sections
MORE

നിക്കോണ്‍ ഡി6 എത്തുന്നു; സെക്കന്‍ഡില്‍ 14 ഫ്രെയിം, 4കെ വിഡിയോ, 102,400 ഐഎസ്ഒ

d6
SHARE

നിക്കോണ്‍ കമ്പനിയില്‍ നിന്നു ലഭിക്കാവുന്ന ഏറ്റവും കരുത്തുറ്റ ക്യാമറാ ബോഡിയുള്ള നിക്കോണ്‍ ഡി6 എത്തുന്നു. ക്യാനന്‍ 1ഡിഎക്‌സ് മാര്‍ക്ക് 3, സോണി എ9 മാര്‍ക് 2 തുടങ്ങിയ ക്യാമറകള്‍ക്ക് ബദലായി നിക്കോണ്‍ തങ്ങളുടെ ക്യാമറ അവതരപ്പിക്കുക. ഡി6ന് 20.8 എംപി സെന്‍സറാണ് ഉള്ളത്. നിലവിലുള്ള ഡി5നും ഇതേ റെസലൂഷനുള്ള സെന്‍സറാണ്. സ്‌പോര്‍ട്‌സ്, വന്യജീവി ഫൊട്ടോഗ്രാഫര്‍മാരെ ലക്ഷ്യം വച്ച് ഇറക്കുന്ന ക്യാമറയുടെ ഷൂട്ടിങ് സ്പീഡിനാണ് പ്രാധാന്യം. പുതിയ ക്യാമറയ്ക്ക് സെക്കന്‍ഡില്‍ 14 ഫ്രെയിം ഷൂട്ടു ചെയ്യാന്‍ സാധിക്കും. (ക്യാനന്‍ 1ഡി എക്‌സ് മാര്‍ക് 3, സെക്കന്‍ഡില്‍ 16 ഫ്രെയിം ഷൂട്ടു ചെയ്യും. എന്നാല്‍, നിക്കോണ്‍ ഡി5ന്റെ സ്പീഡ് സെക്കന്‍ഡില്‍ 12 ഫ്രെയിം ആയിരുന്നു.)

ഇ-ടൈപ് ലെന്‍സ് (ഇലക്ട്രോമാഗ്നറ്റിക്കലി കണ്ട്രോള്‍ഡ് ഡയഫ്രം ഉള്ള) ഡി6ന് ഒപ്പം ഉപയോഗിച്ചാല്‍ മാത്രമേ സെക്കന്‍ഡില്‍ 14 ഫ്രെയിം ഷൂട്ടു ചെയ്യാനാകൂ. 8എംപി ഫയല്‍ മതിയെങ്കില്‍ സെക്കന്‍ഡില്‍ 30 ഫ്രെയിം ഷൂട്ടു ചെയ്യാനും റെസലൂഷന്‍ 2എംപി മതിയെങ്കില്‍ സെക്കന്‍ഡില്‍ 60 ഫ്രെയിം ഷൂട്ടു ചെയ്യാനുള്ള ശേഷിയും ഈ ക്യമാറയ്ക്ക് ഉണ്ട്.

ഈ ഡിഎസ്എല്‍ആര്‍ ക്യാമറയുടെ ഏറ്റവും മികച്ച ഫീച്ചര്‍ അതിന്റെ പുതുപുത്തന്‍ ഓട്ടോഫോക്കസ് സിസ്റ്റമാണ്. ഓട്ടോഫോക്കസ് പോയിന്റുകളുടെ എണ്ണം 105 ആയി കുറച്ചുവെങ്കിലും (ഡി5ന് 153), ഉള്ള പോയിന്റുകളെല്ലാം സിലക്ടബിൾ ക്രോസ് ടൈപ് ആണ് എന്നതാണ് ഡി6നെ വ്യത്യസ്തനാക്കുന്നത്. ഇവിടെ ട്രിപ്പിൾ-സെന്‍സര്‍ അറേഞ്ച്‌മെന്റാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന് കമ്പനി പറയുന്നു. അത് എന്താണെന്ന് നിക്കോണ്‍ വ്യക്തമാക്കിയിട്ടില്ല.

ഡി6ന്, സെക്കന്‍ഡില്‍ 30 ഫ്രെയിം വരെ 4കെ വിഡിയോ റെക്കോഡ് ചെയ്യാം. ഇപ്പോള്‍ ഫോക്കസ് പീക്കിങ് പ്രയോജനപ്പെടുത്താമെന്നതും എംപി4 ഫോര്‍മാറ്റില്‍ റെക്കോഡ് ചെയ്യാമെന്നതും ക്യാമറയുടെ ഗുണങ്ങളുടെ കാര്യത്തിലാണ് പെടുത്തിയിരിക്കുന്നത്. സിഎഫ് കാര്‍ഡുകള്‍ സ്വീകരിക്കില്ല. എക്‌സ്‌ക്യൂഡി, സിഎഫ്എക്സ്പ്രസ് കാര്‍ഡുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പറ്റൂ. രണ്ടു ജെപെയ്ഗ് ചിത്രങ്ങള്‍ ഷൂട്ടു ചെയ്യാം. ഒന്ന് റെസലൂഷന്‍ കൂടിയതും രണ്ടാമത്തേത് റെസലൂഷന്‍ കുറഞ്ഞതും. വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് തുടങ്ങിയവയെല്ലാം ലഭ്യമാക്കിയിട്ടുണ്ട്. 1440 ഗ്രാം ഭാരമുള്ള ബോഡിക്ക് മാത്രം 6499 ഡോളര്‍ വിലയുണ്ട്. ഒളിംപിക്‌സിന് ക്യാനന്‍ 1ഡിഎക്‌സ് മാര്‍ക്ക് 3, സോണി എ9 മാര്‍ക് 2, നിക്കോണ്‍ ഡി6 തുടങ്ങിയ ക്യാമറകള്‍ ഉപയോഗിക്കുന്ന ഫോട്ടോഗ്രാഫര്‍മാരെ കാണാനാകുമെന്ന കാര്യം ഉറപ്പാണ്! ഇപ്പോഴും നിര്‍മാണത്തിലുള്ള ക്യാമറയെക്കുറിച്ച് വേണ്ടതെല്ലാം അറിയാന്‍ ഈ ലിങ്ക് ഉപയോഗിക്കുക.

തങ്ങളൊരു പരിവര്‍ത്തന കാലത്തിലൂടെ കടന്നു പോകുകയാണെന്ന് നിക്കോണ്‍

ഇനിയും മിറര്‍ലെസ് ക്യമാറകളിലേക്കു മാറാത്ത ഫൊട്ടോഗ്രാഫര്‍മാര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട് – തുടര്‍ന്നും ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ നിര്‍മിക്കുമോ? വ്യക്തമായ ഉത്തരം തരാന്‍ നിക്കോണ്‍ വിസമ്മതിച്ചു. തങ്ങള്‍ ഒരു പരിവര്‍ത്തന കാലത്തിലൂടെ കടന്നു പോകുകയാണ് എന്നാണ് അവര്‍ പറഞ്ഞത്. നിക്കോണ്‍ ഡി750ക്കു പകരമായി ഡി780 അവതരിപ്പിച്ചതുപോലെ, ഡി850 ക്യമാറയ്ക്കു പകരവും മോഡല്‍ വരുമോ എന്ന ചോദ്യത്തിനും വ്യക്തമായ മറുപടി കമ്പനി നല്‍കിയില്ല. എന്നാല്‍, അധികകാലത്തേക്ക് ഡിഎസ്എല്‍ആര്‍ മോഡലുകള്‍ കണ്ടേക്കില്ല എന്നാണ് പൊതുവെ പറയുന്നത്. പക്ഷേ, പ്രൊഫഷണലുകള്‍ ഡിഎസ്എല്‍ആറുകള്‍ തുടര്‍ന്നും ഉപയോഗിക്കുന്നുണ്ടെങ്കില്‍ ക്യാമറാ നിര്‍മാതാക്കള്‍ ഏതാനും മോഡലുകള്‍ കൂടി ഇറക്കിയേക്കും.

നിക്കോണ്‍ സെഡ് സീരിസ് ലെന്‍സുകള്‍

തങ്ങളുടെ മിറര്‍ലെസ് ക്യാമറയായ സെഡ് സീരിസ് ഉപയോഗിക്കുന്നവര്‍ക്കായി നിക്കോള്‍ രണ്ടു പുതിയ ഫുള്‍ഫ്രെയിം ലെന്‍സുകള്‍ പുറത്തിറക്കി- 20എംഎം എഫ് 1.8 പ്രൈമും, 24-200 എഫ്4-6.3 സൂമും ആണ് അവതരിപ്പിച്ചത്. സെഡ് സീരിസിന് ഇതുവരെ ലഭ്യമാക്കിയതില്‍ വച്ച് ഏറ്റവും വൈഡ് ആയ പ്രൈം ലെന്‍സാണ് 20എംഎം. ഇതിന് 1050 ഡോളറായിരിക്കും വില. 24-200 ലെന്‍സിന് 4.5 സ്‌റ്റോപ്‌സ് വൈബ്രേഷന്‍ റിഡക്ഷന്‍ ഉണ്ട്. ഇന്നേവരെ ഇറക്കിയ സെഡ് സീരിസ് ലെന്‍സുകളില്‍ ഏറ്റവുമധികം സൂം റെയ്ഞ്ച് ഇതിനാണ്. വില 900 ഡോളറായിരിക്കും. ഇരു ലെന്‍സുകളും ഏപ്രിലില്‍ വില്‍പ്പനയ്ക്ക് എത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAMERAS
SHOW MORE
FROM ONMANORAMA