Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയുടെ ആണവ മിസൈൽ രഹസ്യങ്ങൾ അമേരിക്ക ചോർത്തി പരസ്യമാക്കി: സ്നോഡൻ

sagarika-dhanush

ഇന്ത്യയുടെ അത്യാധുനിക ആണവ മിസൈൽ രഹസ്യങ്ങൾ അമേരിക്ക ചോർത്തി വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചുവെന്ന് ഇന്റർനെറ്റ് പ്രൈവസി വിദഗ്ധൻ എഡ്വേഡ് സ്നോഡന്റെ വെളിപ്പെടുത്തൽ. 2005 ൽ ഇന്ത്യയുടെ സാഗരിക, ധനുഷ് മിസൈൽ സംവിധാനങ്ങളെ കുറിച്ചുള്ള ഡേറ്റകൾ അമേരിക്ക ചോർത്തിയിരുന്നു. 2005 ൽ അമേരിക്കയിൽ നിന്നുള്ള ദ ഇന്റർസെപ്റ്റ് വെബ്സൈറ്റിൽ ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചെന്നും സ്നോഡൻ പറയുന്നുണ്ട്.

കഴിഞ്ഞ സെപ്തംബർ 14 ന് ദി ഇന്റർസെപ്റ്റ്സ് പ്രസിദ്ധീകരിച്ച 294 ലേഖനങ്ങളുടെ കൂട്ടത്തിലും ഇന്ത്യൻ മിസൈലുകളെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൻഎസ്എയിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം പുറത്തുവന്നിരിക്കുന്നത്. 

700 കിലോ മീറ്ററിലധികം ദൂരപരിധിയിൽ പ്രയോഗിക്കാൻ ശേഷിയുള്ള സാഗരിക മിസൈൽ 1990 മുതലാണ് നിർമിക്കാൻ തുടങ്ങിയത്. ഈ മിസൈൽ 2008 ൽ പരീക്ഷണ നടത്തി. അമേരിക്ക ഡേറ്റ ചോർത്തി മൂന്നു വർഷത്തിനു ശേഷമാണ് ഇന്ത്യ സാഗരിക മിസൈൽ പരീക്ഷണം നടത്തിയത്. ഏകദേശം 500 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ളതാണ് സാഗരിക മിസൈൽ. 

എന്നാൽ മറ്റൊരു മിസൈലായ ധനുഷ് പരീക്ഷിച്ചത് കഴിഞ്ഞ വർഷമാണ്. അതായത് ഡേറ്റ ചോർന്ന് 11 വർഷത്തിനു ശേഷമാണ് പരീക്ഷണം നടന്നത്. 500 കിലോഗ്രാം ഭാരം വഹിക്കാൻ ശേഷിയുള്ള ധനുഷിന്റെ ദൂരപരിധി 350 കിലോമീറ്ററാണ്.