Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ച് വർഷത്തിനിടയിൽ തകർന്നു വീണത് 29 യുദ്ധവിമാനങ്ങൾ

mig-23

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വ്യോമസേനയുടെ 29 വിമാനങ്ങളാണ് തകർന്നു വീണത്. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് തകർന്ന അഞ്ച് സുഖോയ് -30 വിമാനങ്ങളും ഇതിൽ ഉൾപ്പെടുമെന്ന് ലോക്സഭയിൽ ചോദ്യത്തിനു ഉത്തരമായി പ്രതിരോധ മന്ത്രി അറിയിച്ചു. 

വിമാന അപകടം ഒഴിവാക്കാനുള്ള നടപടിക്രമങ്ങളും വിമാനക്കമ്പനികളുടെ ഗുണനിലവാരം പരിശോധിക്കുന്നതും ഉൾപ്പെടെ നിരവധി പ്രതിരോധ നടപടികൾ കൈക്കൊള്ളുന്നുണ്ടെന്നും പ്രതിരോധ മന്ത്രി സുഭാഷ് ഭാംറെ പറഞ്ഞു. വ്യോമസേനയിലെ എല്ലാ വിമാനാപകടങ്ങളും അന്വേഷണ ഏജൻസി അന്വേഷിച്ചിട്ടുണ്ട്. അപകടത്തെക്കുറിച്ച് ബോധവത്കരിക്കാനും ശുപാർശകൾ നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 

അപകടസാധ്യത കൂടുതലുള്ള പരിശീലനങ്ങൾ, അപകടകരമായ പ്രദേശങ്ങൾ ഒഴിവാക്കാനുള്ള നടപടിക്രമങ്ങളും സുരക്ഷ ഉറപ്പുവരുത്തുന്നതിനും കൂടുതൽ ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.