റഷ്യയ്ക്കെതിരെ ആക്രമണം ശക്തമാക്കി യുക്രെയ്ൻ, പ്രതിരോധിക്കാൻ യുഎസിന്റെ പാട്രിയറ്റും

patriot-us-army
Photo: US Army
SHARE

റഷ്യയ്ക്കെതിരെ ആക്രമണം ശക്തമാക്കി യുക്രെയ്ൻ. കഴിഞ്ഞ ദിവസങ്ങളിൽ മിസൈൽ ആക്രമണത്തിൽ റഷ്യയ്ക്ക് വൻ നാശനഷ്ടമാണ് നേരിട്ടത്. ഖേഴ്സൻ പ്രവിശ്യയിൽ തമ്പടിച്ചിട്ടുള്ള റഷ്യൻ സൈനികർക്കുനേരെ ശക്തമായ ആക്രമണം നടത്തിയതായി യുക്രെയ്ൻ സേന അവകാശപ്പെട്ടു. 

ഇതിനിടെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് യുക്രെയ്നിലേക്ക് അത്യാധുനിക ആയുധങ്ങൾ എത്തുന്നുണ്ടെന്നാണ് അറിയുന്നത്. യുഎസിന്റ പാട്രിയേട്ട് വ്യോമപ്രതിരോധ സംവിധാനം താമസിയാതെ യുക്രെയ്നിലെത്തുമെന്ന് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ അറിയിച്ചു. പാട്രിയട്ട് മിസൈലുകൾ യുക്രെയ്നിനു നൽകുമെന്ന് കഴിഞ്ഞ മാസം യുഎസ് പ്രസിഡ‍ന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.

∙ എന്താണ് പാട്രിയറ്റ്?

പാട്രിയറ്റ് എന്നാൽ കരയിൽ നിന്നു വായുവിലേക്ക് തൊടുക്കാവുന്ന പ്രതിരോധ ബാലസ്റ്റിക് മിസൈലാണ്. അമേരിക്കയാണ് ഈ മിസൈൽ ആദ്യമായി വികസിപ്പിച്ചെടുത്തത്. പിന്നീട് അമേരിക്കയുടെ സഖ്യത്തിലെ മിക്ക രാജ്യങ്ങളിലും ഈ സംവിധാനം കൊണ്ടുവന്നു. 1981 ലാണ് പാട്രിയറ്റ് പുറത്തുവരുന്നത്. 20 മുതൽ 30 ലക്ഷം ഡോളർ വരെയാണ് ഇതിന്റെ നിർമാണ ചെലവ്. 

നിലവിൽ അമേരിക്കയുടെ കൈവശം മാത്രം 1,106 പാട്രിയറ്റ് ലോഞ്ചറുകളുണ്ട്. മറ്റു രാജ്യങ്ങളിലായി 172 ലോഞ്ചറുകളും സർവീസിലുണ്ട്. ഇതിൽ പ്രയോഗിക്കാനായി ഏകദേശം പതിനായിരം മിസൈലുകൾ നിർമിച്ചിട്ടുണ്ട്. എംഐഎം–104 പാട്രിയറ്റ് എന്നാണ് ഈ ടെക്നോളജിയുടെ ഔദ്യോഗിക പേര്. കുവൈത്ത്, യുഎഇ, സൗദിഅറേബ്യ എന്നീ ഗൾഫ് രാജ്യങ്ങളിൽ പാട്രിയറ്റിന്റെ സേവനം ലഭ്യമാമാണ്.

നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് പൂർണമായും സ്വയം പ്രവർത്തിക്കുന്ന പോരാളി റോബട്ടുകൾ താമസിയാതെ യുക്രെയ്നിൽ യുദ്ധത്തിനിറങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്. യുദ്ധം നീളുന്തോറും ലക്ഷ്യം തെറ്റാത്ത ആക്രമണങ്ങൾക്കായി മനുഷ്യരെക്കാൾ ഡ്രോണുകളെ ഉപയോഗിക്കുന്നതിലേക്കാണു കാര്യങ്ങൾ നീങ്ങുന്നതെന്നു സൈനിക വിദഗ്ധർ പറയുന്നു. യുക്രെയ്ൻ സൈന്യം ഇപ്പോൾ തന്നെ നിർമിതബുദ്ധി ഉപയോഗിച്ചു പ്രവർത്തിക്കുന്ന സെമി ഓട്ടമാറ്റിക് ഡ്രോണുകളും ഡ്രോൺവേധ ആയുധസംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്. എഐ ആയുധങ്ങൾ ഉണ്ടെന്നു റഷ്യയും അവകാശപ്പെടുന്നുണ്ട്.

English Summary: Patriot missile systems expected to be deployed in Ukraine soon: Top Ukrainian diplomat

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS