ADVERTISEMENT

പരിശീലനപ്പറക്കലിനിടെ തകരാർ കണ്ടപ്പോൾ പൈലറ്റ് പാരച്യൂട്ടിൽ(ejection Seat) ചാടി രക്ഷപ്പെട്ടു. പക്ഷേ ഓട്ടോ പൈലറ്റിങ് സംവിധാനമുള്ള 800 കോടിയോളം രൂപ വിലയുള്ള  യുദ്ധവിമാനം പറന്നുകൊണ്ടേയിരുന്നു. സൗത്ത് കരലൈനയിൽ യുഎസ് മറീൻ കോറിന്റെ എഫ് 35 എന്ന പ്രശസ്ത ഫൈറ്റർ ജെറ്റാണ് ദുരൂഹമായി 'മുങ്ങിയത്'. പ്രദേശവാസികളുടെ ഉൾപ്പടെ സഹായത്തോടെ വലിയ തെരച്ചിൽ പ്രഖ്യാപിച്ചിരുന്നു. ഒരു ദിവസം നീണ്ട തെരച്ചിലിനും ആശങ്കയ്ക്കും  ഒടുവിൽ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി സൈന്യം അറിയിച്ചു.

ചാൾസ്റ്റണിന്റെ വടക്ക് വില്യംസ്ബർഗ് കൗണ്ടിയിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. നഷ്ടപ്പെട്ട വിമാനത്തെക്കുറിച്ചുള്ള വിവരങ്ങളുമായി പൊതുജനങ്ങൾക്ക് വിളിക്കാൻ ഒരു ഫോൺ നമ്പർ പോലും പുറത്തു വിട്ടിരുന്നു.

അതേസമയം ട്രാക്കിങ് പോലുമില്ലാതെയാണോ ഇത്രയും ആധുനിക വിമാനം പറത്തുന്നതെന്ന പൊതുജനങ്ങളുടെ ചോദ്യത്തിനു ട്രെൻസ്പോണ്ടറുകൾ നശിച്ചുപോയിരിക്കാമെന്ന മറുപടിയാണ് സൈന്യം നൽകിയത്.

പൈലറ്റുമാരെ പരിശീലിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന മറൈൻ ഫൈറ്റർ അറ്റാക്ക് ട്രെയിനിങ് സ്ക്വാഡ്രൺ 501-ൽ പെട്ടതാണ് വിമാനം.തകർന്നു വീണ വിമാനം പ്രദേശത്തു ഒരു അപകടത്തിനിടയാക്കിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു, എന്താണ് അപകടമെന്നതിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കുന്നതിന് പ്രദേശത്ത് നിന്ന് മാറിനിൽക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

English Summary: US finds debris from missing F-35 military jet that crashed after pilot ejected

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com