മാർക്കിന്റെ ജീവജലം പദ്ധതിയുടെ അഞ്ചാം ഘട്ടത്തിനു തുടക്കം; പക്ഷികൾ വെള്ളം കുടിക്കുന്നതിന്റെ മികച്ച ചിത്രങ്ങൾക്കു സമ്മാനം

marc-kannur
മലബാർ അവെർനെസ്സ് ആന്റ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്ലൈഫിന്റെ (MARC) നേതൃത്വത്തിലുള്ള ജീവജലം പദ്ധതിയുടെ അഞ്ചാം ഘട്ടത്തിന്റെ ഉദ്ഘടനം കണ്ണൂർ എസ് എൻ പാർക്കിൽ മേയർ ടി.ഓ.മോഹനൻ പാത്രത്തിൽ വെള്ളം നിറച്ച് ഉദ്ഘടനം നിർവഹിക്കുന്നു
SHARE

കണ്ണൂർ ∙ മലബാർ അവയർനെസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫിന്റെ (മാർക്ക്) നേതൃത്വത്തിലുള്ള ജീവജലം പദ്ധതിയുടെ അഞ്ചാം ഘട്ടത്തിനു തുടക്കമായി. വേനൽ കാലത്തു തുറസായ സ്ഥലങ്ങളിലും പൂന്തോട്ടങ്ങളിലും കെട്ടിടങ്ങളിലും പത്രത്തിൽ വെള്ളം സംഭരിച്ച് പക്ഷികൾക്കു ദാഹജലം ഒരുക്കുകയാണ്  ജീവജലം പദ്ധതി. അഞ്ചാം ഘട്ടത്തിന്റെ ഉദ്ഘടനം മേയർ ടി.ഒ.മോഹനൻ പാത്രത്തിൽ വെള്ളം നിറച്ച്  നിർവഹിച്ചു. കോർപറേഷൻ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ മാർട്ടിൻ ജോർജ്, കൗൺസിലർമാരായ ചിത്തിര ശശിദരൻ, കെ.പി.അബ്ദുൽ റസാഖ് തുടങ്ങിയവർ പങ്കെടുത്തു.

ജീവജലം പദ്ധതിയുടെ ഭാഗമായി പക്ഷികൾക്ക് കുടിവെള്ളം ഒരുക്കിയതുമായി ബന്ധപെട്ടുള്ള  ഫോട്ടോഗ്രഫി മത്സരവും നടത്തുന്നുണ്ട്. ഓരോ വീടുകളിലും ഒരുക്കിയ കുടിവെള്ള പാത്രത്തിൽ നിന്നും പക്ഷികൾ ദാഹമകറ്റുന്നതിന്റെ  ചിത്രമാണ് മത്സരത്തിനു പരിഗണിക്കുക. ഫോട്ടോകൾ മലബാർ അവയർനെസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്‌ലൈഫിന്റെ (മാർക്ക്) ഫെയ്സ്ബുക്‌ പേജിലേക്ക് അപ്‌ലോഡ്  ചെയ്യുക. അല്ലങ്കിൽ 9745 510101 എന്ന നമ്പരിലേക്ക് വാട്സാപ്പിൽ അയക്കുക. മാർച്ച് 10 മുതൽ ഏപ്രിൽ‍ 30 വരെ എടുക്കുന്ന ചിത്രങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നവർ അയക്കേണ്ടത്.

English Summary: MARC Photography Award Kannur 2021

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS