ADVERTISEMENT

ക്യൂബയിൽ അത്യാധുനിക ചാരനിരീക്ഷണനിലയം സ്ഥാപിക്കാനുള്ള കരാറിൽ ചൈന ഏർപ്പെട്ടെന്ന് പ്രമുഖ യുഎസ് ദിനപത്രമായ വാൾസ്ട്രീറ്റ് ജേണൽ. പദ്ധതിയുമായി ബന്ധമുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാൾസ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്.  യുഎസിലെ ഫ്ലോറിഡയിൽ ഇത്തരമൊരു നിരീക്ഷണനിലയം സ്ഥാപിച്ചാൽ തെക്കുകിഴക്കൻ യുഎസിനെ നിരീക്ഷിക്കാൻ ചൈനയ്ക്ക് എളുപ്പം സാധിക്കും, മേഖലയിലൂടെ പോകുന്ന കപ്പലുകളെ എളുപ്പത്തിൽ നിരീക്ഷിക്കാനും കഴിയും. 

യുഎസ് സെൻട്രൽ കമാൻഡ് ഓഫിസ് സ്ഥിതി ചെയ്യുന്നത് മേഖലയിലെ ടംപയിലാണ്. അതുപോലെ തന്നെ യുഎസിന്റെ ഏറ്റവും വലുപ്പമുള്ള മിലിറ്ററി ബേസ് സ്ഥിതി ചെയ്യുന്നത് നോർത്ത് കാരലൈനയിലാണ്. ഫോർട് ബ്രാഗ് എന്നു പേരുള്ള ഈ കേന്ദ്രവും ഇവിടെ നിന്ന് എളുപ്പം നിരീക്ഷിക്കാൻ സാധിക്കും. നിരീക്ഷണ നിലയം സ്ഥാപിക്കുന്നതു സംബന്ധിച്ചുള്ള രഹസ്യക്കരാറിനായി ശതകോടിക്കണക്കിനു ഡോളറുകൾ ചൈന ക്യൂബയ്ക്കു നൽകിയെന്നും പറയുന്നു.

യുദ്ധം 'വെള്ളത്തിനുമേൽ', നോവ കഖോവ്ക ഡാം തകർക്കൽ...

മറ്റൊരു മിസൈൽ പ്രതിസന്ധിയിലേക്കാണോ ലോകം പോകുന്നതെന്ന മട്ടിൽ ചർച്ചകളുയരാൻ സംഭവം ഇടയാക്കിയിട്ടുണ്ട്.യുഎസും സോവിയറ്റ് യൂണിയനുമായി നിലനിന്ന ശീതയുദ്ധകാലത്തെ ഏറ്റവും ശ്രദ്ധേയമായ ഏടായിരുന്നു ക്യൂബൻ മിസൈൽ പ്രതിസന്ധി. 1962 ഒക്ടോബറിലാണ് ഇതു തുടങ്ങിയത്. ഫിഡൽ കാസ്ട്രോയുടെ കമ്യൂണിസ്റ്റ് ഭരണത്തിൻകീഴിലായിരുന്ന ക്യൂബ അമേരിക്കയ്ക്ക് അന്ന് അലോസരമുണ്ടാക്കിക്കൊണ്ടിരുന്ന രാജ്യമാണ്.

1962 ഒക്ടോബർ 14ന് അമേരിക്കൻ ചാരവിമാനങ്ങൾ ക്യൂബയിൽ സോവിയറ്റ് യൂണിയൻ മിസൈൽ സങ്കേതങ്ങൾ ഉണ്ടാക്കിയിരിക്കുന്നതായി കണ്ടെത്തി. ഇതു വലിയ ആശങ്ക അമേരിക്കൻ ഭരണതലത്തിൽ ഉളവാക്കി. അന്നത്തെ യുഎസ് പ്രസിഡന്റായ ജോൺ എഫ്. കെന്നഡി ഉന്നതതല യോഗം വിളിക്കുകയും സോവിയറ്റ് യൂണിയന്റെ ഈ ഭീഷണിയോട് എങ്ങനെ പ്രതികരിക്കുമെന്ന് ആരായുകയും ചെയ്തു.

തുടർന്ന് യുഎസ് ക്യൂബയ്ക്കെതിരെ നാവിക ഉപരോധം ഏർപെടുത്തി. സോവിയറ്റ് യൂണിയൻ എത്രയും പെട്ടെന്ന് മിസൈലുകൾ മാറ്റിസ്ഥാപിക്കണമെന്നും കെന്ന‍‍ഡി ആവശ്യപ്പെട്ടു. എന്നാൽ ഈ നിർദേശങ്ങളൊന്നും അനുസരിക്കാൻ സോവിയറ്റ് യൂണിയൻ തയാറായില്ല. വൻശക്തികൾ തമ്മിൽ ഒരു ഏറ്റുമുട്ടൽ ഉണ്ടാകുമെന്നും ചിലപ്പോൾ അത് ആണവയുദ്ധത്തിലേക്കു പോലും നീങ്ങുമെന്നും അഭ്യൂഹങ്ങൾ പരന്നു.

എന്നാൽ ഒക്ടോബർ 28 ആയതോടെ മിസൈലുകൾ മാറ്റാമെന്ന് സോവിയറ്റ് യൂണിയൻ സമ്മതിച്ചു. ക്യൂബയെ ആക്രമിക്കരുതെന്നും തുർക്കിയിൽ സ്ഥാപിച്ചിട്ടുള്ള മിൈസലുകൾ മാറ്റണമെന്നും ഉറപ്പുവാങ്ങിയശേഷമായിരുന്നു ഇത്. ശീതയുദ്ധത്തിലെ അത്യന്തം കലുഷിതമായ ഒരു അധ്യായം അങ്ങനെ അവസാനിച്ചു. ഇതു പോലൊരു സ്ഥിതിഗതിയിലേക്കു കാര്യങ്ങൾ പോകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. റിപ്പോർട്ട് രാജ്യാന്തര തലത്തിൽ ചർച്ചകൾക്കു വഴിവച്ചതോടെ യുഎസും ക്യൂബയും ഇത് നിഷേധിച്ചിട്ടുണ്ട്. ചൈനയും റിപ്പോർട്ടിനെ വിമർശിച്ച് രംഗത്തുവന്നിട്ടുണ്ട്.

English Summary: Cuba to Host Secret Chinese Spy Base Focusing on U.S: Report

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT