ഒരുകാലത്ത് ഐഫോണിന്റെ ക്യാമറായാണ് ഏറ്റവും മികച്ചതെന്നായിരുന്നു പലരും കരുതിയിരുന്നത്. അടുത്ത ഘട്ടത്തില്‍, തുടര്‍ച്ചയായി പല വര്‍ഷം വാവെയ് ആയിരുന്നു ജേതാവ്. എന്നാല്‍, മറ്റൊരു ചൈനീസ് കമ്പനിയായ ഷഓമി യാതൊരു ഒച്ചയും ബഹളവുമില്ലാതെ ഇപ്പോഴത്തെ ഏറ്റവും മികച്ച സ്മാര്‍ട് ഫോണ്‍ ക്യാമറാ നിര്‍മാതാവിയിരിക്കുകയാണ് - ഡിഎക്‌സോമാര്‍ക്ക് പറയുന്നതു ശരിയാണെങ്കില്‍. ഷഓമിയുടെ മി10 അള്‍ട്രായുടെ ക്യാമറയാണ് 130 പോയിന്റുമായി ഇപ്പോള്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്. വാവെയ് പി40 പ്രോ 128 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ഐഫോണ്‍ 11 പ്രോ 117 പോയിന്റുമായി, ഡിഎക്‌സോമാര്‍ക്ക് ടെസ്റ്റു ചെയ്ത ഫോണുകളുടെ ഇടയില്‍ 14-ാം സ്ഥാനത്താണ്. ഷഓമിയുടെ മുന്നേറ്റം തികച്ചും അപ്രതീക്ഷിതമല്ല. ഡിഎക്‌സ്ഒയുടെ ലിസ്റ്റില്‍ ഷഓമി മി10 പ്രോ 14 പോയിന്റുമായി ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്തും, മി സിസി9 പ്രോ പ്രീമിയം 121 പോയിന്റുമായി പത്താം സ്ഥാനത്തും, റെഡ്മി കെ30 പ്രോ 120 പോയിന്റുമായി 11-ാം സ്ഥാനത്തുമുണ്ട്. ആദ്യ പത്തു റാങ്കുകളില്‍ നാലെണ്ണം വാവെയുടേതാണ്.
സ്‌നാപ്ഡ്രാഗണ്‍ 865 പ്രോസസര്‍ ശക്തി പകരുന്ന മി10 അള്‍ട്രാ തങ്ങളുടെ പത്താം വാര്‍ഷികത്തിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇരട്ട ടെലി ക്യാമറകളടക്കം നാലു പിന്‍ ക്യാമറകളാണ് ഫോണിനുള്ളത്. ക്വാഡ്-ബെയര്‍ സെന്‍സറുള്ള 48 എംപി മൊഡ്യൂളാണ് പ്രധാന ക്യമറയ്ക്കു നല്‍കിയിരിക്കുന്നത്. 120 എംഎം ടെലി ലെന്‍സിന് ഒപ്ടിക്കല്‍ സ്റ്റബിലൈസേഷനും ഉണ്ട്. 1/2-ഇഞ്ച് വലുപ്പമുള്ള സെന്‍സര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത് ഗുണകരമായി എന്നാണ് റിസള്‍ട്ടുകള്‍ കാണിച്ചു തരുന്നത്. അള്‍ട്രാ വൈഡ് ആങ്ഗിള്‍ ലെന്‍സ് 12എംഎം ആണ്. ഇന്നേവരെ ഇറങ്ങിയിരിക്കുന്ന ഫോണുകളിലൊന്നും ഇത്ര വിശാലമായ കാഴ്ച നല്‍കുന്ന ലെന്‍സ് പിടിപ്പിച്ചിട്ടില്ല. ഇവയാണ് ലെന്‍സുകള്‍- 48എംപി, 25 എംഎം പ്രധാന സെന്‍സര്‍, 5 0എംഎം ( ഐഫോണിന് 52 എംഎം ടെലിയാണ് ഉള്ളത്) 12 എംപി ടെലി, 120 എംഎം 48 എംപി 120 എംഎംസൂപ്പര്‍ ടെലി, 12 എംഎം 20 എംപി അള്‍ട്രാ വൈഡ്. ഇരട്ട എല്‍ഇഡി ഫ്‌ളാഷ്, മൾട്ടിസ്‌പെക്ട്രല്‍ കളര്‍ ടെമ്പറച്ചര്‍ സെന്‍സര്‍, 8കെ വിഡിയോ റെക്കോഡിങ് തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍. തങ്ങള്‍ ടെസ്റ്റു ചെയ്യുന്ന ഫോണുകള്‍ ഉപയോഗിച്ച് 1600 ലേറെ ഫോട്ടോകളും, രണ്ടു മണിക്കൂറിലേറെ വിഡിയോയും ചിത്രീകരിച്ച് അവ വിശകലനം ചെയ്താണ് ഡിഎക്‌സ്ഒ തങ്ങളുടെ കണ്ടെത്തലുകളിലെത്തുന്നത്.

ഫോട്ടോയ്ക്കും വിഡിയോയ്ക്കും വ്യത്യസ്ത മാര്‍ക്കുകളാണ് ഇടുക. എന്നിട്ട് അവയുടെ ശരാശരി എടുത്താണ് മൊത്തം സ്‌കോര്‍ നിര്‍ണയിക്കുക. മ10 അള്‍ട്രായ്ക്ക് ഫോട്ടോയ്ക്ക് 142 പോയിന്റാണ് ലഭിച്ചിരിക്കുന്നത്. അതും റെക്കോഡാണ്. 140 പോയിന്റുമായി വാവെയ് ആണ് രണ്ടാം സ്ഥാനത്ത്. ഐഫോണ്‍ 124 പോയിന്റുമായി ഫോട്ടോയുടെ കാര്യത്തില്‍ വളരെ പിന്നിലാണ്. മി10 അള്‍ട്രായുടെ ഫൊട്ടോഗ്രഫി മികവുകള്‍ ഇവയാണ് - നല്ല എക്‌സ്‌പോഷര്‍, ഡൈനാമിക് റെയ്ഞ്ച്, താരതമ്യേന കൃത്യതയുള്ള ഓട്ടോ വൈറ്റ് ബാലന്‍സ്, സൂം ഉപയോഗിച്ചുള്ള ചിത്രങ്ങളിലും ധാരാളം വിശദാംശങ്ങള്‍ പതിയുന്നു, അള്‍ട്രാ വൈഡിന് ഫോണ്‍ ക്യാമറകളില്‍ പരിചിതമല്ലാത്ത തരം വിശാലമായ ലോകം, ഫ്‌ളാഷിലും മികച്ച വൈറ്റ് ബാലന്‍സ്, നയനാന്ദകരമായ ബോ-കെ. കുറവുകളും ഉണ്ട് - എച്ഡിആര്‍ ഷോട്ടുകളില്‍ ഫ്യൂഷന്‍ ദൂഷ്യങ്ങള്‍ പ്രകടം. ചെറിയ തോതില്‍ ലൂമിനന്‍സ് നോയിസ് പ്രകടം, അസ്വാഭാവികമായ ടെക്‌സ്ചര്‍ ചില എച്ഡിആര്‍ ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നു, അള്‍ട്രാ വൈഡ് ലെന്‍സില്‍ നോയിസ്, സോഡിയം വെയ്പര്‍ ലാമ്പുകളുടെ പ്രകാശത്തില്‍ മഞ്ഞ നിറത്തിന്റെ അതിപ്രസരം തുടങ്ങിയ പ്രശ്‌നങ്ങളും കണ്ടെത്തിയിട്ടുണ്ട്.
വിഡിയോയുടെ കാര്യത്തില്‍ മികച്ച ടെക്‌സ്ചര്‍, നോയിസ് പ്രകടനം, കൃത്യതയുള്ള വൈറ്റ് ബാലന്‍സും, താത്പര്യ ജനകമായ കളറും മിക്ക സന്ദര്‍ഭങ്ങളിലും പിടിച്ചെടുക്കുന്നു. അതിവേഗ ഓട്ടോഫോക്കസ് തുടങ്ങിയ മികവുകള്‍ എടുത്തു പറയുന്നു. ഡൈനാമിക് റെയ്ഞ്ച് കുറവാണ്, മുറികള്‍ക്കുള്ളില്‍ എടുക്കുന്ന വിഡിയോകളില്‍ ചിലപ്പോള്‍ പരിപൂര്‍ണ മികവ് ദൃശ്യമാകുന്നില്ല, ഫ്‌ളിക്കറിങ്, കളര്‍ ക്വാണ്ടിസേഷന്‍, അലിയാസിങ്, മോറെ തുടങ്ങിയ ദൂഷ്യങ്ങള്‍ ചില അവസരങ്ങളില്‍ ക്ലിപ്പുകളില്‍ കാണാനാകുന്നുവെന്നും ഡിഎക്‌സ്ഒ നിരീക്ഷിക്കുന്നു.

ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഐഫോണ്‍ 12 പ്രോ മാക്‌സിന് ഷഓമി മി10 അള്‍ട്രായുടെ റെക്കോഡുകള്‍ തകര്‍ത്തെറിയാനുള്ള ശേഷിയുണ്ടായിരിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. ടെക്‌നോളജി ചൈന ചോര്‍ത്തി എന്ന് അമേരിക്ക വിലപിക്കുന്നതില്‍ തീര്‍ത്തും കാര്യമില്ലാതില്ല. അവര്‍ ചോര്‍ത്തുക മാത്രമല്ല അവ മെച്ചപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്നാണ് പുതിയ റിസള്‍ട്ടുകള്‍ കാണിക്കുന്നത്. വണ്‍പ്ലസ് പ്രേമികള്‍ക്ക് വേണമെങ്കില്‍ ടെസ്റ്റു ചെയ്തു നോക്കാവുന്ന മികച്ച മോഡലാണ് ഷഓമി മി10 അള്‍ട്രാ. മൊത്തം ഫീച്ചറുകളുടെയും പ്രകടനത്തിന്റെയും കാര്യത്തില്‍ ഫ്‌ളാഗ്ഷിപ് ഫോണുകള്‍ക്കൊപ്പം നില്‍ക്കാനുള്ള സാധ്യതയുള്ള മോഡലാണിത്. മി10 അള്‍ട്രാ, റെഡ്മി കെ30 അള്‍ട്രാ എന്നീ ഫോണുകള്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തില്ല എന്നാണ് ലഭിക്കുന്ന സൂചനകള്‍. ആദ്യകാലത്ത് ചൈനയുടെ ആപ്പിള്‍ എന്നും പാവപ്പെട്ടവന്റെ ആപ്പിള്‍ എന്നുമൊക്കയുള്ള വിശേഷണങ്ങളായിരുന്നു ഷഓമിക്കു ലഭിച്ചു വന്നത്. ഇന്നിതാ, ക്യാമറാ ടെക്‌നോളജിയില്‍ വ്യക്തമായി തന്നെ ആപ്പിളിനെ മറികടന്നിരിക്കുകയാണ് ഷഓമി.
English Summary: Xiaomi Mi 10 Ultra is new camera phone champ says DXO