ADVERTISEMENT

ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ നിരവധി ആപ്പുകളുണ്ട്. ഓരോ നിമിഷവും പുതിയ ആപ്പുകൾ വരികയും ചെയ്യുന്നു. എന്നാൽ, ഇതിൽ ഭൂരിഭാഗം ക്യാമറാ ആപ്പുകളും ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോർത്തുന്നതാണെന്ന് റിപ്പോർട്ട്. ഇന്‍സ്റ്റാൾ ചെയ്യുമ്പോൾ തന്നെ ഫോണിലെ എല്ലാ ക്യാമറകളും ഫോട്ടോ ഗ്യാലറിയും ഉപയോഗിക്കാൻ ആപ്പുകൾക്ക് അനുമതി നൽകുന്നുണ്ട്. ഇതോടെ നമ്മുടെ സ്വകാര്യ നിമിഷങ്ങൾ പോലും ഈ ക്യാമറ ആപ്പുകൾക്ക് ചോർത്താനാകുമെന്നാണ് അറിയുന്നത്.

 

ഗൂഗിൾ പ്ലേ സ്റ്റോറിൽ ദശലക്ഷക്കണക്കിന് പേർ ഡൗൺലോഡ് ചെയ്തിട്ടുള്ള ആപ്പുകളാണ് ചാരപ്പണി ചെയ്യുന്നതിൽ മുന്നിലുള്ളത്. ഇത്തരം ക്യാമറാ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ നിങ്ങളുടെ സ്വകാര്യ ഡേറ്റ മോഷ്ടിക്കുകയും ഫോണിൽ മാൾവെയർ ബാധിക്കുകയും ചെയ്യും. ചില ജനപ്രിയ ക്യാമറ അപ്ലിക്കേഷനുകളാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും സൈബർ വിദഗ്ധർ തുറന്നുകാട്ടുന്നു.

 

ബ്യൂട്ടി ക്യാമറകൾ എല്ലാം തെറ്റായ വഴിക്ക് നീങ്ങുന്നവരാണ്. ഇത്തരം ആപ്പുകൾ ഉപയോഗിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുന്നുണ്ട്. നിങ്ങളുടെ ചിത്രങ്ങൾ രസകരമായി കാണുന്നതിന് ക്രിയേറ്റീവ് ഫിൽട്ടറുകൾ ചേർക്കുകയാണ് ക്യാമറ ആപ്പുകൾ ചെയ്യുന്നത്. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ ‘മേക്കപ്പ് അല്ലെങ്കിൽ കാർട്ടൂൺ ഫിൽട്ടർ’ എന്നിവ ഫോട്ടോയിൽ ചേർക്കുന്നു. എന്നാൽ, ഇങ്ങനെ ചെയ്യുമ്പോൾ ഉപയോക്താവ് ഒരിക്കലും ഈ ആപ്ലിക്കേഷനുകൾ സ്വകാര്യ ഡേറ്റ സ്ക്രാപ്പ് ചെയ്ത് വിൽക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നതാണ് വസ്തുത.

 

ഫോൺ ക്യാമറയിലൂടെ ചാരപ്പണി ചെയ്യാൻ സാധ്യതയുള്ള 30 ആപ്ലിക്കേഷനുകളുടെ പട്ടിക

 

BeautyPlus – Easy Photo Editor & Selfie Camera

BeautyCam

Beauty Camera – Selfie Camera

Beauty Camera Plus – Sweet Camera - Makeup Photo

Beauty Camera – Selfie Camera & Photo Editor

Selfie Camera – Beauty Camera & Photo Editor

YouCam Perfect – Best Selfie Camera & Photo Editor

Sweet Snap – Beauty Selfie Camera & Face Filter

Sweet Selfie Snap – Sweet Camera, Beauty Cam Snap

Beauty Camera – Selfie Camera with Photo Editor

Beauty Camera – Best Selfie Camera & Photo Editor

B612 – Beauty & Filter Camera

Face Makeup Camera & Beauty Photo Makeup Editor

Sweet Selfie – Selfie Camera & Makeup Photo Editor

Selfie camera – Beauty camera & Makeup camera

YouCam Perfect – Best Photo Editor & Selfie Camera

Beauty Camera Makeup Face Selfie, Photo Editor

Selfie Camera – Beauty Camera

Z Beauty Camera

HD Camera Selfie Beauty Camera

Candy Camera – selfie, beauty camera, photo editor

Makeup Camera-Selfie Beauty Filter Photo Editor

Beauty Selfie Plus – Sweet Camera Wonder HD Camera

Selfie Camera – Beauty Camera & AR Stickers

Pretty Makeup, Beauty Photo Editor & Selfie Camera

Beauty Camera

Bestie – Camera360 Beauty Cam

Photo Editor – Beauty Camera

Beauty Makeup, Selfie Camera Effects, Photo Editor

Selfie cam – bestie makeup beauty camera & filters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com