Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനീസ് അതിർത്തിക്കു സമീപം യുദ്ധ വിമാനമിറക്കി ഇന്ത്യൻ വ്യോമസേന

AN-32

ചൈനീസ് അതിർത്തിയിൽ നിന്നും ഏതാണ്ട് 60 കിലോമീറ്റർ മാത്രം അകലെയുള്ള സിക്കിമിലെ പക്യോങ് വിമാനത്താവളത്തിൽ വ്യോമസേനയുടെ എഎൻ–32 വിമാനം ആദ്യമായി പറന്നിറങ്ങി. സമുദ്രനിരപ്പിൽ നിന്നും 4,500 അടി മുകളിൽ നിലകൊള്ളുന്ന വിമാനത്താവളത്തിൽ വ്യോമസേനയുടെ ഡ്രോണിയർ വിമാനം കഴിഞ്ഞ വർഷം ഇറങ്ങിയിരുന്നു. 

വിങ് കമാൻഡർ എസ്കെ സിങിന്‍റെ നേതൃത്വത്തിലുള്ള സംഘം നിയന്ത്രിച്ച വിമാനം ബുധനാഴ്ചയാണ് പക്യോങിൽ ഇറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കഴിഞ്ഞ സെപ്റ്റംബറിൽ വിമാനത്താവളം രാഷ്ട്രത്തിനു സമർപ്പിച്ചത്. 

ദോക് ലാ വിഷയത്തിൽ 2017ലുണ്ടായ തർക്കങ്ങളെ തുടർന്നു 4,000 കിലോമീറ്ററോളം വരുന്ന ചൈനീസ് അതിർത്തിയിൽ ഇന്ത്യ കനത്ത ജാഗ്രതയാണ് പുലർത്തിവരുന്നത്. ഇന്ത്യൻ വ്യോമസേനയുടെ ഏറ്റവും വലിയ യാത്രാവിമാനമായ സി–17 ഗ്ലോബൽ മാസ്റ്റർ അരുണാചൽപ്രദേശിലെ ടുടിങ് വിമാനത്താവളത്തിൽ കഴിഞ്ഞ വർഷം മാർച്ചിൽ ഇറങ്ങിയിരുന്നു. ചൈനയുമായി ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളമാണ് ടുടിങ്. 

എഎൻ–32: വ്യോമസേനയുടെ കരുത്ത്

ഇന്ത്യ ആകെ 125 എഎൻ–32 വിമാനങ്ങളാണ് വാങ്ങിയിരുന്നത്. ഇതിൽ 105 വിമാനങ്ങൾ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. 35 വിമാനങ്ങൾ പുതുക്കിപണിതു. പുതിയ എൻജിനും മറ്റു സാങ്കേതിക സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് പുതുക്കിയത്.

എവിടെയും കുറ‍ഞ്ഞ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ഏതു കാലാവസ്ഥയിലും ഇറങ്ങാൻ കഴിയുമെന്നതാണ് എഎൻ–32 ന്റെ ഏറ്റവും വലിയ ഗുണം. മഞ്ഞുമലകളിൽ വരെ ഇറങ്ങാൻ എഎൻ–32 കഴിയും. പ്രളയം, ഭൂകമ്പം തുടങ്ങി മിക്ക പ്രകൃതി ദുരന്തങ്ങളെയും നേരിടാൻ എഎൻ–32 രംഗത്തുണ്ട്

നാലു ക്രൂ അംഗങ്ങളുള്ള എഎൻ 32 വിൽ 42 മുതൽ 50 പേരെ വരെ വഹിച്ചു കൊണ്ടുപോകാനാകും. 23.78 മീറ്റർ നീളമുള്ള വിമാനത്തിന്റെ ചിറകിന്റെ നീളം 29.20 മീറ്ററാണ്. ആറര ടൺ വരെ ഭാരം കൊണ്ടുപോകാൻ ശേഷിയുണ്ട്. മണിക്കൂറിൽ 530 കിലോമീറ്റർ പരമാവധി വേഗത്തിൽ സഞ്ചരിക്കുന്ന എഎൻ–32 ടേക്ക് ഓഫ് ചെയ്താല്‍ 2,500 കിലോമീറ്റർ വരെ സഞ്ചരിക്കും. 31,165 അടി ഉയരത്തിൽ വരെയും പറക്കും.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.