‌നിവിഷൻ പറയുന്നു. എന്നാലും ഇന്റർനെറ്റ് ഓഫ് തിങ്ക്സ്, ഫോറൻസിക്, ഡെന്റൽ, വെറ്റിനറി തുടങ്ങി വിവിധ ആവശ്യങ്ങൾക്കായും ഈ കുഞ്ഞൻ ഇമേജ് സെൻസർ ഉപയോഗിക്കാം.

English Summary: OmniVision OV6948 sets Guinness world record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com