Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിറിയയില്‍ പരീക്ഷിച്ചത് അമേരിക്കയുടെ 19 ‘വജ്രായുധം’, ഇത് ആദ്യ സംഭവം, രക്തം വീണില്ല

AGM-158-ASSM

ഏപ്രിൽ 14ന് സിറിയയിൽ അമേരിക്കയും സഖ്യക്ഷികളും നടത്തിയ മിസൈൽ ആക്രമണത്തിൽ നിരവധി ആയുധങ്ങളും പോർവിമാനങ്ങളുമാണ് ഉപയോഗിച്ചത്. ഇതിൽ ചില ആയുധങ്ങൾ യുദ്ധഭൂമിയില്‍ തന്നെ ആദ്യമായി ഉപയോഗിക്കുന്നതായിരുന്നു. ഇതിലൊരു ആയുധമാണ് അമേരിക്കയുടെ ക്രൂസ് മിസൈൽ എജിഎം–158 ജെഎഎസ്എസ്എം. വർഷങ്ങൾക്ക് മുന്‍പ് വികസിപ്പിച്ചെടുത്ത ആയുധം കഴിഞ്ഞ ആഴ്ചയാണ് ഔദ്യോഗികമായി ഉപയോഗിച്ചത്.

പോർവിമാനങ്ങളിൽ നിന്ന് തൊടുക്കാവുന്ന മിസൈലാണ് എജിഎം–158 ജെഎഎസ്എസ്എം. അമേരിക്കൻ എയർ ഫോഴ്സ്, റോയൽ ഓസ്ട്രേലിയന്‍ എയർ ഫോഴ്സ്, ഫിന്നിഷ് എയർഫോഴ്സ്, പോളിസ് എയർ ഫോഴ്സ് എന്നിവരെല്ലാം ഈ മിസൈൽ ഉപയോഗിക്കുന്നുണ്ട്. ലോക്ക്‌ഹീഡ് മാർട്ടിൻ വികസിപ്പിച്ചെടുത്ത മിസൈൽ 1998 ലാണ് നിര്‍മാണം തുടങ്ങിയത്. എന്നാൽ പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഔദ്യോഗിക ഉപയോഗം നീട്ടിവെക്കുകയായിരുന്നു.

ഏകദേശം 8.5 ലക്ഷം ഡോളറാണ് ഒരു എജിഎം–158 ജെഎഎസ്എസ്എമ്മിന്റെ നിര്‍മാണ ചിലവ്. 2016 സെപ്റ്റംബറോടെ രണ്ടായിരം എജിഎം–158 ജെഎഎസ്എസ്എം ക്രൂസ് മിസൈലുകളാണ് യുഎസ് എയർഫോഴ്സിന് ലോക്ക്‌ഹീഡ് മാർട്ടിൻ കൈമാറിയത്. ഇതിൽ 19 മിസൈലുകളാണ് കഴിഞ്ഞ ദിവസം ബി–1 ലാൻസേർസ് ബോംബറുകളുടെ സഹായത്തോടെ സിറിയയില്‍ പരീക്ഷിച്ചത്.

F-15E-JASSM-large

450 കിലോ ഗ്രാം പോർമുന വഹിക്കാന്‍ ശേഷിയുള്ള മിസൈൽ ഉപയോഗിച്ച് വൻ കെട്ടിടങ്ങൾ വരെ പെട്ടെന്ന് തകര്‍ക്കാനാകും. 1021 കിലോഗ്രാം തൂക്കമുള്ള എജിഎം–158 ജെഎഎസ്എസ്എമ്മിന്റെ നീളം 4.27 മീറ്ററാണ്. ഏപ്രിൽ 14 ന് നടന്ന ആദ്യ ആക്രമണം വൻ വിജയമായിരുന്നു എന്നാണ് യുഎസ് എയർ ഫോഴ്സ് വക്താവ് പറഞ്ഞത്. രാസായുധ നിർമാണ കേന്ദ്രങ്ങളെല്ലാം എജിഎം–158 ജെഎഎസ്എസ്എം മിസൈലിട്ട് തകർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.