യുക്രെയ്നി‍ൽ നിറയെ അജ്ഞാതപേടകങ്ങൾ: ഞെട്ടിച്ച് ശാസ്ത്ര അക്കാദമി റിപ്പോർട്ട്

ufo-ukraine
Photo: YOUTUBE/SCREENSHOT
SHARE

യുക്രെയ്ൻ തലസ്ഥാനമായ കീവ് നഗരത്തെ മാനം നിറയെ അജ്ഞാത പേടകങ്ങൾ പ്രത്യക്ഷപ്പെടുന്നെന്ന് യുക്രെയ്ൻ നാഷനൽ അക്കാദമി ഓഫ് സയൻസസിലെ മെയ്ൻ അസ്ട്രോണമിക്കൽ ഒബ്സർവേറ്ററിയുടെ റിപ്പോർട്ട്. യുക്രെയ്നും റഷ്യയുമായി യുദ്ധം നടക്കുന്നതിനാൽ ഈ പേടകങ്ങളിൽ പലതും റഷ്യയുടെയും യുക്രെയ്ന്റെയും വ്യോമസന്നാഹങ്ങളാകാമെന്ന് ഒരു യുഎസ് ഇന്റലിജൻസ് ഏജൻസി ഇതെപ്പറ്റി പറഞ്ഞു. 

യുദ്ധം തുടങ്ങിയ ശേഷം യുക്രെയ്ൻ വാനനിരീക്ഷണം ശക്തിപ്പെടുത്തിയിരുന്നു. കീവ്, സമീപത്തുളള ഗ്രാമങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഈ നിരീക്ഷണം. കീവിലും വിനാരിവ്ക ന്ന ഗ്രാമത്തിലും നിരീക്ഷണത്തിനായി രണ്ട് പ്രത്യേക ക്യാമറകളും വച്ചു. ഡസൻകണക്കിനു വിചിത്ര പേടകങ്ങളെ വാനനിരീക്ഷകർ കണ്ടെത്തിയെന്നാണ് ഗവേഷകർ പ്രീപ്രിന്റ് ഡേറ്റബേസായ ആർക്സിവിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. പ്രമുഖ ശാസ്ത്രജേണലുകളിൽ ഗവേഷണ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് ഗവേഷകർ സമർപ്പിക്കുന്നതാണു പ്രീപ്രിന്റ് ജേണലുകൾ.

കോസ്മിക്സ്, ഫാന്റംസ് എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടാണ് തങ്ങൾ കണ്ട അജ്ഞാത പേടകങ്ങളെ ഗവേഷകർ തരംതിരിച്ചത്. പശ്ചാത്തലത്തിലെ ആകാശത്തേക്കാളും പ്രകാശമാനമായ വസ്തുക്കളാണ് കോസ്മിക്സ്. ഫാന്റംസ് ആകാശത്തെ അപേക്ഷിച്ച് ഇരുണ്ട വസ്തുക്കളും. ഫാന്റം ഗണത്തിലുള്ള വസ്തുക്കൾ 3 മുതൽ 12 അടി വരെ വീതിയുള്ളവയായിരുന്നെന്നും ഇവയ്ക്ക് മണിക്കൂറിൽ 53000 കിലോമീറ്റർ എന്ന അതിവേഗത്തിവരെ സഞ്ചരിക്കാൻ സാധിച്ചതായി ശ്രദ്ധയിൽപെട്ടെന്നും യുക്രെയ്നിയൻ ഗവേഷകർ പറഞ്ഞു. 

ഭൂമിയിൽ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിനു പോലും കൈവരിക്കാവുന്ന പരമാവധി വേഗം മണിക്കൂറിൽ 24000 കിലോമീറ്ററാണ്. ഇവ റോക്കറ്റോ മിസൈലുകളോ ആണെന്ന് യുക്രെയ്ൻ ഗവേഷകർ സംശയിക്കുന്നുണ്ടെങ്കിലും കൃത്യമായ സ്ഥിരീകരണമില്ല. സ്ഥിരം പറയുന്നത് പോലെ ഇവ അന്യഗ്രഹജീവികളുടെ വാഹനങ്ങളാണെന്ന വാദം യുക്രെയ്ൻ ഗവേഷകർ ഉയർത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

അടുത്തിടെയായി അന്യഗ്രഹപേടകങ്ങൾ സംബന്ധിച്ച ചിന്തകളും ചർച്ചകളും രാജ്യാന്തര വേദിയിൽ സർക്കാർ തലത്തിൽ പോലും ഉണ്ടാകുന്നുണ്ട്. യുഎസ് പ്രതിരോധ സ്ഥാപനമായ പെന്റഗണിന്റെ നേതൃത്വത്തില‍് ഈ പ്രതിഭാസത്തെക്കുറിച്ച് റിപ്പോർട്ട് അവതരിപ്പിച്ചതും യുഎസിൽ യുഎഫ്ഒ കണ്ടെത്തുന്നതിനെക്കുറിച്ച് യുഎസ് കോൺഗ്രസിൽ ചർച്ച നടന്നതും മറ്റും വളരെ  ശ്രദ്ധേയമായിരുന്നു. ഈ പേടകങ്ങൾ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ അത്യാധുനിക വാഹനങ്ങളാകാമെന്നുംയുഎസിൽ ചില വിദഗ്ധർ പറഞ്ഞിരുന്നു.

English Summary: Scientists in Ukraine say they’ve spotted several UFOs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യമായി ഒരു ഇന്റവ്യൂവിൽ ഇത് പറയുന്നു

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}