ADVERTISEMENT

ഫോട്ടോ എടുത്ത ശേഷം അതു കംപ്യൂട്ടറിലേക്കു മാറ്റി അഡോബി ഫൊട്ടോഷോപ് ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തുന്ന പഴയകാലത്തു നിന്ന് ഫോട്ടോ എഡിറ്റിങ് ആപ്പുകൾ ഫോട്ടോ പ്രേമികളെ ഏറെ ദൂരം കൊണ്ടുപോയി. ഫോണിൽ ലഭ്യമായ ഫോട്ടോ എഡിറ്റിങ് ആപ്പുകൾക്കൊപ്പം അഡോബി ഫൊട്ടോഷോപ്പും അഡോബിയുടെ തന്നെ മറ്റ് ആപ്പുകളും ഉണ്ട്. എന്നാൽ, എഐ ക്യാമറ വന്നതോടെ ഫൊട്ടോഷോപ്പിന്റെയും ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌‌വെയറുകളുടെയും സാധ്യത മങ്ങി. 

 

ഫോട്ടോ എടുക്കുമ്പോൾ തന്നെ എല്ലാവരും അടിമുടി ഗ്ലാമർ. പോർട്രെയ്റ്റ് ഫൊട്ടോഗ്രഫി വന്നതോടെ ആരെയും കൊതിപ്പിക്കുന്ന ജീവസ്സുറ്റ ചിത്രങ്ങൾ മാത്രമായി. അവിടെ ഒരു മുഴം മുൻപേ എറിഞ്ഞുകൊണ്ട് ചാടിവീണിരിക്കുകയാണ് അഡോബി. ഫൊട്ടോഷോപ് ക്യാമറ എന്ന അഡോബിയുടെ പുതിയ ആപ്പ് എഐ ക്യാമറ സ്വപ്നം കാണുന്ന ലക്ഷക്കണക്കിന് ആൻഡ്രോയ്ഡ്, ഐഫോൺ ഉപയോക്താക്കൾക്കുള്ള സമ്മാനമാണ്.

 

എഐ ക്യാമറ എന്ന പേരിൽ അനേകം ആപ്പുകൾ ഉണ്ടെങ്കിലും അഡോബിയുടെ എഐ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മികവാണ് ഫൊട്ടോഷോപ് ക്യാമറയെ വ്യത്യസ്തമാക്കുന്നത്. ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ഇനിയും എത്തിയിട്ടില്ലാത്ത ആപ്പ് അഡോബി വെബ്സൈറ്റിൽ നിന്ന് ഇൻവിറ്റേഷൻ വഴി വേണം ഇൻസ്റ്റാൾ ചെയ്യാൻ. ബീറ്റ വേർഷനിലുള്ള ആപ്പ് ഇൻവിറ്റേഷനായി ഈ ലിങ്ക് സന്ദർശിച്ച് ഫോം പൂരിപ്പിക്കണം: adobe.com/in/products/photoshop-camera.html

English Summary: Adobe Launches Photoshop Camera App With Billie Eilish-Inspired Lenses

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com