Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാഹോറിൽ ആകാശത്തു ഏറ്റുമുട്ടി; പാക് വിമാനം തകർത്തത് വ്യോമസേന

IAF

പാക്കിസ്ഥാനെതിരായ ഇന്ത്യൻ സൈന്യത്തിന്‍റെ വിജയ കഥകൾ എന്നും ത്രസിപ്പിക്കുന്ന ഒന്നാണ്. 1965ലെ യുദ്ധത്തിൽ പാക് സൈന്യത്തെ കീഴടക്കാൻ വ്യോമസേന വഹിച്ച പങ്ക് ചെറുതല്ല. പാക്കിസ്ഥാനെതിരായ ജയത്തിൽ യുദ്ധവിമാനങ്ങൾ ചെലുത്തിയ സ്വാധീനം വ്യക്തമാക്കി വ്യോമസേന നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. 23 സ്ക്വാഡ്രനിലെ യുദ്ധവിമാനങ്ങൾ പാക്കിസ്ഥാന്‍റെ കരസൈന്യത്തെയും ലാഹോറിനു സമീപത്തെ സേനിക പോസ്റ്റുകളെയും തകർത്ത് മുന്നേറിയ കഥ വിശദമാക്കിയിരിക്കുകയാണ് വ്യോമസേന പുതിയ ട്വീറ്റുകളിലൂടെ. 1965 ൽ സെപ്റ്റംബർ 18നായിരുന്ന ആ ആക്രമണമെന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ ഈ ഓർമ പുതുക്കലിന്. 

എസ്കോർട്ട് പോകുന്നതിനാണ് പതിവായി ജിനാറ്റ് സ്ക്വാഡ്രന്‍റെ സേവനം വിനിയോഗിച്ചിരുന്നത്. 23 സ്ക്വാഡ്രന്‍റെ ‘സാബ്റെ കൊലയാളികൾ’ എന്നു വിശേഷിപ്പിച്ചിരുന്ന സംഘം സ്ഥിരം പ്രവർത്തന പാതയിൽ നിന്നും വ്യതിചലിച്ച് പാക്കിസ്ഥാന്‍റെ കരസേനയ്ക്കും ലാഹോറിനു സമീപത്തെ പോസ്റ്റുകൾക്കും നേരെ വെടിയുതർക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് വ്യോമസേന ട്വീറ്റ് പറയുന്നു. 

സ്ക്വാഡ്രൻ നയിച്ചിരുന്ന എജെഎസ് സന്ധുവിന്‍റെ നേതൃത്വത്തില്‍ നാല് ജിനാറ്റ് വിമാനങ്ങൾ ലാഹോർ ലക്ഷ്യമാക്കി പറന്നുയർന്നു. ഏതാനും നിമിഷങ്ങൾ പിന്നിട്ടപ്പോൾ പാക്കിസ്ഥാന്‍റെ ആറു സാബ്റെ വിമാനങ്ങൾ അടുത്തുവരുന്നതായി അമൃത്‍സർ റഡാറിൽ നിന്നും സൂചന ലഭിച്ചു. 20,000 അടി ദൂരെ സാബ്റെകൾ ഉള്ളതായി തെളിഞ്ഞതോടെ ജിനെറ്റ് വിമാനങ്ങൾ താഴ്ന്നു പറന്ന് ആക്രമണം ആരംഭിച്ചു. എജെഎസ് സന്ധു നേതൃത്വം കൊടുത്ത ജിനെറ്റ് വിമാനവുമായി ഏറ്റുമുട്ടിയ സാബ്റെ രക്ഷപ്പെടാനായി ഉള്ളിലേക്ക് വലിഞ്ഞെങ്കിലും ഏറെ ദുരം താഴോട്ട് വന്ന് പോരാട്ടം തുടർന്ന സന്ധു പാക് വിമാനം വെടിവച്ചിട്ടു. 23 സ്ക്വാഡ്രൻ അടിയറവു പറയിപ്പിച്ച മൂന്നാമത്തെ സ്ക്വാഡ്രനായിരുന്നു അതെന്നും വ്യോമസേനയുടെ ട്വീറ്റികളിൽ വ്യക്തമാക്കുന്നു.

1965 സെപ്റ്റംബറില്‍ തുടങ്ങി ഇന്ത്യ-പാക് യുദ്ധം 17 ദിവസത്തിനുശേഷമാണ് അവസാനിച്ചത്. 1965 സെപ്റ്റംബര്‍ 22 നാണ് ഇരുരാജ്യങ്ങളും വെടിനിര്‍ത്തലിന് തയ്യാറായി. ഈ യുദ്ധത്തിലാണ് ഇന്ത്യ– പാക് വ്യോമസേനകള്‍ ആദ്യമായി സജീവമായി പോരാട്ടം നടത്തിയത്.