Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്കോണ്‍ 200-500mm f/5.6E ED VR നു ഫോക്കസിങ് പ്രശ്‌നം

nikon-lens

നിക്കോണ്‍ അടുത്തയിടെ ഇറക്കിയ നിക്കോര്‍ 200-500mm f/5.6E ED VR ലെന്‍സില്‍ ചിലതിന് ഓട്ടോഫോക്കസ് പ്രശ്‌നങ്ങള്‍ കണ്ടെത്തി.

2008365 താഴെയുള്ള സീരിയല്‍ നമ്പര്‍ ഉള്ള ലെന്‍സുകള്‍ക്കാണ് പ്രശ്‌നം. ഫോക്കസു ചെയ്യാനായി ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ലെന്‍സ് ഓട്ടോഫോക്കസിലുള്ള ലെന്‍സ് ചിലപ്പോള്‍ മാനുവല്‍ ഫോക്കസ് മോഡിലേക്കു തനിയെ മാറിപ്പാകുന്നു എന്നതാണു പ്രശ്‌നം. ഇതു പരിഹരിക്കാനായി നിക്കോണ്‍ ഫേംവെയര്‍ ഇറക്കിയിട്ടുണ്ട്.

Amateur വന്യജീവി, പക്ഷി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വളരെ പ്രതീക്ഷ നല്‍കി ഇറങ്ങിയ ലെന്‍സാണിത്: http://bit.ly/1jNLXvE. കുറച്ചു കാലമായി നിക്കോണ്‍ ഹാര്‍ഡ്‌വെയറില്‍ കാണുന്ന പ്രശ്‌നങ്ങളുടെ തുടര്‍ച്ച പോലെയാണിതും സംഭവിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കു മുമ്പിറക്കിയ നിക്കോര്‍ 300mm f/4E VR ലെന്‍സുപോലും കുറച്ചു കാലത്തേക്കു നിക്കോണ്‍ തിരിച്ചു വിളിച്ചിരുന്നു.

ഇതൊരു ഫേംവെയര്‍ പ്രശ്‌നമായാണു നിക്കോണ്‍ കാണുന്നതെങ്കിലും, പുതിയ സിഗ്മ ലെന്‍സുകള്‍ക്കുള്ളതുപോലെ ഡോക്ക് ഒന്നും ഈ കമ്പനിക്കില്ലാത്തതിനാല്‍, പ്രശ്‌നമുള്ള ലെന്‍സുകള്‍ നിക്കോണ്‍ ഓതറൈസ്ഡ് സര്‍വ്വീസ് സെന്ററുകളിലെത്തിക്കണം. ഉപയോഗിക്കുന്നയാള്‍ക്കു തന്നെ അപ്‌ഡേറ്റുചെയ്യാനാവില്ല.

ഇപ്പോള്‍ ഈ ലെന്‍സു വങ്ങുന്നവര്‍ 2008365 എന്ന സീരിയല്‍ നമ്പറിനു മുകളിലുള്ള പീസാണ് എന്നുറപ്പുവരുത്തിയ ശേഷം വാങ്ങുക. അവ ഫേംവെയര്‍ അപ്‌ഡേറ്റുകഴിഞ്ഞാണ് മാര്‍ക്കറ്റിലെത്തിച്ചിരിക്കുന്നതെന്നാണ് നിക്കോണ്‍ പറയുന്നത്.

ലെന്‍സിന്റെ ഇന്‍ഡ്യയിലെ ഇപ്പോഴത്തെ പരമാവധി വില 94,950 രൂപയാണ്.

ലെന്‍സിനു പ്രശ്‌നമുണ്ടെന്നു സമ്മതിച്ചു നിക്കോണ്‍ ഇറക്കിയ കൂറിപ്പിന്റെ പൂര്‍ണ്ണ രൂപം കാണാന്‍ ഈ ലിങ്ക് ഉപയോഗിക്കുക: http://bit.ly/1MZfuw8

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.