നവംബർ 12; പുലർച്ചെ 5 മണി. വല്ലാത്തൊരു ശബ്ദം കേട്ട് ഫ്ലോറിഡയിലെ ജനങ്ങൾ ഞെട്ടിയുണർന്നു, എന്താണ് സംഭവിക്കുന്നതെന്നറിയാൻ മിക്കവരും വീടിനു പുറത്തിറങ്ങി. ആ സമയം ജനങ്ങളും മൃഗങ്ങളും പക്ഷികളുമെല്ലാം പരിഭ്രാന്തരായിരുന്നു. പലരും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടു: എന്തായിരുന്നു ആ ശബ്ദം? അതെ, അമേരിക്കയുടെ ഒരു രഹസ്യ ആളില്ലാ വിമാനം തിരിച്ചെത്തിയതായിരുന്നു അത്. 908 ദിവസം ഭ്രമണപഥത്തിൽ കറങ്ങിയ റെക്കോർഡുമായി എക്സ്-37ബി ഭൂമിയിലേക്ക് തിരിച്ചെത്തിയതിന്റെ ശബ്ദമാണ് അന്ന് പുലർച്ചെ ഫ്ലോറിഡക്കാർ കേട്ടത്. അമേരിക്കൻ ബഹിരാകാശ സേനയുടെ സ്വയംനിയന്ത്രിത പേടകം എക്സ്–37ബി ബ്രെവാർഡ് കൗണ്ടിയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ അന്നു പുലർച്ചെ 5.22 നാണ് ലാൻഡ് ചെയ്തത്. ഈ സമത്തുണ്ടായ സോണിക് ബൂം ശബ്ദമാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്. അമേരിക്കയും ചൈനയും ബഹിരാകാശത്ത് ഓരോ നിമിഷവും രഹസ്യവും പരസ്യവുമായ നിരവധി പരീക്ഷണങ്ങളും ദൗത്യങ്ങളുമാണ് നടത്തുന്നത്. റോക്കറ്റ് ടെക്നോളജി, ബഹിരാകാശ നിലയം, തിരിച്ചിറക്കാവുന്ന ബഹിരാകാശ പേടകങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം അമേരിക്കയേക്കാൾ വേഗത്തിലാണ് ചൈനയുടെ കുതിപ്പ്. ദിവസങ്ങൾക്ക് മുൻപ് ഭൂമിയിൽ തിരിച്ചിറങ്ങിയ അമേരിക്കയുടെയും ചൈനയുടേയും ബഹിരാകാശ വിമാനങ്ങളെക്കുറിച്ചെല്ലാം ഇപ്പോഴും വൻ ചർച്ചകളാണ് നടക്കുന്നത്. എന്താണ് ഈ ദൗത്യങ്ങളുടെ ലക്ഷ്യങ്ങളെന്നോ, എന്താണ് ഇതിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നോളജി എന്നോ ഇരു രാജ്യങ്ങളും ഔദ്യോഗികമായി പ്രതികരിക്കാറില്ല. എന്തുകൊണ്ടാകും അത്? അമേരിക്കൻ ബഹിരാകാശ ഗവേഷക വിഭാഗത്തിന്റെയും വ്യോമസേനയുടെയും പരീക്ഷണങ്ങളും നിരീക്ഷണങ്ങളും മിക്കതും രഹസ്യവും നിഗൂഢവുമാണ്. ഭൂമിയിൽ ഏരിയ–51 സൈനിക താവളം ഉള്ളതു പോലെത്തന്നെ യുഎസ് വ്യോമസേനയ്ക്ക് ബഹിരാകാശത്തും വൻ സാന്നിധ്യമുണ്ട്. അതിലൊന്നാണ് എക്സ്–37ബി എന്ന രഹസ്യ ബഹിരാകാശ പേടകം....
HIGHLIGHTS
- അമേരിക്കയും ചൈനയും ബഹിരാകാശത്ത് നടത്തുന്നത് നിരവധി പരീക്ഷണങ്ങൾ
- എക്സ്-37: ഇതുവരെ ആറ് സ്പേസ് ഡ്രോണുകൾ വിജയകരമായി വിക്ഷേപിച്ച് തിരിച്ചെത്തിച്ചു
- സ്പേസ് ഡ്രോണിനകത്ത് സാറ്റലൈറ്റ് ഒളിപ്പിച്ചു വിക്ഷേപിച്ചാൽ ഗുണം പലതാണ്