സ്വാമിയേ ശരണമയ്യപ്പാ, ബ്രഹ്‌മോസ്! ഇന്ത്യയ്ക്കിത് അഭിമാന നിമിഷം, പ്രദർശിപ്പിച്ചതെല്ലാം സ്വദേശി നിര്‍മിത ആയുധങ്ങൾ

brahmos-missile
Photo: PIB
SHARE

ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിന പരേഡ്, രാജ്യത്തg നിര്‍മിച്ച ആധുനിക സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിച്ച ആയുധങ്ങളുടെ അഭിമാനത്തോടെയുള്ള പ്രദര്‍ശനം കൂടിയായിരുന്നു. നിസ്വാര്‍ഥമായ സേവനം കാഴ്ചവയ്ക്കുന്ന ഇന്ത്യന്‍ സൈന്യത്തിനg കൈവരുന്ന അധിക കരുത്ത് വിളിച്ചറിയിച്ചുകൊണ്ടാണ് പരേഡ് അവസാനിച്ചത്. ഏറെ വിനാശകാരിയും അത്യാധുനികവുമായ ആകാശ് മിസൈല്‍ സിസ്റ്റം, സാറ്റലൈറ്റുകള്‍, ക്ഷണത്തില്‍ പിടിപ്പിച്ചെടുക്കാവുന്ന മോഡുലര്‍ പാലങ്ങള്‍, ആധുനിക ഹെലിക്കോപ്റ്ററുകള്‍, ഇലക്ട്രോണിക് യുദ്ധസംവിധാനങ്ങള്‍ തുടങ്ങി സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ വരെ പ്രദര്‍ശിപ്പിച്ചാണ് പരേഡ് അവസാനിച്ചത്. ഇതിൽ ചിലതിനെപ്പറ്റി പരിശോധിക്കാം:

∙ എംബിടി അര്‍ജുന്‍

മൂന്നാം തലമുറയിലെ യുദ്ധ ടാങ്ക് ഇന്ത്യയില്‍ നിര്‍മിച്ചതാണ്. ഡിഫന്‍സ് റിസർച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് ഇതു വികസിപ്പിച്ചത്. അര്‍ജുനിലെ പ്രധാനപ്പെട്ട ആയുധം 120എംഎം റൈഫിള്‍ഡ് തോക്കാണ്. കൂടാതെ, 7.62എംഎം കൊആക്‌സിയല്‍ മെഷീന്‍ ഗണ്‍, വിമാനം വീഴ്ത്താൻ ശേഷിയുള്ള 12.7എംഎം മെഷീന്‍ ഗണ്‍ എന്നിവയും ഉണ്ട്. ഇതിന് ശക്തി പകരുന്നത് ഒരു 1400 എച്പി ഡീസല്‍ എൻജിനാണ്. പരമാവധി സ്പീഡ് മണിക്കൂറില്‍ 70 കിലോമീറ്റർ. പുതിയതായി വികസിപ്പിച്ചെടുത്ത പ്രതിരോധ കവചവും അതിനുണ്ട്. നിലവിലുള്ള മറ്റ് മൂന്നാം തലമുറ ടാങ്കുകളെ അപേക്ഷിച്ച് ഏറെ മികച്ചതാണിത്.

arjun-tank

∙ നാഗ് മിസൈല്‍ സിസ്റ്റം

നാഗ് ( NAG) സിസ്റ്റം എതിരാളികളുടെ ടാങ്കുകള്‍ തകര്‍ക്കാനായി നിര്‍മിച്ചതാണ്. ഇതിനെ നാമിസ് (NAMIS) എന്നാണ് വിളിക്കുന്നത്. ഡിആര്‍ഡിഒയും ഹൈദരാബാദfnz ഡവലപ്‌മെന്റ് ലബോറട്ടറി/gx സംയുക്തമായാണ് ഇത് നിര്‍മിച്ചത്. രാജ്യാതിര്‍ത്തിയിലും മറ്റും ടാങ്കുകള്‍ക്കെതിരെയുള്ള ആക്രമണത്തിനും പ്രതിരോധത്തിനും ഇത് പ്രയോജനപ്പെടുത്താം. ആളില്ലാതെ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു ട്രാക്ഡ് ആര്‍മേഡ് ഫൈറ്റിങ് വാഹനം കൂടിയാണിത്. ഇതിന് ആറ് നാഗ് ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകള്‍ തൊടുക്കാനാകും. ഏകദേശം 5 കിലോമീറ്ററാണ് ഇതിന്റെ റേഞ്ച്. ചലിക്കുന്ന ടാങ്കുകളെ വരെ തകര്‍ക്കാന്‍ കെല്‍പ്പുള്ളതാണ് ഇതിന്റെ ആക്രമണ സംവിധാനമെന്നു പറയുന്നു. വളരെ ചുരുക്കം രാജ്യങ്ങള്‍ക്കു മാത്രമാണ് ഇത്തരം ഫയര്‍ ആന്‍ഡ് ഫൊര്‍ഗെറ്റ് സിസ്റ്റങ്ങള്‍ ഉള്ളത്.

Nag-Missile-System

∙ ബിഎംപി2/2കെ

ഇന്‍ഫന്‍ട്രി കോംബാറ്റ് വാഹനമായ ബിഎംപി2/2കെ ആണ് മറ്റൊരു അഭിമാന യുദ്ധ സംവിധാനം. ഹൈ മൊബിലിറ്റി ഇന്‍ഫന്‍ട്രി കോംബാറ്റ് വെഹിക്കിള്‍ (ഐസിവി) എന്ന വിഭാഗത്തിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്. ഐസിവി ബിഎംപി-2 മോഡലിന് പേരിട്ടിരിക്കുന്നത് ശരത് (SARATH) എന്നാണ്. വിനാശകാരിയായ ആയുധങ്ങളും രാത്രിയില്‍ ആക്രമണങ്ങള്‍ നടത്താനുള്ള ശേഷിയുമാണ് ഇത് ശത്രുക്കള്‍ക്ക് പേടിസ്വപ്‌നമാകാനുള്ള കാരണം. എല്ലാത്തരം യുദ്ധമുന്നണികളിലും ഇത് പ്രയോജനപ്പെടുത്താം. മരുഭൂമിയെന്നോ മലനിരകളെന്നോ സമുദ്ര നിരപ്പില്‍ നിന്ന് ഏറെ ഉയരെയുള്ള പ്രദേശമെന്നതa ഒന്നും ശരത്തിന്റെ കുതിപ്പിന് പ്രശ്‌നമല്ല.

∙ ക്വിക് റിയാക്‌ഷന്‍ ഫൈറ്റിങ് വെഹിക്കിൾ

ക്വിക് റിയാക്‌ഷന്‍ ഫൈറ്റിങ് വെഹിക്കിള്‍ (ക്യൂആര്‍വിഎഫ്) നിര്‍മിച്ചെടുത്തത് ഇന്ത്യയുടെ സ്വയംപര്യാപ്തയ്ക്കായി നിലകൊള്ളുന്ന ആത്മ നിര്‍ഭര്‍ ഭാരത് സ്‌കീമിലാണ്. ഇന്ത്യന്‍ സേനയ്ക്കു വേണ്ടി ഇത് നിര്‍മിച്ചത് ടാറ്റാ അഡ്വാന്‍സ് സിസ്റ്റവും ഭാരത് ഫോര്‍ജ് ലിമിറ്റഡും സംയുക്തമായി ആണ്. സ്വയംപര്യാപ്തത എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രമത്തിന് ഉത്തമോദാഹരണമാണ് ക്യുആര്‍വിഎഫ് എന്ന് വിലയിരുത്തപ്പെടുന്നു. ചക്രത്തിലോടുന്ന ഇതൊരു 4x4 ആര്‍മേഡ് പ്ലാറ്റ്‌ഫോമാണ്. ഇതിന് 360 ഡിഗ്രി ടാർഗറ്റ് കവചസംരക്ഷണമുണ്ട്. ക്വിക് റിയാക്‌ഷന്‍ ഫൈറ്റിങ് വെഹിക്കിളിലുള്ളത് 7.62എംഎം യന്ത്രത്തോക്കാണ്. പടച്ചട്ടയണിഞ്ഞ 10 പട്ടാളക്കാര്‍ക്ക് ഇതില്‍ സഞ്ചരിക്കാം. ലഡാക്ക്, സിക്കിം, അരുണാചല്‍ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളെ ഉദ്ദേശിച്ചാണ് ഇത് നിര്‍മിച്ചത്. വെടിയുണ്ടകള്‍ക്കും കുഴിബോംബുകള്‍ക്കും എതിരെയുള്ള പ്രതിരോധവും ഇതില്‍ ഒരുക്കിയിട്ടുണ്ട്. അകമ്പടി വാഹനമായും ഇത് പ്രയോജനപ്പെടുത്താം. മണിക്കൂറില്‍ പരമാവധി 80 കിലോമീറ്റര്‍ വരെയാണ്  വേഗം. ഇതിന്റെ ഓപ്പറേഷണല്‍ പരിധി 600 കിലോമീറ്റര്‍ വരെയാണ്.

QRFV

∙ കെ-9 വജ്രാ-ടി

കെ-9 വജ്രാ-ടിയുമായി എത്തിയത് 224 മീഡിയം റെജിമെന്റ് ആയിരുന്നു. കെ-9 വജ്രാ-ടി 155എംഎം/52 കാലിബര്‍ ട്രാക്ട് സെല്‍ഫ് പ്രൊപെല്‍ഡിന് 40 കിലോമീറ്റര്‍ വരെ പരിധിയില്‍ വെടിയുണ്ടയുതിര്‍ക്കാന്‍ സാധിക്കും. വരണ്ട മരുഭൂമിയില്‍ പോലും ഇതിന് മണിക്കൂറില്‍ പരമാവധി 60 കിലോമീറ്റര്‍ വേഗം ആര്‍ജ്ജിക്കാം. വെല്‍ഡഡ് സ്റ്റീല്‍ കവചമാണ് ഇതിന്. മോഡുലര്‍ അസിമുത് പൊസിഷന്‍ സിസ്റ്റവും ഓട്ടമാറ്റിക് ഫയര്‍ കൺട്രോള്‍ സിസ്റ്റവും ഉണ്ട്.

∙ 400 കിലോമീറ്റര്‍ റേഞ്ചുള്ള ബ്രഹ്‌മോസ്-സ്വാമിയേ ശരണമയ്യപ്പാ!

ശത്രുക്കളുടെ മേഖലകള്‍ക്കുളളിലേക്കെത്തി, കിറുകൃത്യതയോടെ ആക്രമിക്കാനുള്ള ശേഷിയാണ് 400 കിലോമീറ്റര്‍ റേഞ്ചുള്ള ബ്രഹ്‌മോസ് സൂപ്പര്‍സോണിക്, ഹൈ-പ്രിസിഷന്‍ ക്രൂസ് മിസൈലിനുള്ളത്. ഇത്തവണ പ്രദര്‍ശിപ്പിച്ച ആയുധങ്ങള്‍ക്കെല്ലാം യുദ്ധകാഹളങ്ങളും ഉണ്ട്. ബ്രഹ്‌മോസിന്റേത് സ്വാമിയേ ശരണമയ്യപ്പാ എന്നാണ്.

brahmos-missile

∙ 10 മീറ്റര്‍ ഷോര്‍ട് സ്പാന്‍ പാലം

ആക്രമിച്ചു കയറുന്ന സേനയ്ക്കു മുന്നില്‍ ഒരു കിടങ്ങോ കനാലോ പ്രതിബന്ധം സൃഷ്ടിച്ചാല്‍ എന്തു സംഭവിക്കും? ഇത്തരം സന്ദര്‍ഭങ്ങളില്‍ 10 മീറ്റര്‍ വരെയുള്ള കിടങ്ങുകളൊന്നും ഇനി ഇന്ത്യന്‍ സൈന്യത്തിന് പ്രശ്‌നമായിരിക്കില്ല. അതിനാണ് 10 മീറ്റര്‍ഷോര്‍ട് സ്പാന്‍ പാലം വികസിപ്പിച്ചെടുത്തിരിക്കുന്നത്. മിനിറ്റുകള്‍ക്കുള്ളില്‍ പാലം നിർമിച്ച് സൈന്യത്തിന് അപ്പുറത്തെത്താം. അസള്‍ട്ട് ബ്രിജ് എന്ന് അറിയപ്പെടുന്ന പാലം ഡിസൈൻ ചെയ്തത് ഡിആര്‍ഡിഒ തന്നെയാണ്. 

∙ മൊബൈല്‍ മൈക്രോവേവ് നോഡ്, മൊബൈല്‍ നെറ്റ്‌വര്‍ക്ക് സെന്റര്‍

മൊബൈല്‍ മൈക്രോവേവ് നോഡും മൊബൈല്‍ നെറ്റ്‌വര്‍ക്ക് സെന്റര്‍ ഓഫ് കോര്‍പ്‌സ് ഓഫ് സിഗ്നലും പ്രദര്‍ശിപ്പിച്ചെത്തിയത് 2എഎച്ക്യു സിഗ്നല്‍ റെജിമെന്റിലെ മേജര്‍ മുഹമ്മദ് അസിഫ് അഹമ്മദ് ആണ്. രണ്ടു വാഹനങ്ങളാണ് ഈ സംവിധാനത്തിലുള്ളത്. തന്ത്രപ്രധാനമായ യുദ്ധ മേഖലകളില്‍ അതിവേഗം ആശയക്കൈമാറ്റം സാധ്യമാക്കാനാണ് മൊബൈല്‍ മൈക്രോവേവ് നോഡ്. ഒരു ഹൈ മൊബിലിറ്റി വെഹിക്കിള്‍ പ്ലാറ്റ്‌ഫോമിലാണ് നോഡ് പിടിപ്പിച്ചിരിക്കുന്നത്. ഇതിന് ഓപ്ടിക്കല്‍, മൈക്രോവേവ്, സാറ്റലൈറ്റ് മീഡിയ എന്നീ രീതികള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും. ശബ്ദം, ഡേറ്റ, വിഡിയോ എന്നീ ഫോര്‍മാറ്റുകളില്‍ ഡേറ്റ കൈമാറാന്‍ ഇതിന് സാധിക്കും.

മൊബൈല്‍ നെറ്റ്‌വര്‍ക്ക് സെന്റര്‍ എന്നത് അടുത്ത തലമുറയിലെ ഒരു നെറ്റ്‌വര്‍ക്ക് വാഹനമാണ്. നെറ്റ്‌വര്‍ക്ക് കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത് ഉപയോഗിക്കുക. മൂന്നു പ്രധാന ശേഷികളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് - നെറ്റ്‌വര്‍ക്ക് ഒപ്പറേഷന്‍സ്, സുരക്ഷാ ഓപ്പറേഷന്‍സ്, ഡേറ്റാ സെന്റര്‍. യുദ്ധം നടക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വിശകലനം ചെയ്യാനും ഇത് ഉപയോഗിക്കാം. ഇതില്‍ ഒരു ആറംഗ ക്രൂവിനാണ് ഇടം ഒരുക്കിയിരിക്കുന്നത്. നേതൃത്വം ഒരു ഓഫിസര്‍ക്കായിരിക്കും. റൗട്ടറുകള്‍, വലിയ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍, ഹൈ-സ്പീഡ് ഡേറ്റാ പ്രോസസിങ് തുടങ്ങിയവയാണ് ഇതിലുള്ളത്. ഇവയില്‍ മൊബൈല്‍ നോഡ് ആത്മനിര്‍ഭര്‍ ഭാരത് ദൗത്യത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുത്തതാണ്. 

∙ ആകാശ് വെപ്പണ്‍ സിസ്റ്റം

ഹ്രസ്വദൂര സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ അടങ്ങുന്നതാണ് ആകാശ് വെപ്പണ്‍ സിസ്റ്റം. ശത്രുപക്ഷത്തിന്റെ വ്യോമാക്രമണങ്ങളെ ചെറുക്കാനും തകര്‍ക്കാനുമായിരിക്കും ഇത് പ്രയോജനപ്പെടുത്തുക. ധ്രുവ് ഹെലിക്കോപ്റ്ററുകളുടെയും രുദ്രാ ഹെലികോപ്റ്ററുകളുടെയും കരുത്ത് യോജിപ്പിച്ചാണ് ഇവ സൃഷ്ടിച്ചിരിക്കുന്നത്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ക്കാണ് രുദ്ര എന്ന പേരു നല്‍കിയിരിക്കുന്നത്. ഇവയെ പറക്കും ടാങ്കുകള്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. 

INDIA-POLITICS-REPUBLIC DAY-REHEARSAL
ചിത്രം: Money SHARMA / AFP

∙ വാപ്-വീല്‍ഡ് ആര്‍മേഡ് പ്ലാറ്റ്‌ഫോം

വീല്‍ഡ് ആര്‍മേഡ് പേഴ്‌സണല്‍ കാരിയര്‍ (വാപ്) ആണ് പ്രദര്‍ശിപ്പിക്കപ്പെട്ട മറ്റൊരു യുദ്ധ സജ്ജീകരണം. ഇത് വികസിപ്പിച്ചതും ഡിആര്‍ഡിഒ ആണ്. ഇതൊരു മോഡുലര്‍ കോംബാറ്റ് പ്ലാറ്റ്‌ഫോം ആണ്. ഇത് അത്യാധുനിക പ്ലാറ്റ്‌ഫോം ആണെന്നതു കൂടാതെ സന്ദര്‍ഭോചിതമായി ക്രമീകരിച്ച് ഉപയോഗിക്കുകയും ചെയ്യാം. ഇന്‍ഫന്‍ട്രി വെഹിക്കിള്‍, സിബിആര്‍എന്‍ വെഹിക്കിള്‍, എടിജിഎം കരിയര്‍ തുടങ്ങി പലതുമായും പ്രയോജനപ്പെടുത്താം. കരയിലും വെള്ളത്തിലും ഇത് പ്രവര്‍ത്തിപ്പിക്കാമെന്നതാണ് വാപിന്റെ പ്രത്യകതതകളിലൊന്ന്. കനാലുകളും നദികളും ഇതിന് താണ്ടാന്‍ സാധിക്കും. കരയിൽ റോഡില്‍ പരമാവധി സ്പീഡ് മണിക്കൂറില്‍ 100 കിലോമീറ്ററാണ്. 

സൈന്യം പ്രദര്‍ശിപ്പിച്ച സാങ്കേതികവിദ്യകളും ആയുധ സംവിധാനങ്ങളും ആധുനികവും സ്വാശ്രയബുദ്ധിയ്ക്ക് ഊന്നല്‍ നല്‍കുന്നതും യുവത്വും തുളുമ്പുന്നതും അത്യാധുനിക ടെക്‌നോളജി പ്രയോജനപ്പെടുത്തുന്നതുമാണെന്ന് നിരീക്ഷിക്കപ്പെടുന്നു.

English Summary: Made-in-India Weapons Systems Flaunted At 74th Republic Day Parade

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS