Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കിം വഴങ്ങിയില്ല, പ്രതിസന്ധിയിലായത് ചൈനീസ് കച്ചവടം, നഷ്ടം 19,122 കോടി രൂപ!

china-kore

അണ്വായുധ, മിസൈൽ പരീക്ഷണങ്ങളെ തുടർന്ന് യുഎൻ രക്ഷാസമിതി കൊണ്ടുവന്ന ഉപരോധം ഉത്തര കൊറിയൻ മേധാവി കിം ജോങ് ഉൻ തള്ളിയതോടെ വൻ തിരിച്ചടി നേരിട്ടത് ചൈനയ്ക്കാണ്. യുഎൻ ആവശ്യപ്പെട്ടതോടെ ഉപരോധം നടപ്പിലാക്കാൻ ചൈന തയാറാകേണ്ടി വരും. ഇന്ത്യയ്ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈനയ്ക്ക് നേരിട്ട മറ്റൊരു തിരിച്ചടിയാണ് ഇത്.

നിരവധി ചൈനീസ് ഉൽപന്നങ്ങൾക്ക് ഇന്ത്യയും അമേരിക്കയും നേരത്തെ തന്നെ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഉത്തരകൊറിയക്കെതിരായ ഉപരോധം ചൈനീസ് വിപണിയെ പൂർണമായും തളർത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. വർഷത്തിൽ 300 കോടി ഡോളറിന്റെ (ഏകദേശം19,122 കോടി രൂപ) കയറ്റുമതി നിലക്കും.

യുഎന്നിന്റെ ഉപരോധതീരുമാനം തങ്ങളുടെ പരമാധികാരത്തെ ഹിംസാത്മകമായി കൈയേറുന്നതിന് തുല്യമാണെന്നാണ് ഉത്തര കൊറിയൻ വാർത്ത ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്. തങ്ങളുടെ ആണവപദ്ധതികൾ വിലപേശലിന് നൽകില്ലെന്നും ഉപരോധത്തിന് ശരിയായ മറുപടി നൽകുമെന്നും അറിയിച്ചു. 

ഉത്തര കൊറിയക്കെതിരെ യുഎൻ ഉപരോധം കൂടുതൽ ശക്തിപ്പെടുത്താൻ ചൈന പ്രതിജ്ഞാബദ്ധമാണെന്ന് വകുപ്പ് മന്ത്രിമാർ പറഞ്ഞു. എന്നാൽ, നോർവെയിലെ കൊറിയക്കാർക്ക് സാധാരണ ഇടപാടുകൾ ബാധകമല്ല. കൽക്കരി, ഇരുമ്പ്, ഇരുമ്പയിര്, ലെഡ്, ലെഡ് അയിര്, കടൽ സമ്പത്ത്, സീഫുഡ് എന്നിവയാണ് ചൈനയിൽ നിന്ന് കയറ്റുമതി ചെയ്യുന്നത്.