Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എക്സ്ക്ലൂസീവ് എഫ്–16’ ഇന്ത്യയിൽ നിർമിക്കുമെന്ന് യുഎസ് കമ്പനി

f16-block-70

അമേരിക്ക ഉൾപ്പടെ നിരവധി രാജ്യങ്ങൾ ഉപയോഗിക്കുന്ന അത്യാധുനിക പോർവിമാനം എഫ്–16 ഇന്ത്യയിൽ നിർമിക്കുമെന്ന് ലോക്ക്ഹീഡ് മാർട്ടിൻ വക്താവ് അറിയിച്ചു. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡുമായി ചേർന്നാണ് ലോക്ക്ഹീഡ് എഫ്–16 ഇന്ത്യയിൽ നിർമിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയ്ക്ക് കീഴിൽ എക്സ്ക്ലൂസീവ് ആയി തന്നെ എഫ്–16 നിർമിക്കുമെന്ന് ലോക്ക്ഹീഡ് നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയുടെ പദ്ധതികൾക്ക് ഗുണകരമാകുന്ന രീതിയിലാണ് എഫ്–16 നിർമിക്കുക.

ഇന്ത്യൻ വ്യോമസേനയ്ക്കു വേണ്ടി 114 കോംപാക്ട് വിമാനങ്ങൾ നിർമിക്കാനുള്ള 15 ബില്യൻ ഡോളറിന്റെ കരാ‍ർ ലോക്ക്ഹീഡ് സ്വന്തമാക്കിയിട്ടുണ്ട്. വേണ്ടിവന്നാൽ ലോക്ക്ഹീഡ് മാർട്ടിന്റെ മുഴുവൻ നിർമാണവും ഇന്ത്യയിലേക്ക് മാറ്റുമെന്ന് വരെ പറഞ്ഞിരുന്നു. അസംബിൾ ചെയ്യുന്നതിനപ്പുറം പദ്ധതികൾ ആസൂത്രണം ചെയ്യും. ഇന്ത്യയിൽ നിർമിക്കുന്ന എഫ്–16 എല്ലാം കൊണ്ടും പുതിയതായിരിക്കും. വിപണിയിൽ അത്തരമൊരു പോർ വിമാനം മറ്റൊരു കമ്പനിയും ഇറക്കിയിട്ടുണ്ടാവില്ലെന്നും ലോക്ക്ഹീഡ് ഉറപ്പുനൽകുന്നുണ്ട്.

എഫ്–16 പോർവിമാനം നിർമിച്ച് കയറ്റുമതി ചെയ്യാനും ലോക്ക് ഹീഡ് മാർട്ടിന് പദ്ധതിയുണ്ട്. ഇന്ത്യൻ വ്യോമസേനയ്ക്കായി ഒറ്റ എൻജിനുള്ള ഇരുന്നോറോളം പോർവിമാനങ്ങൾ ആവശ്യമുണ്ട്. ഹൈദരാബാദിലാണ് എഫ്–16 നിർമാണ പ്ലാന്റ തുടങ്ങുന്നത്. ഇവിടെ നിന്ന് മറ്റു രാജ്യങ്ങൾക്കു വേണ്ട പോർവിമാനങ്ങൾ നിർമിക്കാനും ലോക്ക്ഹീഡിന് പദ്ധതിയുണ്ട്.

അതേസമയം, പോർവിമാന നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിനായി ലോക്ക് ഹീഡ് മാർട്ടിനെ കൂടാതെ സ്വീഡനിലെ കമ്പനി സാബും രംഗത്തുണ്ട്. ലോക്ക്ഹീഡി മാർട്ടിൽ എഫ്–16 ഓഫർ ചെയ്യുമ്പോൾ സാബ് നിർമിക്കുക ഗ്രിപെൻ വേർഷൻ യുദ്ധ വിമാനമാണ്.

നിലവിൽ ഫോർട്ട്‌വർത്ത്, ടെക്സാസ് എന്നിവിടങ്ങളിലെ ലോക്ക്ഹീഡ് പ്ലാന്റുകളുടെ പ്രവർത്തനം തെക്കൻ കാലിഫോർണിയയിലെ ഗ്രീൻവില്ലെയിലേക്ക് മാറ്റുകയാണ്. ഭാവിയിൽ ഗ്രീൻവില്ലെയ്ക്ക് പുറത്ത് പോർവിമാനങ്ങൾ നിർമിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ പ്ലാന്റ് തുടങ്ങി വിമാനങ്ങൾ കയറ്റുമതി ചെയ്യാനാണ് കമ്പനിയുടെ ഭാവി പദ്ധതി.

എഫ്–16 യുദ്ധ വിമാനങ്ങൾ ഇന്ത്യയിൽ നിർമിക്കാനും കയറ്റുമതി ചെയ്യാനും യുഎസ് എയ്റോസ്പേസ് കമ്പനി ലോക്ഹീഡ് മാർട്ടിനും ടാറ്റാ ഗ്രൂപ്പും നേരത്തെ തന്നെ ധാരണയായിരുന്നു. ഇന്ത്യൻ വ്യോമ സേനയ്ക്ക് മീഡിയം വെയ്റ്റ് വിഭാഗത്തിൽ ഒറ്റ എൻജിനുള്ള ഇരുന്നൂറോളം യുദ്ധ വിമാനങ്ങൾ ആവശ്യമുണ്ടെന്നാണു പ്രതിരോധ വിദഗ്ധർ കണക്കാക്കുന്നത്. ഈ ഇനത്തിൽ പെടുന്ന എഫ്–16 വിമാനങ്ങൾ വ്യോമസേന നിലവിൽ ഉപയോഗിക്കുന്നുമില്ല.