ADVERTISEMENT

റഷ്യ യുക്രെയ്‌നെതിരെ ആണവായുധം പ്രയോഗിക്കുമെന്ന ആശങ്ക പലയിടത്തു നിന്നും ഉയരുന്നുണ്ട്. യുദ്ധത്തെ തുടര്‍ന്നുള്ള പ്രതിസന്ധികളില്‍ മരണം വരെ മുന്നില്‍ നില്‍ക്കുമ്പോഴും ആഘോഷിച്ച് നേരിടാന്‍ തന്നെയാണ് ഒരു വിഭാഗം യുക്രെയ്ന്‍കാരുടെ തീരുമാനം. പുടിന്‍ അവസാന വെടിപൊട്ടിക്കും മുൻപ് വലിയ തോതില്‍ സെക്‌സ് പാര്‍ട്ടികള്‍ നടത്താനാണ് ഇവരുടെ ശ്രമം. ടെലഗ്രാമില്‍ ഇങ്ങനെയൊരു ആഹ്വാനം നടത്തിയ ഗ്രൂപ്പിലേക്ക് 15000 ലേറെ പേരാണ് ചേര്‍ന്നിരിക്കുന്നത്.

 

കീവ് നഗരത്തിന് പുറത്തെ മലയോരപ്രദേശത്താണ് ആയിരങ്ങളുടെ പാര്‍ട്ടി ഒരുക്കുന്നത്. പാര്‍ട്ടിക്കെത്തുന്നവര്‍ ഏതു വേഷം ധരിക്കണമെന്ന കാര്യത്തില്‍ വരെ തീരുമാനമായിട്ടുണ്ട്. തങ്ങള്‍ ഏതു ലൈംഗികവിഭാഗത്തില്‍ പെടുന്നവരാണോ അതിനെ കാണിക്കുന്ന വേഷങ്ങളാണ് ഓരോരുത്തരും ധരിക്കേണ്ടത്. കയ്യില്‍ കെട്ടുന്ന വള്ളികള്‍ക്കും പ്രാധാന്യമുണ്ട്. 

 

പാര്‍ട്ടിക്കെത്തുന്നവര്‍ക്കുവേണ്ടി നാട്ടുകാര്‍ ആണവ ഷെല്‍റ്ററുകള്‍ വിട്ടു നല്‍കുമെന്നും സംഘാടകര്‍ അറിയിക്കുന്നുണ്ട്. യുക്രെയ്‌നില്‍ വലിയ പ്രചാരം ലഭിച്ച ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു യുക്രെയ്ന്‍കാരി റേഡിയോ ഫ്രീ യൂറോപിനോട് പറയുന്നത് ഇങ്ങനെ. 'നിരാശയുടെ മറുപുറമാണിത്. ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നു പോവുമ്പോഴും ആസ്വദിക്കാന്‍ മനുഷ്യര്‍ ശ്രമിക്കുകയാണ്. യുക്രെയ്ന്‍കാരുടെ ശുഭപ്രതീക്ഷയുടെ ഉദാഹരണമാണിത്'

 

അവര്‍ എത്രത്തോളം പേടിപ്പിക്കാന്‍ ശ്രമിച്ചാലും അതിനെയെല്ലാം മറികടക്കാനുള്ള വഴികള്‍ ഞങ്ങള്‍ കണ്ടെത്തും. തമാശയോടെ കാര്യങ്ങളെ നേരിടുന്നത് പലപ്പോഴും ഫലം ചെയ്യും. റഷ്യയുടെ പേടിപ്പിക്കലിനുള്ള മറുപടിയാണിതെന്നും മറ്റൊരു യുക്രെയ്ന്‍കാരന്‍ പ്രതികരിക്കുന്നു. ഇടക്ക് ഒരു സൈറന്‍ മുഴങ്ങിയപ്പോള്‍ പാര്‍ട്ടിക്ക് സമയമായോ എന്നായിരുന്നു ടെലഗ്രാം ഗ്രൂപ്പിലെ ഒരാളുടെ പ്രതികരണം.

 

അതേസമയം, യുക്രെയ്ന്‍ അധികൃതര്‍ റഷ്യയില്‍ നിന്നുള്ള ആണവായുധ ഭീഷണിയെ ഗൗരവത്തോടെയാണ് കാണുന്നത്. തങ്ങളുടെ പൗരന്മാര്‍ക്ക് പൊട്ടാസ്യം അയോഡൈഡ് ഗുളികകള്‍ കീവിലെ അധികൃതര്‍ വിതരണം ചെയ്യുന്നുണ്ട്. റേഡിയേഷനെ തുടര്‍ന്ന് തൈറോയിഡ് ഗ്രന്ധിയിലുണ്ടാവുന്ന പ്രശ്‌നങ്ങളെ കുറക്കാന്‍ ഈ ഗുളികകള്‍ സഹായിക്കും. ആണവാക്രമണ ഭീതിയെ തുടര്‍ന്ന് ജനങ്ങള്‍ക്കുവേണ്ട അഭയകേന്ദ്രങ്ങളും രക്ഷാ കേന്ദ്രങ്ങളും സജ്ജമാക്കുമെന്നും യുക്രെയ്ന്‍ അറിയിച്ചിട്ടുണ്ട്.

 

English Summary: 15,000 Ukrainians decide to have a mass orgy if Russia deploys nuclear weapons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT