ADVERTISEMENT

ഒറ്റക്കും കൂട്ടമായും എത്തുന്ന കൊലയാളി ഡ്രോണുകള്‍ ഇപ്പോഴത്തേയും ഭാവിയിലേയും യുദ്ധ ഭൂമിയില്‍ വലിയ വെല്ലുവിളിയാണ്. ഈ ഡ്രോണ്‍ വെല്ലുവിളിയെ ഉയര്‍ന്ന ശേഷിയുള്ള മൈക്രോവേവ് ആയുധം കൊണ്ട് നേരിടാന്‍ ഒരുങ്ങുകയാണ് അമേരിക്ക. സ്വന്തം പോര്‍വിമാനങ്ങള്‍ക്ക് പോറൽ പോലുമേല്‍പ്പിക്കാതെ ഒറ്റയടിക്ക് ഡ്രോണുകളുടെ കൂട്ടങ്ങളെ നശിപ്പിക്കാനുള്ള കൃത്യത ഈ ആയുധത്തിനുണ്ട്. 

 

അമേരിക്കന്‍ സൈന്യത്തിന് കീഴിലുള്ള റാപ്പിഡ് കാപ്പബിലിറ്റീസ് ആന്‍ഡ് ക്രിട്ടിക്കല്‍ ടെക്‌നോളജീസ് ഓഫിസ് (RCCTO) ഈ ആയുധം നിര്‍മിക്കാനായി 66.1 ദശലക്ഷം ഡോളറിന്റെ കരാര്‍ എപ്പിറസ് എന്ന കമ്പനിക്ക് നല്‍കി കഴിഞ്ഞു. ലിയോണിഡാസ് എന്നാണ് ഈ മൈക്രോവേവ് ആയുധത്തിന് പേരിട്ടിരിക്കുന്നത്. 

 

ഈ വര്‍ഷം തന്നെ ലിയോണിഡാസിന്റെ പരീക്ഷണ പതിപ്പുകള്‍ കൈമാറാനാണ് എപിറസിന്റെ തീരുമാനം. 'ഡ്രോണുകളുടെ കൂട്ടങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ നമ്മുടെ നിലവിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് പലപ്പോഴും കഴിയണമെന്നില്ല. ഈ പുതിയ കരാര്‍ അമേരിക്കയുടെ ആ പോരായ്മ പരിഹരിക്കാന്‍ ലക്ഷ്യം വെക്കുന്നതാണ്' എന്ന് എപിറസ് സിഇഒ കെന്‍ ബെഡിങ്ഫീല്‍ഡ് പറഞ്ഞു.

 

പല തരത്തിലുള്ള ഡ്രോണുകള്‍ക്കെതിരെ ഫലപ്രദമായി ലക്ഷ്യം കണ്ടുകൊണ്ട് ലിയോണിഡാസ് ഇതിനകം തന്നെ കഴിവു തെളിയിച്ചിട്ടുണ്ട്. സമാനമായ ആറ് ആയുധങ്ങളെ തോല്‍പിച്ച് ലിയോണിഡാസ് മികവ് കാണിച്ചു തന്നതാണ്. 2022 ഏപ്രിലിലാണ് അവസാനമായി പരസ്യമായി ലിയോണിഡാസിന്റെ പരീക്ഷണം എപിറസ് നടത്തിയത്.

 

സോഫ്റ്റ്‌വെയറുകളുടെ സഹായത്തിലാണ് ലിയോണിഡാസ് പ്രവര്‍ത്തിക്കുന്നത്. അതിശക്തമായ മൈക്രോവേവ് ആയുധത്തിന് ആവശ്യമെങ്കില്‍ അപ്‌ഡേഷനുകളും സോഫ്റ്റ്‌വെയര്‍ വഴി തന്നെ നടത്താനാകും. അമേരിക്കന്‍ സൈന്യത്തിന്റെ ആധുനികവല്‍ക്കരണത്തിനുള്ള ശ്രമങ്ങള്‍ക്കും ഭാവിയിലെ വെല്ലുവിളികള്‍ നേരിടുന്നതിനും ലിയോണിഡാസ് പോലുള്ള ആയുധങ്ങള്‍ നിര്‍ണായകമാകും. 

 

സ്വകാര്യ ഫണ്ടുപയോഗിച്ചാണ് ഈ ആയുധത്തിന്റെ ഗവേഷണവും നിര്‍മാണവും പരീക്ഷണങ്ങളുമെല്ലാം നടന്നിട്ടുള്ളത്. വേഗത്തില്‍ ലഭിച്ച ഈ കരാര്‍ പ്രതിരോധ രംഗത്തെ കണ്ടെത്തലും പ്രായോഗിക ഉപയോഗവും തമ്മിലുള്ള അന്തരം കുറച്ചുവെന്നും എപിറസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. എപിറസ് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഡ്രോണുകളെ മൈക്രോവേവ് ആയുധങ്ങളുപയോഗിച്ച് കൃത്യതയോടെ തകര്‍ത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. അമേരിക്കന്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ അരിസോണയിലെ യുമ പ്രൂവിങ് ഗ്രൗണ്ടില്‍ ഏപ്രില്‍ നാല് മുതല്‍ 22 വരെയായിരുന്നു ഈ പരീക്ഷണങ്ങള്‍.

 

English Summary: US Army's high-power microwave weapon can take down swarms of drones

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT