Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യ വികസിപ്പിച്ചെടുത്ത ഈ ബോംബിട്ടാൽ ജീവനുള്ളതെല്ലാം ആവിയാകും!

russiasn-bomb

ഡോണൾഡ് ട്രംപ് വന്നശേഷം അമേരിക്ക കൂടുതൽ അക്രമണോത്സുകരാണ്. ട്രംപിന്റെ നാവിലെ തീ രാജ്യത്തിന്റെ പ്രവൃത്തികളിലേക്കും പടരുന്നു. അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളിൽ കഴിഞ്ഞദിവസം ഭീമൻബോംബ് വർഷിച്ചതിനു യുഎസ് സൈന്യത്തെ അഭിനന്ദിച്ചിരിക്കുകയാണ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വിജയകരമായ ദൗത്യമാണ് സൈന്യം നടത്തിയതെന്നാണ് ട്രംപ് വൈറ്റ്ഹൗസിൽ പറഞ്ഞത്.

ബോംബുകളുടെ മാതാവ് എന്നറിയപ്പെടുന്ന, ഏറ്റവും വലിയ ആണവേതര ബോംബായ ജിബിയു-43 ആണ് വ്യാഴാഴ്ച അഫ്ഗാനിസ്ഥാനിൽ പ്രയോഗിച്ചത്. കിഴക്കൻ അഫ്ഗാനിലെ ഐഎസ് കേന്ദ്രങ്ങളെ അതിഭീകര ചുടലപ്പറമ്പാക്കിയ ജിബിയു–43 വലിയ പ്രത്യേകതയും പ്രത്യാഘാതവും ഉള്ളതാണ്.

സിറിയൻ ഭരണകൂടം രാസായുധം പ്രയോഗിച്ചതിൽ പ്രതിഷേധിച്ച് കഴിഞ്ഞയാഴ്ച അമേരിക്ക 59 ടോമഹോക് മിസൈലുകൾ വിക്ഷേപിച്ചിരുന്നു. റഷ്യ അതിൽ വിയോജിപ്പ് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ആയുധക്കളി നിർത്തില്ലെന്നാണ് ഐഎസ് താവളത്തിനു നേരെയുള്ള ആക്രമണത്തിലൂടെ അമേരിക്ക ഓർമിപ്പിക്കുന്നത്.

∙ ബോംബുകളുടെ അമ്മ

ഖൊറാസാൻ ഗുഹാകോംപ്ലക്സ്- ഐഎസ് ഭീകരർ ഒത്തുചേരുന്ന നംഗർഹാർ പ്രവിശ്യയിലുള്ള അച്ചിൻ ജില്ലയിലെ ആസ്ഥാനം. ബങ്കറുകളിൽ രഹസ്യമായി കഴിയാമെന്നതാണ് പ്രത്യേകത. വ്യാഴം രാത്രി ഏഴരയ്ക്കുള്ള പ്രാ‌ർഥനാസമയത്താണ് അതു സംഭവിച്ചത്. അഫ്ഗാന്‍ സേനയും അമേരിക്കയും സംയുക്തമായി നടത്തിയ പോരാട്ടത്തിനിടെ അമേരിക്കയുടെ ബോംബ് വർഷം. ഗുഹാപ്രദേശത്തിന്റെ തലയ്ക്കു മുകളിൽ അഗ്നിപർവതം പോലൊന്ന് വന്നുവീണതും തുളച്ചുകയറി പൊട്ടിച്ചിതറിയതും മാത്രമേ ഓർമയുള്ളൂ. നിമിഷനേരം കൊണ്ടെല്ലാം സംഭവിച്ചു.

MOAB-bomb

നൂറോളം ഭീകരർ ജീവനോടെ ഛിന്നഭിന്നമായി. പ്രവിശ്യാ ഗവർണറുടെ ഓഫിസിൽ നിന്നുള്ള ഔദ്യോഗിക കണക്കനുസരിച്ച് 82 മരണം. പൊട്ടിച്ചിതറിയതാകട്ടെ അമേരിക്കയുടെ എക്കാലത്തെയും വലിയ ആണവേതര ബോംബായ GBU-43. ഇറാഖ് അധിനിവേശ സമയത്ത് ഉപയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ആദ്യമായി ജിബിയു 43 പ്രയോഗിച്ചത് കഴിഞ്ഞ ദിവസമാണ്.

ഗൈഡഡ് ബോംബ് യൂണിറ്റ് എന്നതിന്റെ ചുരുക്കെഴുത്താണ് GBU. ജിപിഎസ് നിയന്ത്രിതമായ അതിമാരകശേഷിയുള്ള ബോംബാണിത്. മാസീവ് ഓർഡനൻസ് എയർ ബ്ലാസ്റ്റ് (MOAB) എന്നാണ് ശരിയായ നാമം. യുഎസ് സേനയ്ക്ക് വേണ്ടി എയർഫോഴ്സ് റിസർച്ച് ലബോറട്ടറിയിലെ ആൽബർട്ട് എൽ. വിമോർട്ടാണ് (Albert L. Weimorts) ബോംബ് കണ്ടുപിടിച്ചത്. സി–130 ഹെർക്കുലീസ് വിമാനത്തിലാണ് വിക്ഷേപണം. ശത്രുക്കളെ ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പെന്റഗൺ ഈ ഭീമൻ റോക്കറ്റിന് അനുമതി നൽകിയത്.

'ഡൈസി കട്ടർ' എന്നറിയപ്പെടുന്ന BLU-82 എന്ന ബോംബിന്റെ തുടർച്ചയാണ് ജിബിയു. വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്ക BLU-82 ഉപയോഗിച്ചിരുന്നു. മരങ്ങൾ തിങ്ങിനിറഞ്ഞ വിയറ്റ്നാം പ്രദേശങ്ങളിൽ അമേരിക്കയെ ഇതേറെ സഹായിച്ചു. മനഃശാസ്ത്രപരമായി ശത്രുവിനെതിരെ ആധിപത്യം നേടാനുള്ള ആയുധമായാണ് BLU-82വിനെ അമേരിക്ക കണ്ടത്. ഈ സീരീസിലുള്ള ആയുധങ്ങൾ തീർന്നതോടെയാണ് MOAB നിർമാണം തുടങ്ങിയത്.

ഗുഹകളിലും മലയിടുക്കുകളിലും ഒളിച്ചിരിക്കുന്ന ശത്രുവിനെ മണ്ണോടെ തകർക്കാൻ ജിബിയുവിന് സാധിക്കും. 230 മുതൽ 910 കിലോഗ്രാം വരെയുള്ള പലതരം ബോംബുകളുണ്ട്. പൊട്ടുന്നതിന് മുമ്പ് മണ്ണിൽ 200 അടിയും കോൺക്രീറ്റിൽ 60 അടിയും തുളച്ചുകയറാനാകും എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇങ്ങനെ തുളച്ചുകയറുമ്പോൾ സ്ഫോടനവ്യാപ്തി പതിന്മടങ്ങാകും. ഒരു പ്രദേശമാകെ മൂടോടെ നശിപ്പിക്കാം. മാരകശേഷിയുള്ളതെങ്കിലും ചെറുപേടകത്തിൽ വിക്ഷേപിക്കാനാവും എന്നതും പ്രത്യേകതയാണ്. 314 ബില്ല്യൺ ഡോളറാണ് ആദ്യ 20 യൂണിറ്റിനായി അമേരിക്ക ചെലവാക്കിയത്.

∙ സവിശേഷതകൾ

തയാറായ വർഷം– 2003
അവകാശം– യുഎസ് എയർഫോഴ്സ്
ഡിസൈനർ– എയർഫോഴ്സ് റിസർച്ച് ലബോറട്ടറി
നിർമാണം– മക്അലസ്റ്റർ ആർമി പ്ലാന്റ്, ഓക്‌ലഹോമ
ഭാരം– 9,800 കിലോഗ്രാം
നീളം– 9.18 മീറ്റർ
വ്യാസം– 103 സെന്റിമീറ്റർ
നിറയ്ക്കൽ ശേഷി– 8,500 കിലോഗ്രാം

russian-bomb

∙ ബോംബുകളുടെ പിതാവ്

അമേരിക്ക ബോംബുകളുടെ മാതാവിനെ സൃഷ്ടിച്ച് മുന്നിൽ നിന്നപ്പോൾ റഷ്യയ്ക്ക് സഹിച്ചില്ല. അവരുമുണ്ടാക്കി നല്ല യമണ്ടൻ ബോംബ്. എന്നിട്ട് ബോംബുകളുടെ പിതാവ് എന്നുപേരുമിട്ടു. കക്ഷിയും അതുഗ്രനാണ്. അമേരിക്കയുടേതിനേക്കാൾ പ്രഹരശേഷിയുണ്ടെന്നാണു പറയപ്പെടുന്നത്. അമേരിക്കയുടേതിനേക്കാൾ നാലു മടങ്ങാണ് ശേഷി. 2007 ലാണ് റഷ്യ ഇതു വികസിപ്പിച്ചത്. ഏവിയേഷൻ തെർമോബാറിക് ബോംബ് ഓഫ് ഇൻക്രീസ്ഡ് പവർ (ATBIP) എന്നാണ് മുഴുവൻ പേര്. ഈ ബോംബിട്ടാൽ ജീവനുള്ളതെല്ലാം ആവിയായി പോകുമെന്നാണ് ഡപ്യൂട്ടി ചീഫ് ഓഫ് റഷ്യൻ ജനറൽ സ്റ്റാഫ് അലക്സാണ്ടർ റുക്‍ഷിൻ പറയുന്നത്. 2007 സെപ്റ്റംബറിൽ വിജയകരമായി പരീക്ഷിച്ചു. റഷ്യന്‍ വ്യോമസേനയുടെ കൈവശമുള്ള ഇവനെപ്പറ്റി പല കാര്യങ്ങളും അതീവരഹസ്യമാണ്.

Your Rating: