Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപിനെ വെല്ലുവിളിച്ച് വീണ്ടും കിം ജോങ് ഉന്നിന്റെ മിസൈൽ പരീക്ഷണം

north-korea-missile

ആണവ പരീക്ഷണങ്ങൾ നടത്തി നിരന്തരം പ്രകോപനം സൃഷ്ടിക്കാൻ തന്നെയാണ് ഉത്തരകൊറിയൻ മേധാവി കിം ജോങ് ഉന്നിന്റെ നീക്കം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പു വന്നതിന്റെ തൊട്ടുപിന്നാലെ ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്നാണ് റിപ്പോർട്ട്.

ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണ റിപ്പോർട്ട് ദക്ഷിണകൊറിയയാണ് പുറത്തുവിട്ടിരിക്കുന്നത്. യുഎസ്– ദക്ഷിണകൊറിയ ഉച്ചകോടി നടന്നതിന്റെ പിന്നാലെയാണ് ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത്. ബാങ്കിയൂണിൽ നിന്നായിരുന്നു പരീക്ഷണം.

ജപ്പാന്റെ ഭാഗത്തേക്കാണ് മിസൈൽ വിക്ഷേപിച്ചത്. ജപ്പാനും ഇത് സംബന്ധിച്ചു സ്ഥിരീകരണം നടത്തിയിട്ടുണ്ട്. ജപ്പാന്റെ തീരത്തുനിന്നു 200 നോട്ടിക്കൽ മൈൽ അകലെയാണ് ബാലിസ്റ്റിക് മിസൈൽ പതിച്ചതെന്നാണ് ജപ്പാൻ പ്രതിരോധ വിഭാഗം അറിയിച്ചത്.

More Defence News