Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനം നിറക്കുന്നതിനിടെ യുഎസ് യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ചു തകർന്നു

kc-130-refuels-hornet

പറക്കുന്നതിനിടെ ഇന്ധനം നിറയ്ക്കുകയായിരുന്ന അമേരിക്കൻ യുദ്ധവിമാനങ്ങൾ കൂട്ടിയിടിച്ചു. നാവിക സേനയുടെ രണ്ടു വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആറു പേരെ കാണാതായിട്ടുണ്ട്. ഒരാളെ രക്ഷപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. പരിശീലനത്തിന്റെ ഭാഗമായുള്ള ദൗത്യത്തിനിടെയാണ് ദുരന്തം സംഭവിച്ചത്.

കെസി-130, എ/എ-18 ഹോണറ്റ് എന്നീ വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. പ്രാദേശിക രാവിലെ 2 മണിക്കാണ് സംഭവം. ഹിരോഷിമയ്ക്ക് സമീപത്തെ വ്യോമത്താവളത്തിൽ നിന്നു ടേക്ക് ഓഫ് ചെയ്ത വിമാനങ്ങൾ മുകളിൽ വെച്ച് ഇന്ധനം നിറക്കുന്നതിനിടെയാണ് കൂട്ടിമുട്ടിയത്.

തകർന്ന വിമാനങ്ങൾ ജപ്പാന്റെ തെക്കുപടിഞ്ഞാറൻ തീരത്ത് പസഫിക് സുദ്രത്തിൽ വീണെന്നാണ് ആദ്യ റിപ്പോർട്ട്. ഇരുവിമാനങ്ങളിലുമായി ഏഴു പേരാണ് ഉണ്ടായിരുന്നത്. ജപ്പാൻ-അമേരിക്കൻ നാവിക സേനകൾ സംയുക്തമായാണ് കാണാതായവർക്കായി തിരച്ചിൽ നടത്തുന്നത്.

us-marine

കഴിഞ്ഞ മാസവും യുഎസ് നാവികസേനയുടെ എഫ്/എ–18 ഹൊണറ്റ് പോര്‍വിമാനം തകർന്നു വീണിരുന്നു. യുഎസ്എസ് റൊണാൾഡ് റീഗണിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം കടലിൽ തകർന്നു വീഴുകയായിരുന്നു. രണ്ടു പൈലറ്റുമാരും രക്ഷപ്പെട്ടു. ഏകദേശം അരലക്ഷത്തോളം യുഎസ് സൈനികരാണ് ജപ്പാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്.