Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൻഡിങ്ങിനിടെ വിമാനം രണ്ടായി മുറിഞ്ഞു, പൊട്ടിത്തെറിച്ചു; ഭയാനകം ഈ വിഡിയോ

tu22m3-

ലാൻഡിങ്ങിനെ സൂപ്പർ സോണിക് ബോംബർ വിമാനം രണ്ടായി മുറിഞ്ഞു പൊട്ടിത്തെറിച്ചു. വൻ ശബ്ദത്തോടെയാണ് വിമാനം തീഗോളമായി മാറിയത്. ലാൻഡിങ്ങിനിടെയുണ്ടായ സാങ്കേതിക പ്രശ്നങ്ങളാണ് അത്യാധുനിക പോർവിമാനം തകരാൻ കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. റഷ്യയുടെ സൂപ്പർസോണിക് പോര്‍വിമാനം ടിയു–23എം3യാണ് തകര്‍ന്നത്. അപകടത്തിൽ മൂന്നു വിമാന ജീവനക്കാർ മരിച്ചു. നാലു പേർക്ക് മാരകമായി പരുക്കേറ്റ് ആശുപത്രിയിലാണ്.

ജനുവരി 22 നാണ് സംഭവം. ചില റഷ്യൻ മാധ്യമങ്ങൾ തന്നെയാണ് ഭയാനകമായ വിഡിയോ പുറത്തുവിട്ടത്. ട്വിറ്ററിലും യുട്യൂബിലും പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ സോഷ്യൽമീഡിയകളിൽ വൈറലാണ്. പ്രദേശത്തെ ശക്തമായ മൂടൽമഞ്ഞ് കാരണം റൺവെ കാഴ്ച കുറവായിരുന്നു. ഇതായിരിക്കാം അപകട കാരണം. വിമാനം റൺവെയിൽ ഇറങ്ങിയതിനു തൊട്ടുപിന്നാലെ 12 സെക്കന്‍ഡിനകം തീഗോളമായി മാറി.

tu22m3

വിമാനം രണ്ടായി വളയുന്നത് ദൃശ്യങ്ങളിൽ കാണാം. കോക്പിറ്റിന്റെ ചില ഭാഗങ്ങൾ തെറിച്ചുപോയി. തൊട്ടുപിന്നാലെ മഞ്ഞുവീണ റൺവെയിൽ വൻ ശബ്ദത്തോടെ വിമാനം പൊട്ടിത്തെറിച്ചു. ഒലനെഗോർസ്ക് എയർ ബേസിൽ മുപ്പത്തിമൂന്നോളം ടിയു–22 പോര്‍വിമാനങ്ങളുണ്ട്. ഏറ്റവും പുതിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിൽ ഒലനെഗോർസ്ക് എയർ ബേസിലെ ടിയു–22 പോർവിമാനങ്ങളുടെ ചിത്രങ്ങളും കാണാം.

Tu-22-crash-video-top

ടിയു–22എം3 സൂപ്പർസോണിക് റഷ്യയുടെ ഏറ്റവും മികച്ച പോർവിമാനങ്ങളിൽ ഒന്നാണ്. നിരവധി ആയുധങ്ങളും മിസൈലുകളും പ്രയോഗിക്കാൻ ശേഷിയുള്ളതാണ് ടിയു–22എം3. പൈലറ്റ്, കോ പൈലറ്റ്, നാവിഗേറ്റർ, വെപ്പൺ സിസ്റ്റം ഓപ്പറേറ്റർ എന്നിവരാണ് മരിച്ചത്. ഏകദേശം 33 വർഷം പഴക്കമുള്ള പോർവിമാനമാണ് തകർന്നത്. എന്നാൽ ഈ വിമാനം 2012ൽ പരിഷ്കരിച്ചിരുന്നു.

related stories
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.