ADVERTISEMENT

ക്രിയേറ്റീവ് പവർ വർധിപ്പിക്കുന്ന പുതിയ വ്ലോഗ് ക്യാമറ ഇസഡ്‌വി-വൺഎഫ് അവതരിപ്പിച്ച് സോണി. ഉപയോഗിക്കാൻ എളുപ്പമുള്ള വ്ലോഗിങ് ഫങ്ഷനുകൾ, നൂതന കണക്റ്റിവിറ്റി, പരിസ്ഥിതി സൗഹൃദം എന്നീ സവിശേഷതകളാൽ നിറഞ്ഞതാണ് പുതിയ ക്യാമറ. അതിശയകരമായ ചിത്രങ്ങളും വിഡിയോകളും പകർത്താൻ ആഗ്രഹിക്കുന്ന വ്ലോഗർമാരെയും ക്രിയേറ്റർമാരെയും ലക്ഷ്യമിട്ടുള്ള പുതിയ ഗോടു ക്യാമറയാണിത്. വ്ലോഗിങ് ഉള്ളടക്കം വേറിട്ടതാക്കുന്നതിന് സോണിയുടെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇൗ പോക്കറ്റ് സൈസ് ക്യാമറ ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ട്.

 

ഗ്രൂപ്പ് സെൽഫികൾക്കും പശ്ചാത്തല ദൃശ്യങ്ങൾക്കും അനുയോജ്യമായ അൾട്രാ വൈഡ് ആംഗിൾ 20 എംഎം പ്രൈം ലെൻസാണ് ക്യാമറക്ക്. വ്ലോഗർമാരുടെ പൂർണമായ ഉപയോഗം ലക്ഷ്യമിട്ടാണ് ക്യാമറ ഡിസൈൻ ചെയ്തിരിക്കുന്നത്. അതുവഴി വ്ലോഗർമാർക്ക് ഉള്ളടക്കം പകർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബുദ്ധിമുട്ടില്ലാതെ ക്യാമറ ഉപയോഗിക്കാനും കഴിയും. ഏകദേശം 229 ഗ്രാം തൂക്കം മാത്രമാണ് ഭാരം. ഒതുങ്ങിയ ക്യാമറ കൂടിയായതിനാൽ ദൈനംദിന ഉപയോഗത്തിന് എല്ലായിടത്തും അനായാസം കൊണ്ടുപോകാനാവും. എൽസിഡി ടച്ച് സ്ക്രീനാണ് ക്യാമറക്ക്. ചിത്രങ്ങൾ സൂം ചെയ്യാനുള്ള ക്രമീകരണങ്ങളുമുണ്ട്. 

Read more at: ഇന്ത്യയിലെ ആദ്യ ആപ്പിള്‍ സ്റ്റോര്‍ മുംബൈയില്‍; പഴയ ഐഫോണുകളില്‍ സിരി പ്രവര്‍ത്തിക്കില്ല

ചിത്രത്തിന്റെ സ്വാഭാവികമായ രൂപം ഉറപ്പാക്കുന്നതിന് പുതിയ സോണി ഇസഡ്‌വി-വൺഎഫ് ക്യാമറ ചർമത്തിന്റെ നിറം കൃത്യമായി പിടിച്ചെടുക്കും. സോഫ്റ്റ് സ്കിൻ ഇഫക്റ്റ് ഒാപ്ഷൻ ഉപയോഗിച്ച്, വിഡിയോ ഷൂട്ട് ചെയ്യുമ്പോൾ തന്നെ സ്വാഭാവിക സ്കിൻ ടോൺ ഇഫക്റ്റ് സൃഷ്ടിക്കുകയും ചെയ്യാം. പ്രകാശം മാറുന്ന സാഹചര്യങ്ങളിൽ പോലും മുഖങ്ങൾ ഒപ്റ്റിമൽ തെളിച്ചത്തോടെ പിടിച്ചെടുക്കാനും സാധിക്കും.  ഹൈപ്രിസിഷൻ ഫോക്കസിങ്ങിന് 425 കോൺട്രാസ്റ്റ്ഡിറ്റക്ഷൻ എഎഫ് ഫ്രെയിം പോയിന്റുകൾ ക്യാമറയിലുണ്ട്. സർഗാത്മകത വർധിപ്പിക്കുന്നതിന് ആകെ 10 മോഡുകളും ക്യാമറയിൽ ലഭ്യമാണ്. ഇത് എഡിറ്റിങ്ങിന്റെ ആവശ്യമില്ലാതെ തന്നെ ഉള്ളടക്കം ഉടനടി പങ്കിടാൻ ഉപയോക്താക്കളെ സഹായിക്കും. 

 

sony-ZV-1F-

വിൻഡ് സ്ക്രീൻ ഫീച്ചർ ഉള്ളതിനാൽ ഉയർന്ന നിലവാരമുള്ള ശബ്ദം റെക്കോഡ് ചെയ്യാനാവും. ഉയർന്ന നിലവാരമുള്ള ഒാഡിയോയ്ക്കായി മൂന്ന് ബിൽറ്റ്ഇൻ ഡയറക്ഷണൽ ക്യാപ്സ്യൂൾ മൈക്ക് ക്യാമറയിലുണ്ട്. പുതിയ വ്ലോഗ് ക്യാമറ സോണിയുടെ പുതിയ സ്മാർട് ഫോൺ ആപ്പായ ഇമേജിങ് എഡ്ജ് മൊബൈൽ പ്ലസിലൂടെ ഉപയോഗിക്കാം. ഉപയോക്താക്കളെ ബ്ലൂടൂത്ത് അല്ലെങ്കിൽ വൈഫൈ വഴി ക്യാമറയിലേക്ക് കണക്റ്റുചെയ്യാനും ചിത്രങ്ങളും വിഡിയോകളും സ്മാർട് ഫോണിലേക്ക് എളുപ്പത്തിൽ കൈമാറാനും ഇത് അനുവദിക്കും. സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ പരിസ്ഥിതി സൗഹൃദ സവിശേഷതകളും സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഇസഡ്‌വി-വൺഎഫ് ഡിസൈൻ ചെയ്തിരിക്കുന്നത്.

 

2023 ഏപ്രിൽ 5 മുതൽ എല്ലാ സോണി സെന്റർ, ആൽഫ ഫ്ലാഗ്ഷിപ്പ് സ്റ്റോറുകൾ, സോണി അംഗീകൃത ഡീലർമാർ, ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ (ആമസോൺ, ഫ്ലിപ്കാർട്ട്), ഇന്ത്യയിലെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകൾ എന്നിവയിലുടനീളം ഇസഡ്‌വി-വൺഎഫ് ലഭ്യമാക്കും. 50,690 രൂപയാണ് വില. 

 

അടുത്ത തലമുറയിലെ കണ്ടെന്റ് ക്രിയേറ്റർമാരുടെ വ്ലോഗിങ് അനുഭവം ഉയർത്താൻ ഡിസൈൻ ചെയ്തിരിക്കുന്ന ഒരു കോംപാക്റ്റ് ക്യാമറയാണ് ഇസഡ്‌വി-വൺഎഫ് എന്ന് സോണി ഇന്ത്യയുടെ ഡിജിറ്റൽ ഇമേജിങ് ബിസിനസ് മേധാവി മുകേഷ് ശ്രീവാസ്തവ പറഞ്ഞു. ഉയർന്ന നിലവാരമുള്ള കണ്ടെന്റിന് ഡിമാൻഡ് വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ക്രിയേറ്റർമാർക്ക് ഒരു ഒാൾ ഇൻ വൺ ക്യാമറ ആവശ്യമാണ്. പുതിയ സോണി ക്യാമറ ഇത്തരത്തിൽ മികച്ച നിലവാരമുള്ള ഒൗട്ട്പുട്ട് നൽകുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.

 

English Summary: Sony expands vlogging line-up with new ZV-1F, the vlog camera that boosts creative power

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com