ADVERTISEMENT

സ്ഥാനമേറ്റെട‌ുത്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തര കൊറിയയോട് പ്രകടിപ്പിച്ച അനുഭാവത്തിൽ അസ്വസ്ഥരായ ദക്ഷിണ കൊറിയ തങ്ങളുടെ തദ്ദേശീയ അയൺ ‍ഡോം പദ്ധതി വേഗത്തിലാക്കുന്നു. ട്രംപ് ഉത്തര കൊറിയയെ ആണവശക്തിയെന്നു വിശേഷിപ്പിച്ചതും ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെപ്പറ്റി നല്ലവാക്കുകൾ പറഞ്ഞതുമാണു ദക്ഷിണ കൊറിയയെ അസ്വസ്ഥരാക്കിയത്2028ൽ തങ്ങളുടെ അയൺ ഡോം പദ്ധതി യാഥാർഥ്യമാക്കാനാണു ശ്രമം. പല ദക്ഷിണ കൊറിയൻ കമ്പനികളും ഇതിൽ ഭാഗഭാക്കാണ്.

ഏതു നിമിഷവും ആക്രമണമുണ്ടാകാമെന്ന ഭീതി

38 പാരലൽ എന്നറിയപ്പെടുന്ന അതിർത്തിയാണ് ഇരു കൊറിയകളെയും വിഭജിക്കുന്നത്. 1953ൽ കൊറിയൻ യുദ്ധം തീർന്ന ശേഷം ലോകശക്തികളുടെ നിർദേശത്തിൽ ഇവിടെ വന്ന വെടിനിർത്തൽ കരാർ ഇന്നും പാലിക്കപ്പെടുന്നുണ്ട്. എന്നാൽ അതിർത്തി വലിയ സമ്മർദത്തിലാണു നിലനിൽക്കുന്നത്. ഏതു നിമിഷവും ആക്രമണമുണ്ടാകാമെന്ന ഭീതിയിൽ.

അതിർത്തി രേഖയ്ക്ക് വടക്ക് ഉത്തരകൊറിയ ആയിരത്തിലധികം റോക്കറ്റ് ലോഞ്ചറുകൾ സജ്ജമാക്കി നിർത്തിയിട്ടുണ്ട്, എപ്പോൾ വേണമെങ്കിലും പൊട്ടിക്കാമെന്ന രീതിയിൽ. 

ദക്ഷിണ കൊറിയയുടെ തലസ്ഥാനനഗരിയും രാജ്യത്തിന്റെ ഹൃദയവുമായ സോളിനെ ലക്ഷ്യം വച്ചാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്നാണു പ്രതിരോധ വിദഗ്ധർ പറയുന്നത്.ഇതോടൊപ്പം തന്നെ മേഖലയിലെ മറ്റു സൈനിക ശക്തികളായ ചൈന, ജപ്പാൻ, റഷ്യ എന്നിവരോടും ഒരു സൂക്ഷ്മത ദക്ഷിണ കൊറിയ പുലർത്തുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് രാജ്യത്തെ പൂർണമായും മിസൈലുകളിൽ നിന്നു സുരക്ഷിതമാക്കാനായി ഇസ്രയേലിന്റെ അയൺ ഡോം പോലുള്ള ഒരു സംവിധാനത്തിന് ദക്ഷിണ കൊറിയ ആക്കം കൂട്ടുന്നത്.എന്നാ‍ൽ ഇസ്രയേൽ വികസിപ്പിച്ചതിനേക്കാൾ ശേഷിയുള്ള സംവിധാനമാണു ദക്ഷിണ കൊറിയയുടെ ലക്ഷ്യം. 

ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്ന ഇസ്രയേലിന്റെ അയൺ ഡോം സംവിധാനം. അഷ്കലോൺ നഗരത്തിൽനിന്നുള്ള ദൃശ്യം. (Photo: REUTERS/Amir Cohen)
ഇറാൻ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കുന്ന ഇസ്രയേലിന്റെ അയൺ ഡോം സംവിധാനം. അഷ്കലോൺ നഗരത്തിൽനിന്നുള്ള ദൃശ്യം. (Photo: REUTERS/Amir Cohen)

അയൺഡോമിനേക്കാൾ ഇരട്ടിയലധികം ശേഷി

ഹമാസ് വിക്ഷേപിക്കുന്ന റോക്കറ്റുകളെ നേരിടാൻ ലക്ഷ്യം വച്ചുള്ള ഇസ്രയേലി അയൺ ഡോം പൊതുവെ ലളിതമാണ്. എന്നാൽ ഉത്തര കൊറിയ സൈനികമായി ഏറെ മുൻപന്തിയിലാണ്. ലോങ് റേഞ്ച് ബാലിസ്റ്റിക് മിസൈലുകളും അത്യാധുനിക റോക്കറ്റുകളും ആണവ പോർമുനകളും അവരുടെ കൈയിലുണ്ട്. ഇസ്രയേലിൽ പൊതുവെ വരണ്ട, സമതലഭൂമിയാണ്. എന്നാൽ കൊറിയൻ മേഖലകളിൽ മലഞ്ചെരുവുകളും വനമേഖലകളുമെല്ലാമുണ്ട്.

ഹമാസ് 10 ദിവസം കൊണ്ട് 4300 റോക്കറ്റുകളാണ് ഇസ്രയേലിലേക്ക് അയച്ചത്. പക്ഷേ ഉത്തര കൊറിയയ്ക്ക് ഒരു മണിക്കൂറിൽ 16000 തവണ റോക്കറ്റ് ദക്ഷിണ കൊറിയയിലേക്കു വിടാനുള്ള കഴിവുണ്ടെന്നു വിലയിരുത്തപ്പെടുന്നു. ഇതെല്ലാം പരിഗണിച്ചാണ് ഉത്തര കൊറിയ തദ്ദേശീയമായി അയൺ ഡോം വികസിപ്പിക്കുന്നതിലേക്കു കടന്നത്.

English Summary:

South Korea is rapidly developing its own indigenous Iron Dome missile defense system due to heightened tensions with North Korea. The system aims to surpass the capabilities of Israel's Iron Dome, protecting against a significantly larger potential threat.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com